മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ആരാധകര്‍.
ചിത്രത്തില്‍ നായികയായെത്തുന്നത് മഞ്ജു വാര്യറാണ്. പൃഥ്വിരാജ് പ്രധാന കഥാപാത്രത്തിലെത്തിയ നയന്‍ ഇന്ന് റിലീസ് ചെയ്‌തിരിക്കുകയാണ്.
‘നയന്റെ’ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ പൃഥ്വി ലൈവില്‍ എത്തിയപ്പോള്‍ ആരാധകന്‍ ചോദിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
മഞ്ജു വാര്യരെ അടുത്ത സിനിമയില്‍ നായികയാക്കണേ എന്നായിരുന്നു ആരാധകന്റെ അഭ്യര്‍ത്ഥന.
മഞ്ജു വാര്യരുടെ ഒപ്പം അഭിനയിക്കാന്‍ താനും ഇഷ്‌ടപ്പെടുന്നുവെന്നും വലിയ നടിയാണ് അവരെന്നും പൃഥ്വി പറയുന്നു.
ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത് പൃഥ്വിരാജ് പറയുന്നു. മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചതും വലിയ ഭാഗ്യമാണെന്നും പൃഥ്വിരാജ് പറയുന്നു.