പാതിരാത്രിയില്‍ റഷ്യന്‍ ഹോട്ടലില്‍ കയറി ചെന്ന പൃഥ്വിരാജിനെ ഞെട്ടിച്ച് കൗണ്ടറില്‍ നിന്നയാള്‍

28

നവമാധ്യമങ്ങളില്‍ സജീവമായ യുവനടനാണ് പൃഥ്വിരാജ്. ട്വിറ്ററില്‍ അദ്ദേഹം പങ്കുവെച്ച പുതിയ കുറിപ്പാണ് ആരാധകര്‍ക്കിടയിലെ പുതിയ വിശേഷം. പാതിരാത്രി ഒരു റഷ്യന്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കഥ പങ്കുവെച്ചിരിക്കുകയാണ് താരം.

രാത്രി ജോലി കഴിഞ്ഞു ക്ഷീണിച്ച് ഭക്ഷണം കഴിക്കാനായിച്ചെന്നതാണ് പൃഥ്വിരാജ്. ഹോട്ടലില്‍ അദ്ദേഹത്തെ വരവേറ്റത് അഞ്ജലി മേനോന്‍ ചിത്രം കൂടെയുടെ ഒരാരാധകനാണ്.

Advertisements

പൃഥിയുടെ കുറിപ്പ് ഇങ്ങനെ:

”പാതിരാത്രി, റഷ്യയിലെ ഏതോ ഒരു സ്ഥലം. ഒരു ദിവസത്തെ കഠിനപ്രയത്‌നത്തിനു ശേഷം, ഞങ്ങള്‍ നടന്നു റോഡിന്റെ കോണിലുള്ള ഒരു കടയില്‍ കബാബ് കഴിക്കാനായി എത്തുന്നു. അവിടെ എത്തുന്ന നിമിഷം തന്നെ കൗണ്ടറില്‍ നില്‍ക്കുന്ന ആള്‍ പറയുകയാണ്: ഞാനും ഭാര്യയും കൂടെയുടെ ആരാധകരാണ്.അയാള്‍ എങ്ങനെയാണ് കൂടെ കണ്ടത് എന്ന് ഞാന്‍ ചോദിച്ചില്ല. കാരണം അതെനിക്കറിയാം. പക്ഷേ, അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു”.

Advertisement