മഹാവിജയത്തിന്റെ മഹാ സമ്മാനങ്ങൾ: ലൂസിഫർ ഇനി കാണുന്നവരെ കാത്തിരിക്കുന്നത് കാറും ബുള്ളറ്റും സ്വർണവും: വമ്പൻ പ്രഖ്യാപനവുമായി പൃഥിരാജ്

24

താരരാജാവ് മോഹൻലാലിനെ നായകനാക്കി യൂത്ത് ഐക്കൺ പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ ഇപ്പോഴും തിയേറ്ററിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്.

150 കോടിയിലധികം കളക്ഷൻ ചിത്രം നേടിയെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ വിജയാഘോഷങ്ങളുടെ ഭാഗമായി സമ്മാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്നു.

Advertisements

പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തിലൂടെയാണ്, സമ്മാനങ്ങൾ നൽകുന്ന കാര്യം അറിയിച്ചത്. സിനിമ കാണുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുക.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

മഹാവിജയത്തിന്റെ മഹാ സമ്മാനങ്ങൾ!

26-04-2019 മുതൽ 16-05-2019 തിയതി വരെ കേരളത്തിലെ മാത്രം ലൂസിഫർ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിൽ സിനിമ കണ്ടിറങ്ങിയതിനു ശേഷം നിങ്ങളുടെ കയ്യിൽ ഉള്ള ടിക്കറ്റ് കൌണ്ടർ ഫോയിലിന്റെ മറുവശത്തു നിങ്ങളുടെ പേരും അഡ്രസ്സും ഫോൺ നമ്പറും എഴുതി ഞങ്ങളുടെ ബോക്സിൽ നിക്ഷേപിക്കുക. വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നതായിരിക്കും!

സ്റ്റീഫൻ നെടുമ്പള്ളിയെന്ന രാഷ്ട്രീയ പ്രവർത്തകനായിട്ടാണ് മോഹൻലാൽ സിനിമയിൽ അഭിനയിച്ചത്. മഞ്ജു വാര്യരാണ് നായികയായി എത്തിയത്.

വിവേക് ഒബ്റോയ് അടക്കം ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ടായിരുന്നു. മോഹൻലാലിന്റെ തന്നെ പുലിമുരുകനാണ് ആദ്യമായിട്ട് 150 കോടിയിലധികം സ്വന്തമാക്കിയ മലയാള ചിത്രം.

Advertisement