പൃഥ്വിരാജിനോട് ക്രഷ് തോന്നിയിട്ടുണ്ട്, ആ നടനുമായി ബന്ധപ്പെട്ട് തന്നെ താൻ വിഷമിച്ച ഒരു സന്ദർഭമുണ്ടായിട്ടുണ്ടെന്നും ഐശ്വര്യ ലക്ഷ്മി

100

മലയാള സിനിമയിലെ യുവ നായികമാരുടെ ഇടയിൽ മുൻനിരയിലുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി. വളരെ കുറഞ്ഞ സമയം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടാൻ താരത്തിന് സാധിച്ചു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം മായാനദി എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകർക്കിടയിൽ കൂടുതൽ സ്വീകാര്യത നേടിയത്.

താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നുകൂടിയായിരുന്നു മായാനദിയിലെ അപ്പു. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലുമെല്ലാം സജീവമാകുകയാണ് ഐശ്വര്യ. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവനാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഒരു ചിത്രം. തെലുങ്കിലെ അരങ്ങേറ്റ ചിത്രമായ ഗോഡ്സെയും അണിയറയിൽ ഒരുങ്ങുകയാണ്.

Advertisements

ALSO READ

തോൽപിച്ചു എന്ന് കരുതേണ്ട, നോവിച്ചു എന്ന് കരുതിയിരുന്നേക്കണം ; ആരാധകർക്കിടയിൽ ചർച്ചയായി സൂരജിന്റെ പുതിയ പോസ്റ്റ്

സിനിമയെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം സംസാരിക്കുന്ന ഐശ്വര്യയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമയിലെത്തുന്നതിന് മുൻപ് ക്രഷ് തോന്നിയ നടനെ കുറിച്ചും ആ നടന്റെ പേരിൽ തന്നെ വിഷമിക്കേണ്ടി വന്ന അനുഭവത്തെ കുറിച്ചുമൊക്കെയാണ് ഐശ്വര്യ അഭിമുഖത്തിൽ സംസാരിക്കുന്നത്.

സിനിമയിൽ എത്തുന്നതിന് മുൻപ് ക്രഷ് തോന്നിയ ഏതെങ്കിലും നടനുണ്ടോ എന്ന ചോദ്യത്തിന് പൃഥ്വിരാജിനോട് തോന്നിയിട്ടുണ്ടെന്നായിരുന്നു ഐശ്വര്യയുടെ മറുപടി. പൃഥ്വിയുമായി ബന്ധപ്പെട്ട് തന്നെ താൻ വിഷമിച്ച ഒരു സന്ദർഭമുണ്ടായിട്ടുണ്ടെന്നും താരം പറയുന്നു.

‘ഒരു പോസ്റ്റിന്റെ താഴെയുള്ള തന്റെ ഒരു പഴയ കമന്റ് പൊങ്ങിവന്നതാണ് സംഭവം. നമ്മൾ ആക്ടർ ആകുമെന്നൊന്നും അന്ന് അറിയില്ലല്ലോ. രാജപ്പൻ എന്ന് എഴുതിയ ഒരു സംഭവമായിരുന്നു പൊങ്ങിവന്നത്. യഥാർത്ഥത്തിൽ ഞാനല്ല ആ ടേം കോയിൻ ചെയ്തത്. ആരൊക്കെയോ പറയുന്നത് കേട്ട് ബുദ്ധിയുറക്കാത്ത കാലത്ത് ഞാനും അതേറ്റുപിടിച്ചിട്ടുണ്ട്.

അതിന് ശേഷം എനിക്ക് ഭയങ്കര വിഷമമൊക്കെ തോന്നി. ഒരു വ്യക്തിയെന്ന നിലയിൽ ക്വാളിറ്റിയില്ലായ്മ കാണിച്ചല്ലോ എന്ന് തോന്നിയിട്ടുണ്ട്. അന്ന് എനിക്ക് ചെയ്യാൻ പറ്റുന്നത് മാപ്പപേക്ഷിക്കുക എന്നതാണ്. ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയെങ്കിൽ മാപ്പ് ചോദിക്കുക എന്നത് തന്നെയായിരുന്നു. അത് ഞാൻ ചെയ്തിട്ടുണ്ട്. ആ പോസ്റ്റ് ഞാൻ മാറ്റുകയും ചെയ്തു. ഏതെങ്കിലും വ്യക്തിയെ നെഗറ്റീവ് ആക്കുന്ന രീതിയിൽ ഞാൻ ഒന്നും ചെയ്യില്ല. അത് എനിക്ക് ഉറപ്പുണ്ട്. ആ ഒരു ദിവസം ഞാൻ വിഷമത്തിലായിരുന്നു. പിന്നെ ഓക്കെയായി,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

ALSO READ

ഇന്ന് ശരണ്യയുടെ പിറന്നാൾ, അവൾ ദൈവസന്നിധിയിൽ എത്തിയുള്ള ആദ്യത്തെ ജന്മദിനം : ഹൃദയം തൊടും കുറിപ്പുമായി സീമ ജി നായർ

സഹതാരങ്ങളോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഐശ്വര്യയുടെ മറുപടി. ജീവിതത്തിൽ റിഗ്രെറ്റ് ചെയ്ത അവസരമൊന്നും ഉണ്ടായിട്ടില്ലെന്നും ഐശ്വര്യ അഭിമുഖത്തിൽ പറഞ്ഞു.

ചിലരുടെ സ്വഭാവത്തിൽ നമുക്ക് അട്രാക്ഷൻ തോന്നും. അത് ഒരുപക്ഷേ ഇൻസ്പിരേഷനും ആവാം. നമ്മൾ ഇംപ്രസ്ഡ് ആവും. അതിനെ പ്രണയമെന്ന് പറയാൻ പറ്റില്ലെന്നും ഐശ്വര്യ പറയുന്നുണ്ട്.

 

Advertisement