നടനായും സംവിധായകനായും നിര്‍മ്മാതാവായും തന്റെ കഠിന പ്രയത്നം കൊണ്ട് ഇന്ത്യന്‍ സിനിമയിലുട നീളം അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍ ഇപ്പോള്‍. സിനിമയുടെ ഒട്ടുമിക്ക എല്ലാ മേഖലകളിലും സജീവം ആയതോടെ താരത്തിന് ലോകം എമ്പാടും നിന്നും ആരാധകരേയും ലിഭിച്ചിരിക്കുകയാണ്.
മലയാള സിനിമയിലെ മുന്‍കാല സൂപ്പര്‍ താരമായിരുന്ന സുകുമാരന്റെ മകന് എന്ന ലേബലില്‍ ആണ് സിനിമയിലേക്ക് എത്തിയതെങ്കിലും പൃഥ്വിരാജ് സുകുമാരന്‍ എന്നത് ഇന്നൊരു ബ്രാന്‍ഡായി മാറിയിരിക്കുന്നു. പൃഥ്വിരാജിനെ പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്.
ഇപ്പോഴിതാ മലയാള സിനിമയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തനിക്ക് മലയാള സിനിമയിലെ ഇഷ്ടപ്പെട്ട മാസ് മൊമന്റ് ഏതാണെന്ന് ചോദിച്ചാല്‍ മോഹന്‍ലാലിന്റെ സ്ഫടികത്തിലേതാണെന്നും മറ്റൊരു ഭാഷയിലും അതിലും മികച്ച സിനിമയില്ലെന്നും പൃഥ്വിരാജ് പറയുന്നു.
ഇതെന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്, ഇത് ചവിട്ടിപ്പൊട്ടിച്ചാല്‍ നിന്റെ കാല് ഞാന്‍ വെട്ടും എന്ന ഡയലോഗാണ് തനിക്കേറ്റവും ഇഷ്ടം, അതുപോലെയൊരു സിനിമ ഇതുവരെ എവിടെയും സംഭവിച്ചിട്ടില്ലെന്നും പൃഥ്വിരാജ് പറയുന്നു.
ഇന്ത്യയിലെ പ്രധാന സിനിമാഇന്‍ഡസ്ട്രിയില്‍ ഏറ്റവും ചെറിയ ഇന്‍ഡസ്ട്രിയാണ് നമ്മുടേതെന്നും തിയ്യേറ്ററുകളുടെ എണ്ണമെടുത്താലും അങ്ങനെ തന്നെയാണെന്നും എന്നാല്‍ മലയാള സിനിമയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പ്രയത്നത്തിലാണ് തങ്ങളെന്നും താരം പറയുന്നു.