ഒടുവില്‍ ഭാരം ഇനി കുറയ്ക്കാന്‍ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു; ആടുജീവിതത്തിന് വേണ്ടി പൃഥ്വിരാജ് ചെയ്തത്

125

കഥാപാത്രങ്ങള്‍ക്ക് വേണ്ടി സിനിമ താരങ്ങള്‍ എത്ര വേണമെങ്കിലും കഷ്ടപ്പെടും. എല്ലാവരും അങ്ങനെ അല്ലെങ്കിലും മലയാളത്തിലെ ചില താരങ്ങള്‍ അടക്കം ഇത്തരത്തില്‍ കഷ്ടപ്പെട്ടത് പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. നടന്‍ പൃഥ്വിരാജ് തന്നെയാണ് അതില്‍ ഏറ്റവും വലിയ ഉദാഹരണം. തീയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി തന്റെ ശരീരഭാരം വലിയതോതില്‍ തന്നെ പൃഥ്വിരാജ് കുറച്ചു. ഇപ്പോള്‍ അതേക്കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ് .

Advertisements

പൃഥ്വിരാജിന്റെ വാക്കുകള്‍ ഇങ്ങനെ.. 2019 ഫെബ്രുവരി, മാര്‍ച്ച് സമയങ്ങള്‍ എട്ട് മാസത്തോളം നീണ്ടുനിന്ന, ആടുജീവിതത്തിന് വേണ്ടി ഞാന്‍ ചെയ്ത ഫിസിക്കല്‍ ട്രാസ്ഫര്‍മേഷന്റെ അവസാനഘട്ടമായിരുന്നു. ട്രാന്‍സ്‌ഫോമേഷന്റെ പീക്കില്‍ നില്‍ക്കുന്ന സമയം. ആ സമയത്ത് എന്റെ എല്ലാ സിനിമാ ജോലികളും നിര്‍ത്തിവച്ചിരുന്നു. സിനിമ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുമ്പോള്‍ ചെയ്യാന്‍ പറ്റുന്ന മാറ്റങ്ങള്‍ അല്ല എനിക്ക് വേണ്ടതെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. അയ്യപ്പനും കോശിയും ആയിരുന്നു അവസാനമായി ഞാന്‍ ചെയ്തത്. ബാക്കി എല്ലാം നിര്‍ത്തി. പിന്നീട് ക്യാമറയ്ക്ക് മുന്നില്‍ വരുന്നത് അയ്യപ്പനും കോശിയും പ്രമോട്ട് ചെയ്യാനായിരുന്നു. ഫെബ്രുവരി, മാര്‍ച്ച് ആയപ്പോഴാണ് നിങ്ങള്‍ സിനിമയില്‍ കാണുന്ന രൂപത്തിലേക്ക് ഞാന്‍ എത്തിപ്പെട്ടത്.

ട്രാന്‍സ്‌ഫോമേഷന്‍ പ്ലാന്‍ എന്നത്, എട്ട് മാസത്തോളം നീണ്ടു നിന്ന എക്‌സ്ട്രീം ഡയറ്റ്, കഠിനമായ വര്‍ക്കൗട്ടുകളും ആയിരുന്നു. എനിക്ക് അവ ഒന്നും തന്നെ പരിചയവും ഇല്ലായിരുന്നു. ട്രാസ്‌ഫോമേഷന്റെ ബേയ്‌സിക് ഫൗണ്ടേഷന്‍ എന്നത് ഭക്ഷണം കഴിക്കാതിരിക്കുക എന്നതാണ്. 16 മണിക്കൂര്‍ കഴിക്കാതിരിക്കും. 8 മണിക്കൂറില്‍ ഭക്ഷണം കഴിക്കും. അത് പോയി പോയി 48 മണിക്കൂര്‍ ഭക്ഷണം കഴിക്കാതായി. ആടുജീവിത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സീന്‍ ഷൂട്ട് ചെയ്യുന്നതിന് വേണ്ടി 72 മണിക്കൂറാണ് ഭക്ഷണം കഴിക്കാതിരുന്നത്. അത്രയും പീക്ക് ലെവലായിരുന്നു. ഒടുവില്‍ ഭാരം ഇനി കുറയ്ക്കാന്‍ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അപ്പോഴേക്കും യഥാര്‍ത്ഥത്തില്‍ ഒരു മനുഷ്യന് വേണ്ട ശരീരഭാരത്തേക്കാള്‍ വളരെ കുറഞ്ഞിരുന്നു.

എട്ട് മാസം ഞാന്‍ കഴിച്ചത് പരിചയമുള്ള ഭക്ഷണങ്ങള്‍ ഒന്നും ആയിരുന്നില്ല. എക്‌സ്ട്രീം ഡയറ്റ് ആയപ്പോള്‍ എന്റെ സ്ലീപ് സൈക്കിള്‍ എല്ലാം മാറി. ഉറക്കം നഷ്ട്ടപെട്ടുതുടങ്ങി. ആ സമയത്താണ് കൊവിഡ് ഒരു പാന്റമിക് ആയി പ്രഖ്യാപിക്കുന്നത്. ജോര്‍ദാനില്‍ വച്ച് തിരികെ നാട്ടില്‍ വരുമ്പോള്‍ ബ്ലെസി ചേട്ടന്‍ എന്നെ കെട്ടിപിടിച്ച് കണ്ണ് നിറഞ്ഞ് പറഞ്ഞു, ചെയ്ത ട്രാന്‍സ്‌ഫോമേഷന്‍സ് എല്ലാം വീണ്ടും ചെയ്യേണ്ടേ എന്ന്. ഞാന്‍ പറഞ്ഞു ചേട്ടന്‍ അത് വിട്ടേക്കൂ. എന്റെ ഒരു പേഴ്‌സണല്‍ യാത്രയാണത്. അങ്ങനെ ഞാന്‍ കണ്ടോളാം എന്ന് പറഞ്ഞു. അത് കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഞങ്ങള്‍ വീണ്ടും ഷൂട്ട് ചെയ്യാന്‍ സാധിച്ചത്. അല്‍ജീരിയയിലേക്ക് പോകുന്നതിന് ആറ് മാസം മുന്‍പ് വീണ്ടും മുഴുവന്‍ ട്രാസ്‌ഫോമേഷന്‍സും തുടങ്ങി. ഈ രണ്ട് ഘട്ടത്തിലും ഉണ്ടായ ട്രാന്‍സ്‌ഫോമേഷന്‍സ് ആയിരുന്നു ആടുജീവിതത്തിലെ എന്റെ ഏറ്റവും വലിയ മെമ്മറി താരം പറഞ്ഞു.

 

Advertisement