പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമയാണ് നയന്‍. പൃഥ്വി തന്നെയാണ് നായകന്‍. ജെനൂഫ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.
സംവിധായകന്റെ കമലിന്റെ മകന്‍ ജെനൂസിന്റെ രണ്ടാമത്തെ ചിത്രമാണ് നയന്‍. ദുല്‍ഖര്‍ നായകനായ ‘100 ഡേയ്സ് ഓഫ് ലവ്’ ആണ് ആദ്യചിത്രം. വളരെ മികച്ച ഒരു ചിത്രമാണ് നയന്‍.
പൃഥ്വിയുടെ തന്നെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ ഒരു സയന്‍സ്, ഫിക്ഷന്‍, ഹൊറന്‍, ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രം. മലയാളത്തിനെ ഹോളിവുഡ് ലെവലിലേക്ക് ഉയര്‍ത്തുന്ന ചിത്രമല്ല നയന്‍. മറിച്ച് മലയാളത്തിന് അഭിമാനിക്കാവുന്ന മേക്കിംഗ് ആണ് ചിത്രത്തിന്റെത്.
വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകന്റെ ശ്രദ്ധ പിടിച്ചു പറ്റുന്ന പ്ലോട്ട്. പ്രേക്ഷകനില്‍ ആകാംഷ ജനിപ്പിക്കാന്‍ കഴിഞ്ഞാല്‍, അത് ആദ്യാവസാനം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഒരു സിനിമയുടെ ഭാവി ആദ്യ ദിവസം തന്നെ പ്രവചിക്കാനാകും.
അത്തരത്തില്‍ ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തിയ പടമാണ് നയന്‍. പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ വന്നു പല വട്ടം പറഞ്ഞ കാര്യം-
ഒരു അച്ഛന്‍, മകന്‍ ബന്ധം, സയന്‍സ് ഫിക്ഷന്‍, ഒരു ഗ്ലോബല്‍ ഇവന്റ്, ത്രില്ലര്‍, ഹൊറര്‍, ഫിക്ഷന്‍ ഇതെല്ലാമാണ് ഈ സിനിമ. പൃഥ്വിയുടെ വാക്കുകളെ നൂറ് ശതമാനം അര്‍ത്ഥവത്താക്കുന്ന കഥയും മേക്കിംഗും ആണ് ചിത്രത്തിന്റേത്.
ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിയിലേക്ക് ഒരു കോമെറ് ഭൂമിയിലേക്ക് വരുന്നു. ലോകം അവസാനിക്കുകയാണെന്ന ഭീതിയില്‍ ഒരുവശത്ത് ജനങ്ങളെല്ലാം ജീവനുവേണ്ടി പരക്കം പായുന്നു.
അപ്പോള്‍ മറുവശത്ത് ചില ശാസ്ത്രഞ്ജന്മാര്‍ ആയിരിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം ശാത്രലോകത്തിനു വീണു കിട്ടിയ ആ അസുലഭ നിമിഷത്തെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തെയ്യാറെടുക്കുന്നു.
അതിന് ആല്‍ബര്‍ട്ട് ലൂവിസ് ന്റെ നേതൃത്വത്തില്‍ ഹിമാലയത്തിലേക്ക് യാത്ര തിരിക്കുന്നു. ഒപ്പം ആല്‍ബര്‍ട്ട് തന്റെ മകനെയും അവിടേക്ക് കൂട്ടുന്നു. ആ കോമെറ് പോയതിനു ശേഷം ഉള്ള 9 ദിവസങ്ങള്‍ അതാണ് സിനിമയുടെ ഇതിവൃത്തം.
ഒരു ഞെട്ടലോടുകൂടിയല്ലാതെ ആര്‍ക്കും ആദ്യപകുതി പൂര്‍ത്തിയാക്കാന്‍ കഴിയില്ല. രണ്ടാം പകുതിയിലേക്ക് കടക്കുമ്ബോള്‍ കഥാഗതി മാറുമെങ്കിലും കഥ അതുവരെ നല്‍കിയ ആ ഒരു ഫ്ലോ നഷ്ടമാകുന്നില്ല. സിനിമയിലെ ഓരോ രംഗങ്ങള്‍ക്കും അനുയോജ്യമായ ബിജിഎം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകര്‍ക്കും കണ്ടിരിക്കാവുന്ന ഒരു എപിക് മൂവി തന്നെയാണ് നയന്‍.