മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫറിന്റെ തിരക്കുകള്‍ എല്ലാം കഴിഞ്ഞ ശേഷം പൃഥ്വിരാജ് നേരെ എത്തിയത് കലാഭവന്‍ ഷജോണ്‍ ഒരുക്കുന്ന ബ്രദേഴ്സ് ഡേ എന്ന സിനിമയുടെ സെറ്റിലേക്കാണ്.
ഏറെ കാലത്തിന് ശേഷം ആക്ഷനും പ്രണയൌം വിട്ട്. ഒരു ഒരു മുഴുനീളെ ഫണ്‍ നിമയിലേക്ക് പൃഥ്വിരാജ് എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.
എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സിനിമയെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് മറ്റൊന്നാണ്. മമ്മൂട്ടി അനശ്വരമാക്കിയ ഹിറ്റ്ലര്‍ മാധവന്‍കുട്ടി എന്ന കഥാപാത്രവുമായി ബ്രദേഴ്സ് ഡേയിലെ പൃഥ്വിയുടെ കഥാപാത്രത്തിന് സാമ്യം ഉണ്ട് എന്നാണ് സോഷ്യല്‍ മീഡയില്‍ പ്രധാനമായും ഉയരുന്ന സംശയം.
ഇതിന് കാരണവുമുണ്ട്. ബ്രദേഴ്സ് ഡേയില്‍ നാല് പ്രധാന നായിക കഥാപാത്രങ്ങളുണ്ട്. സിനിമയുടെ പേര് ബ്രദേഴ്സ് ഡേ എന്നും ഇത് രണ്ടും കൂട്ടിവായിച്ചാല്‍ ഈ സംശയം ആര്‍ക്കും തോന്നാം. ഈ കഥാപാത്രങ്ങളുടെ സഹോദരനായാവും പൃഥ്വി എത്തുക എന്നാണ് സൂചനകള്‍.
എന്നാല്‍ ഇതു സംബന്ധിച്ച് അണിയറ പ്രവര്‍ത്തകരില്‍നിന്നും യാതൊരു സ്ഥിരീകരണവും വന്നിട്ടില്ല.
ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്ട്ടിന്, മിയ, ഐമ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തില്‍ നായികാ കഥാപാത്രങ്ങളായി എത്തുന്നത്.
ഇവരുടെ കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. മാര്‍ച്ച് ആദ്യ വാരത്തോടെ ആരംഭിച്ച സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുവരികയാണ്.