ലോഹിതാദാസിനെ പോലൊരു ജീനിയസ് സിനിമയിലേക്ക് വിളിക്കുമ്പോള്‍ കഥ പോലും കേള്‍ക്കാന്‍ നില്‍ക്കില്ല, അഭിനയിക്കാന്‍ പോകും, അതൊക്കെ ഒരു ഭാഗ്യമാണ്, തുറന്നുപറഞ്ഞ് പൃഥ്വിരാജ്

49

നടനായും സംവിധായകനായും നിര്‍മ്മാതാവായും തന്റെ കഠിന പ്രയത്‌നം കൊണ്ട് ഇന്ത്യന്‍ സിനിമയിലുട നീളം അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍ ഇപ്പോള്‍. സിനിമയുടെ ഒട്ടുമിക്ക എല്ലാ മേഖലകളിലും സജീവം ആയതോടെ താരത്തിന് ലോകം എമ്പാടും നിന്നും ആരാധകരേയും ലിഭിച്ചിരിക്കുകയാണ്.

Advertisements

മലയാള സിനിമയിലെ മുന്‍കാല സൂപ്പര്‍ താരമായിരുന്ന സുകുമാരന്റെ മകന്‍ എന്ന ലേബലില്‍ ആണ് സിനിമയിലേക്ക് എത്തിയതെങ്കിലും പൃഥ്വിരാജ് സുകുമാരന്‍ എന്നത് ഇന്നൊരു ബ്രാന്‍ഡായി മാറിയിരിക്കുന്നു. പൃഥ്വിരാജിനെ പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്.

Also Read:അത്രത്തോളം ദുരിതങ്ങള്‍ അനുഭവിച്ചിട്ടും നജീബ് ആത്മഹത്യ ചെയ്യാതിരുന്നത് ഇസ്ലാംമത വിശ്വാസിയായതുകൊണ്ട്, ദൈവം നമ്മെ കൂടുതല്‍ ഇഷ്ടപ്പെടുമ്പോള്‍ പരീക്ഷിച്ചുകൊണ്ടിരിക്കും, എആര്‍ റഹ്‌മാന്‍ പറയുന്നു

ആടുജീവിതമാണ് പൃഥ്വിരാജിന്റെ വരാനിരിക്കുന്ന ചിത്രം. ഈ മാസം 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ തന്‍െ ആദ്യ കാല ചിത്രങ്ങളെ കുരിച്ചും പ്രമുഖ സംവിധായകരെ കുറിച്ചും പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ലോഹിതാ ദാസ് സംവിധാനം ചെയ്ത ചക്രം എന്ന ചിത്രത്തില്‍ നായകനായി എത്തിയത് പൃഥ്വിരാജായിരുന്നു. ചക്രമൊക്കെ തന്നെ സംബന്ധിച്ചിടത്തോളം ഭാഗ്യമായി കരുതുന്ന ചിത്രമാണെന്നും തന്റെ കരിയറിന്റെ തുടക്കത്തിലായിരുന്നു ലോഹിതാദാസ് എന്ന ജീനിയസ് തന്നെ ചിത്രത്തിലേക്ക് വിളിച്ചതെന്നും താരം പറയുന്നു.

Also Read;അവരെ മല്ലിക ജഗതി സുകുമാരന്‍ എന്നുവേണം വിളിക്കാന്‍, ജഗതിയുമായി നിയപരമായി വിവാഹമോചനം നേടിയ ശേഷമായിരുന്നോ സുകുമാരനുമായുള്ള വിവാഹം, ലിവിംഗ് ടുഗെദര്‍ തുടങ്ങി മക്കളെ ഉണ്ടാക്കിയതാണോ, മല്ലിക സുമാരനെ വിമര്‍ശിച്ച് സംഗീത ലക്ഷ്മണ

അദ്ദേഹം ഇനി ചക്രത്തിലേക്കല്ല, വേറെ ഏത് സിനിമയിലേക്ക് വിളിച്ചാലും താന്‍ പോകുമായിരുന്നു. അതുപോലെ തന്നെ ഭദ്രന്‍, കമല്‍ പോലെ വലിയ വലിയ സംവിധായകര്‍ തന്നെ ഏതെങ്കിലും സിനിമയിലേക്ക് വിളിച്ചാല്‍ കഥ പോലും കേള്‍ക്കാതെ അഭിനയിക്കാന്‍ പോകുമെന്നും താരം പറയുന്നു.

Advertisement