പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലുസിഫര്‍ നാലു ദിവസം കൊണ്ട് 54 കോടി കടന്നു മലയാള സിനിമയില്‍ 100 കോടി കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമാവാനായി കുതിക്കുകയാണ്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രം രചിച്ചത് മുരളി ഗോപി ആണ്.
ഗംഭീര തിരക്കഥാ രചയിതാവ് എന്ന് ഏവരും അംഗീകരിച്ച ആളാണ് മുരളി ഗോപി എങ്കിലും വാണിജ്യ വിജയം നേടുന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറില്‍ സംഭവിച്ചില്ല എന്നത് നിരാശ ഉണ്ടാക്കുന്ന കാര്യമായിരുന്നു.
എന്നാല്‍ മലയാള സിനിമയുടെ ചക്രവര്‍ത്തി മോഹന്‍ലാലിനൊപ്പം മുരളി ഗോപി ഒത്തു ചേര്‍ന്നപ്പോള്‍, അതിനു പൃഥ്വിരാജ് ഒരു ഗംഭീര ദൃശ്യഭാഷ ഒരുക്കിയപ്പോള്‍ ലുസിഫര്‍ ചരിത്രം ആയി മാറി.
ലുസിഫര്‍ കണ്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ചോദിക്കുന്ന കാര്യമാണ് ഇതിനു ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്നത്.
ഇപ്പോഴിതാ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും പ്രതീക്ഷ നല്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റുമായി മുരളി ഗോപി എത്തിയിരിക്കുകയാണ്.
ലുസിഫറിന് പ്രേക്ഷകര്‍ നല്കിയ ചരിത്ര വിജയത്തിന് നന്ദി പറയുന്നു എന്നും ഇനിയും ഈ കൂട്ടുകെട്ടില്‍ നിന്നു കൂടുതല്‍ പ്രതീക്ഷിക്കാം എന്നും പറഞ്ഞു കൊണ്ട് പൃഥ്വിരാജിനൊപ്പം നില്ക്കുന്ന ഒരു ചിത്രവും മുരളി ഗോപി പങ്കു വെച്ചിട്ടുണ്ട്.
ആ വാക്കുകളെ ശെരി വെച്ചു കൊണ്ട് കൂടുതല്‍ പ്രതീക്ഷിക്കാം എന്നു പറഞ്ഞു കൊണ്ട് പൃഥ്വിരാജ് ആ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു.
അതോടു കൂടി ലുസിഫറിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ജീവിതത്തിലെ ഒരു പ്രത്യേക ഭാഗം ലുസിഫര്‍ രണ്ടാം ഭാഗം ആയി വരുമോ എന്നറിയാന്‍ ഉള്ള ആകാംക്ഷയില്‍ ആണ് പ്രേക്ഷകര്‍.
പൃഥ്വിരാജുമൊത്തുള്ള തന്റെ ചിത്രമാണ് മുരളി ഗോപി ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ലൂസിഫറിന്റെ വലിയ വിജയത്തില്‍ നന്ദി അറിയിക്കുന്ന മുരളി ഗോപി ‘ഇനിയും ചിലത് വരാനുണ്ടെ’ന്നും കുറിച്ചുന്നു (More to come). ഇരുവരും ചേര്‍ന്ന് പുതിയൊരു സിനിമ ഉണ്ടായേക്കുമെന്ന് സൂചന.
ലൂസിഫര്‍ തീയേറ്ററുകളിലെത്തിയതിന് പിന്നാലെ ചിത്രത്തിന്റെ ഒരു രണ്ടാംഭാഗത്തിനുള്ള സാധ്യതകളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുന്നു.
അതുകൊണ്ട് തന്നെ ലൂസിഫറിന്റെ രണ്ടാം ഭാഗം ഉടനുണ്ടാകുമോ എന്നാണു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. എന്നാല്‍ പൃഥ്വിരാജും മുരളി ഗോപിയും അടുത്തതായി ഒന്നിക്കുന്നത് ഒരു മമ്മൂട്ടി ചിത്രത്തിനുവേണ്ടിയായിരിക്കുമെന്ന് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം.