എന്നിട്ടും നമ്മള്‍ അതെല്ലാം അതിജീവിച്ചു; വിവാഹ വാര്‍ഷിക ദിനത്തില്‍ പൃഥ്വിരാജും സുപ്രിയയും

56

ദമ്പതികളായ പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ താരങ്ങള്‍ പരസ്പരം ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വഴിയായിരുന്നു ഇവര്‍ ആശംസ അറിയിച്ചത്. 

”എന്റെ പങ്കാളിക്ക് സന്തോഷകരമായ വിവാഹ വാര്‍ഷിക ആശംസകള്‍ നേരുന്നു. സുഹൃത്തുക്കളായിരിക്കുന്നതില്‍ നിന്ന് അവിശ്വസനീയമായ പ്രത്യേകതകളുള്ള ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കളിലേക്കുള്ള യാത്ര അവിസ്മരണീയമായിരുന്നു. വലിയ സ്വപ്നം കാണാനും കൂടുതല്‍ കഠിനമായ വെല്ലുവിളികള്‍ ഏറ്റെടുക്കാനും നമുക്ക് കഴിയട്ടെ. വരും വര്‍ഷങ്ങളില്‍ ഈ യാത്ര നമ്മെ എവിടേക്കാണ് എത്തിക്കുന്നതെന്ന് കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.” പൃഥ്വിരാജ് കുറിച്ചു.

Advertisements

”13 വര്‍ഷം പൂര്‍ത്തിയാക്കുന്നു. നമ്മള്‍ കണ്ടുമുട്ടിയപ്പോള്‍ ഉള്ള ചെറിയ കുട്ടികളില്‍ നിന്ന് വിസ്മയകരമായ ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കളിലേക്കുള്ള യാത്ര അവിസ്മരണീയമായിരുന്നു. ഈ യാത്രയ്ക്കിടെ ദുര്‍ഘടമായ വഴികളില്‍ കൂടി നമ്മള്‍ എത്രദൂരം പോയെന്ന് എനിക്കോര്‍മ്മയില്ല എന്നിട്ടും നമ്മള്‍ അതെല്ലാം അതിജീവിച്ചു.

പ്രിയപ്പെട്ട പൃഥ്വിക്ക് പതിമൂന്നാം വാര്‍ഷിക ആശംസകള്‍. ഏറ്റവും മികച്ച ഒരു ജീവിതം നയിച്ചുകൊണ്ട് നമ്മുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനായി പരസ്പരം പ്രേരിപ്പിച്ചുകൊണ്ട് ഇനിയുള്ള ദൂരവും നമുക്ക് ഒരുമിച്ച് താണ്ടാം.” സുപ്രിയ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത് ഇങ്ങനെയാണ്.

 

 

 

Advertisement