നടൻ പൃഥ്വിരാജിന്റെ ചലച്ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യവുമായി തീയ്യേറ്റർ ഉടമകൾ. പൃഥ്വിരാജിന്റെ സിനിമകൾ നിരന്തരം ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്ന പശ്ചാത്തലത്തിലാണ് ചില തീയ്യേറ്റർ ഉടമകൾ പൃഥ്വിരാജ് സിനിമകൾക്ക് വിലക്കേർപ്പെടുത്തണം എന്ന ആവശ്യവുമായി എത്തിയിരിക്കുന്നത്.
‘കോൾഡ് കേസ്’ ആണ് ആദ്യമായി ഒടിടിയിൽ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം.തുടർന്ന് കുരുതി, ഭ്രമം എന്നീ ചിത്രങ്ങളും ഓൺലൈൻ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തത്.
ALSO READ
മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രങ്ങളാണ് മൂന്നും. ഇതെല്ലം കണക്കിലെടുത്തായിരുന്നു തീയ്യേറ്റർ ഉടമകളുടെ ആവശ്യം.
ഇന്ന് നടന്ന തീയ്യേറ്റർ ഉടമകളുടെ യോഗത്തിലാണ് ആവശ്യം ഉയർന്നത്. എന്നാൽ, സാഹചര്യങ്ങൾ ആണ് ഒടിടി തിരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിച്ചതെന്ന് യോഗത്തിൽ നടൻ ദിലീപ് പറഞ്ഞു.
ബ്രോ ഡാഡിയും, ഗോൾഡ് സ്റ്റാറുമാണ് അടുത്തതായി പുറത്തിറങ്ങാനുള്ള പൃഥ്വിരാജ് ചലച്ചിത്രങ്ങൾ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ALSO READ