മലയാളത്തിലെ യുവതാരങ്ങളില്‍ മിന്നില്‍ നില്‍ക്കുന്നയാളാണ് നടന്‍ പൃഥ്വിരാജ്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. അദ്ദേഹത്തിന്റെ അഭിനയമികവ് വ്യക്തമാക്കി തരുന്ന ഒത്തിരി നല്ല ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പൃഥ്വിരാജ് അഭിനയിച്ച മിക്ക ചിത്രങ്ങളും വന്‍ ഹിറ്റായിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമയെക്കുറിച്ചും താന്‍ എങ്ങനെയാണ് സിനിമയെ മനസ്സിലാക്കിയതെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. വളരെ ചെറുപ്പത്തിലാണ് താന്‍ സിനിമയിലെത്തിയതെന്നും സിനിമയ്‌ക്കൊപ്പം വളരുകയായിരുന്നുവെന്നും നടന്‍ സൂര്യ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
സിനിമയുടെ എല്ലാ വശങ്ങളെക്കുറിച്ചും തനിക്ക് അറിയില്ലെന്നും ടെക്‌നിക്കല്‍ വശത്തെപ്പറ്റി തനിക്ക് വല്യ പിടിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഒരു നല്ല നടനോ അല്ലെങ്കില്‍ സംവിധായകനോ ആവാനുള്ള മാനദണ്ഡമല്ല സിനിമയെക്കുറിച്ച് ടെക്ക്‌നിക്കലായി അറിവ് വേണമെന്നത് എന്ന് നടന്‍ പറയുന്നു.
തന്റെ ജീവിതം മുഴുവന്‍ സിനിമയ്‌ക്കൊപ്പമായിരുന്നുവെന്നും ചെറുപ്പത്തിലാണ് സിനിമയിലേക്ക് എത്തിയതെന്നും ഓരോ സിനിമ കഴിയുമ്പോഴും അടുത്ത സിനിമ ചെയ്ത് ചെയ്ത് താന്‍ വളരുകയായിരുന്നുവെന്നും താരം തുറന്നുപറയുന്നു. താന്‍ സിനിമയിലേക്ക് വന്ന സമയത്ത് കാരവാന്‍ ഒന്നുമില്ലായിരുന്നുവെന്നും നടന്‍ പറഞ്ഞു.
ഓരോ സീനും എടുത്ത് കഴിഞ്ഞാല്‍ ക്യാമറമാന്റെ അടുത്ത് ഒരു സ്റ്റൂളോ കസേരയോ കാണും , അതിലാണ് ഇരിക്കുന്നത്. മുഴുവന്‍ സമയവും ഇങ്ങനെയൊക്കെയാണ് ചിലവഴിക്കുന്നതെന്നും അടുത്തിരിക്കുന്ന സിനിമാപ്രവര്‍ത്തകരെല്ലാം സിനിമയെക്കുരിച്ച് മാത്രമേ സംസാരിക്കുകയുള്ളൂവെന്നും നടന്‍ പറയുന്നു.
തനിക്ക് സിനിമയെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്നും അതിന് വേണ്ടി പ്രയത്‌നിച്ചുവെന്നും, താന്‍ ഭാഗ്യം ചെയ്ത നടനയാതുകൊണ്ട് ഒരുപാട് പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.