മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി യുത്ത് ഐക്കണ്‍പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറില്‍ ജോയിന്‍ ചെയ്ത് മഞ്ജുവും ടൊവിനോയും ഇന്ദ്രജിത്തും. വെളുത്ത വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന ടൊവിനോ തോമസിന്റെയും മഞ്ജു വാര്യരുടെയും ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഇതുകൂടാതെ സുപ്രിയയും ഇന്ദ്രജിത്തും ടൊവീനോയുമുള്ള മറ്റൊരു ചിത്രവും പ്രചരിക്കുന്നുണ്ട്.
ക്ലീന്‍ ഷേവ് ലുക്കിലാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. സ്റ്റീഫന്‍ നടുമ്പള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. രണ്ട് ഗെറ്റപ്പുകളിലാകും മോഹന്‍ലാല്‍ എത്തുക.
വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിര തന്നെയാണ്. വിവേക് ഒബ്‌റോയ് ആണ് വില്ലന്‍. സച്ചിന്‍ ഖഡേക്കര്‍, സായികുമാര്‍, സംവിധായകന്‍ ഫാസില്‍, സുനില്‍ സുഗത, സാനിയ ഇയ്യപ്പന്‍, താരാ കല്യാണ്‍, പ്രവീണ തോമസ്, മാലാ പാര്‍വതി എന്നിവരും അണിനിരക്കുന്നു
ബംഗളുരു, മുംബൈ, എറണാകുളം, എന്നിവയാണു മറ്റു ലൊക്കേഷനുകള്‍. മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയുടെ സംഗീതം ദീപക് ദേവ് ആണ്.