ആ മൂന്നുകാര്യങ്ങളും ചെയ്യാന്‍ പറ്റി, ഒരുപക്ഷേ ലോകത്ത് ഇങ്ങനെയൊരു ഭാഗ്യം ലഭിച്ച മകന്‍ ഞാന്‍ മാത്രമായിരിക്കും, മനസ്സുതുറന്ന് പറഞ്ഞ് പൃഥ്വിരാജ്

65

നടനായും സംവിധായകനായും നിര്‍മ്മാതാവായും തന്റെ കഠിന പ്രയത്‌നം കൊണ്ട് ഇന്ത്യന്‍ സിനിമയിലുട നീളം അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍ ഇപ്പോള്‍. സിനിമയുടെ ഒട്ടുമിക്ക എല്ലാ മേഖലകളിലും സജീവം ആയതോടെ താരത്തിന് ലോകം എമ്പാടും നിന്നും ആരാധകരേയും ലിഭിച്ചിരിക്കുകയാണ്.

Advertisements

മലയാള സിനിമയിലെ മുന്‍കാല സൂപ്പര്‍ താരമായിരുന്ന സുകുമാരന്റെ മകന്‍ എന്ന ലേബലില്‍ ആണ് സിനിമയിലേക്ക് എത്തിയതെങ്കിലും പൃഥ്വിരാജ് സുകുമാരന്‍ എന്നത് ഇന്നൊരു ബ്രാന്‍ഡായി മാറിയിരിക്കുന്നു. പൃഥ്വിരാജിനെ പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്.

Also Read:എന്റെ കുടുംബാംഗങ്ങളെല്ലാം അഭിനേതാക്കളാണ്, അതില്‍ മികച്ച അഭിനേതാവ് അമ്മ തന്നെ, ഇന്ദ്രജിത്ത് മല്ലികാ സുകുമാരനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ കേട്ടോ

ഇപ്പോഴിതാ അമ്മ മല്ലികാസുകുമാരനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മല്ലികയുടെ സിനിമാജീവിതത്തിന്റെ 50ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ വെച്ചായിരുന്നു പൃഥ്വിരാജ് അമ്മയെ കുറിച്ച് സംസാരിച്ചത്.

ഏതൊരു കര്‍മ്മമേഖലയിലും 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന് പറഞ്ഞാല്‍ നിസാരമല്ല. സിനിമയില്‍ അത് വളരെ പ്രയാസമാണെന്നും അമ്മ കാല്‍ നൂറ്റാണ്ടോളം സിനിമയില്‍ നിന്നും വിട്ടുനിന്ന് വീട്ടമ്മയായി ജീവിച്ചിരുന്നുവെന്നും എന്നിട്ടും തിരിച്ചുവന്ന് സിനിമ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞുവെന്നും ഒരുപക്ഷേ ലോകത്ത് ഈ ഭാഗ്യം ലഭിച്ച മക്കള്‍ തങ്ങളായിരിക്കുമെന്നും പൃഥ്വിരാാജ് പറഞ്ഞു.

Also Read:ഭ്രമയുഗവും പ്രേമലു കൂട്ടിമുട്ടിയോ ? ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട്

അമ്മയുടെ കൂടെ അഭിനയിക്കാനും സിനിമ നിര്‍മ്മിക്കാനും അമ്മയെ സംവിധാനം ചെയ്യാനും തനിക്ക് സാധിച്ചു. അതൊരു വലിയ ഭാഗ്യമാണെന്നും ഇക്കാര്യങ്ങള്‍ മൂന്നും ചെയ്യാന്‍ പറ്റിയ എത്ര മക്കളുണ്ടാവുമെന്ന് അറിയില്ലെന്നും തനിക്ക് അതിന് പറ്റിയിട്ടുണ്ടെന്നും തങ്ങളുടെ ഫാമിലിയിലെ ഏറ്റവും ടാലന്റഡായിട്ടുള്ള ആര്‍ട്ടിസ്റ്റ് അമ്മയാണെന്നും പൃഥ്വിരാജ് പറയുന്നു.

Advertisement