താന്‍ സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ലെന്ന് പൃഥ്വിരാജ് , കാരണവും വ്യക്തമാക്കി താരം

493

മികച്ച അഭിനേതാവ് അതിലും മികച്ച സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. അന്തരിച്ച മുന്‍ സൂപ്പര്‍ നടന്‍ സുകുമാരന്റെ ഇളയ മകന്‍ കൂടിയായ പൃഥിരാജ് തൊടുന്നതെല്ലാം പൊന്നാക്കുന്ന താരമാണ്.

Advertisements

താരത്തിന്റെ ഒടുവില്‍ റിലീസ് ചെയ്ത ആടുജീവിതം എന്ന ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ഇപ്പോഴിതാ താന്‍ സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ലെന്ന് പറയുകയാണ് പൃഥ്വിരാജ് .

മലയാള സിനിമ മറ്റ് ഏതെങ്കിലും ഇന്‍ഡസ്ട്രിയ്ക്ക് മുകളിലാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ഒരു കാര്യം ഉറപ്പായും പറയാനാകും. സിനിമയുടെ ബജറ്റിന്റെ ഭൂരിഭാഗവും താരങ്ങളുടെ പ്രതിഫലത്തിലേക്ക് പോകുന്ന ഇന്‍ഡസ്ട്രി അല്ല മലയാളം. കാരണം ബജറ്റിന്റെ നല്ലൊരു ശതമാനവും മേക്കിങ്ങിന് ആയാണ് മാറ്റിവയ്ക്കുന്നത്. അതായത് മറ്റ് ഇന്‍ഡസ്ട്രികളില്‍ 75കോടിയാണ് സിനിമയുടെ ബജറ്റ് എങ്കില്‍ അതില്‍ 55 കോടിയും പ്രതിഫലത്തിനായാണ് ചെലവഴിക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു.

ശമ്പളം വാങ്ങുന്നതിലൂടെ സിനിമയ്ക്ക് പ്രതിസന്ധി ഉണ്ടാകും. ബജറ്റില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഷൂട്ടിംഗ് തടസ്സപ്പെടും. ഒരു സിനിമ നല്ല രീതിയില്‍ ഷൂട്ട് ചെയ്യണമെന്നാണ് ഞാന്‍ പറയാറുള്ളത്. അതുകൊണ്ട് പ്രതിഫലം വാങ്ങില്ല. പകരം ലാഭത്തില്‍ നിന്നുമുള്ള വിഹിതം ആണ് വാങ്ങിക്കാറുള്ളത്. എന്റെ സിനിമ നന്നായി ഓടിയില്ലെങ്കില്‍ എനിക്ക് ലാഭമൊന്നും കിട്ടുകയും ഇല്ല. ഒരു രൂപകിട്ടാത്ത സാഹചര്യവും ഉണ്ടാകും. ലാഭം ഉണ്ടായാല്‍ പ്രതിഫലത്തെക്കാള്‍ കൂടുതല്‍ കിട്ടാറുമുണ്ട്. അക്ഷയ് കുമാറം അങ്ങനെയാണ് പൃഥ്വിരാജ് പറഞ്ഞു.

 

Advertisement