ലൂസിഫര്‍ നന്നാകുമോയെന്നറിയില്ല പക്ഷേ ലാലേട്ടന്റെ കാര്യത്തില്‍ ഒരുകാര്യം ഉറപ്പാണെന്ന് പൃഥ്വിരാജ്

36

മലയാളത്തിന്റെ യുത്ത് ഐക്കണ്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം നായകന്‍ താരരാജാവ് മോഹന്‍ലാലും, ലൂസിഫറിനായുള്ള കടുത്ത കാത്തിരിപ്പിലാണ് മലയാള സിനിമയും ആരാധകരും.

Advertisements

അതുകൊണ്ടു തന്നെ ലൂസിഫറിനെ കുറിച്ചുള്ള ഏതു വാര്‍ത്തയും പ്രേക്ഷകര്‍ക്ക് ആവേശമാണ്. ഇപ്പോഴിതാ പൃഥ്വി തന്നെ ചിത്രത്തെ പറ്റി മനസു തുറക്കുകയാണ്.

ലൂസിഫര്‍ നന്നാകുമോന്ന് അറിയില്ലെങ്കിലും അടുത്തിടെ മോഹന്‍ലാല്‍ ചെയ്ത ഏറ്റവും സ്റ്റൈലിഷ് കഥാപാത്രം ലൂസിഫറിലേത് തന്നെയാകുമെന്ന് തനിക്കുറപ്പുണ്ടെന്ന് പറയുകയാണ് പൃഥ്വി.

പൃഥ്വിയുടെ വാക്കുകള്‍-

‘വളരെ സന്തോഷകരമായ അനുഭവമായിരുന്നു ലാലേട്ടനെ ഡയറക്ട് ചെയ്തപ്പോള്‍ കിട്ടിയത്. ഷൂട്ടിംഗ് തുടങ്ങിയ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോട്ടിന് ക്യാമറയ്ക്ക് മുന്നില്‍ വന്ന് പുള്ളിക്കാരന്‍ ചോദിക്കുന്നത് സാര്‍ ഞാന്‍ എന്താ ചെയ്യേണ്ടത് എന്നാണ്.

മൂപ്പര്‍ക്ക് നന്നായിട്ടറിയാം എന്താ ചെയ്യേണ്ടതെന്ന്. പക്ഷേ എന്നാലും ഡയറക്ടര്‍ പോയി പറയണം. ഡയറക്ടര്‍ പറയുന്നത് കേള്‍ക്കുന്നത് ലാലേട്ടന്റെ പ്രോസസിന്റെ ഭാഗമായാണ് എനിക്ക് തേന്നിയിട്ടുള്ളത്.

ഞാന്‍ പോയി പറയണം, ചേട്ടാ ഈ ഷോട്ട് ഇങ്ങനെയാണെന്ന്. അതിങ്ങനെ വളരെ ശ്രദ്ധയോടെ കേള്‍ക്കും. കോണ്‍സ്റ്റന്റ് ആയിട്ട് ഒരു സീന്‍ എങ്ങനെ അപ്രോച്ച് ചെയ്യണം എങ്ങനെ ഹാന്‍ഡില്‍ ചെയ്യണം, ഈ സമയത്ത് ഇയാള് റിയാക്ട് ചെയ്യേണ്ടത് ഇങ്ങനെ ആയിരിക്കണ്ടേ? അത്തരം ചോദ്യോത്തരങ്ങളൊക്കെ എനിക്ക് കിട്ടിയിട്ടുണ്ട്. ലാലേട്ടനില്‍ നിന്ന് ഞാന്‍ ഒരുപാട് മോഷ്ടിച്ചിട്ടുണ്ട്.

എന്റെ വ്യക്തപരമായ അഭിപ്രായമാണ്. ഞാനൊരു ലാലേട്ടന്‍ ഫാന്‍ ആയതുകൊണ്ട് ഐ പേഴ്സണലി തിങ്ക് ലാലേട്ടന്റെ സമീപകാലത്തെ ഏറ്റവും സ്റ്റൈലന്‍ അപ്പിയറന്‍സ് ലൂസഫറിലാണെന്ന് തോന്നുന്നു.

സിനിമ നന്നാകുമോ എന്നറിയില്ല പക്ഷേ ലാലേട്ടന്‍ ഭയങ്കര സുന്ദരനായിട്ട് ഇരിക്കുന്നുണ്ട്. എന്നെ മോനെ എന്നാണ് വിളിക്കുന്നത്. പക്ഷേ ക്യാമറയ്ക്ക് മുന്നില്‍ വരുമ്പോള്‍ സാര്‍ എന്നാകും. അത് അറിയാതെ വരുന്നതാണ് പുള്ളിക്കാരന്’.

Advertisement