ആടുജീവിതത്തിന് വേണ്ടി ചിരഞ്ജീവിയുടെ രണ്ട് സിനിമകള്‍ ഉപേക്ഷിച്ച്; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

45

നടന്‍ പൃഥ്വിരാജ് വര്‍ഷങ്ങളായുള്ള പ്രയത്‌നമാണ് ചിത്രം ആടുജീവിതത്തിനായി നടത്തിയത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു. ഇതിനിടെ രണ്ട് സിനിമയോട് നോ പറയേണ്ടിയും വന്നു പൃഥ്വിരാജിന്. ഇപ്പോള്‍ അതേ കുറിച്ചാണ് താരം പറയുന്നത്.

Advertisements

ആടുജീവിതത്തിന്റെ ചിത്രീകരണത്തിലായതിനാല്‍ ചിരഞ്ജീവിയുടെ രണ്ട് സിനിമകള്‍ ഉപേക്ഷിച്ചിരുന്നു.

സെയ് റാ നരസിംഹ റെഡ്ഡിക്കായാണ് ആദ്യം ക്ഷണിച്ചത് എന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി. ചിത്രത്തിലെ ഒരു വേഷം ചെയ്യാന്‍ ക്ഷണിച്ചു. എന്നാല്‍ ആടുജീവിതത്തിനായി താടി വളര്‍ത്തിയതിനാല്‍ താന്‍ ചിരഞ്ജീവിയുടെ ഓഫര്‍ അന്ന് നിരസിച്ചു.

സെയ് റാം നരസിംഹ റെഡ്ഡി സിനിമയുടെ പ്രമോഷനായി ചിരഞ്ജീവി പിന്നീട് എത്തിയപ്പോള്‍ ലൂസിഫറിന്റെ റീമേക്ക് റൈറ്റ്‌സ് നേടിയിരുന്നു. 2019ലായിരുന്നു അതും സംഭവിച്ചത്. ലൂസിഫര്‍ തെലുങ്കില്‍ ചിരഞ്ജീവിയെ നായകനാക്കി സംവിധാനം ചെയ്യാന്‍ എന്നെ ക്ഷണിച്ചു. എന്നാല്‍ ആടുജീവിതത്തിന്റെ തിരക്കിലായതിനാല്‍ അതും താന്‍ നിരസിക്കുകയായിരുന്നുവെന്ന് നടന്‍ പൃഥ്വിരാജ് വ്യക്തമാക്കുന്നു.

നിലവില്‍ എമ്പുരാന്‍ സിനിമയുടെ തിരക്കിലാണ് പൃഥ്വിരാജ് . മോഹന്‍ലാല്‍, പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രമാണ് എമ്പുരാന്‍. ലൂസിഫറിന്റെ രണ്ടാംഭാഗമാണ് എമ്പുരാന്‍. പ്രഖ്യാപനം മുതല്‍ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

Advertisement