ആദ്യമായി പാടാന്‍ അവസരം ലഭിച്ചത് മോഹന്‍ലാല്‍ ചിത്രത്തില്‍, പാടിയതില്‍ ഇഷ്ടം ഒരൊറ്റ പാട്ട് മാത്രം, വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

124

നടനായും സംവിധായകനായും നിര്‍മ്മാതാവായും തന്റെ കഠിന പ്രയത്‌നം കൊണ്ട് ഇന്ത്യന്‍ സിനിമയിലുട നീളം അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍ ഇപ്പോള്‍. സിനിമയുടെ ഒട്ടുമിക്ക എല്ലാ മേഖലകളിലും സജീവം ആയതോടെ താരത്തിന് ലോകം എമ്പാടും നിന്നും ആരാധകരേയും ലിഭിച്ചിരിക്കുകയാണ്.

Advertisements

മലയാള സിനിമയിലെ മുന്‍കാല സൂപ്പര്‍ താരമായിരുന്ന സുകുമാരന്റെ മകന്‍ എന്ന ലേബലില്‍ ആണ് സിനിമയിലേക്ക് എത്തിയതെങ്കിലും പൃഥ്വിരാജ് സുകുമാരന്‍ എന്നത് ഇന്നൊരു ബ്രാന്‍ഡായി മാറിയിരിക്കുന്നു. പൃഥ്വിരാജിനെ പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്.

Also Read:പിരിയഡ്‌സ് ദിവസം നല്ലൊരു ബാത്ത്‌റൂമുപോലും ഉപയോഗിക്കാന്‍ തന്നില്ല, പുരുഷ അഭിനേതാക്കള്‍ക്ക് നല്‍കിയ കാരവാനും, ദുരനുഭവം പങ്കുവെച്ച് മെറീന മൈക്കിള്‍

സലാര്‍ ആണ് താരത്തിന്റെ ഏറ്റവും പുതുതായി തിയ്യേറ്ററുകളിലെത്തിയ ചിത്രം. പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകന്‍. നടന്‍ മാത്രമല്ല പൃഥ്വിരാജ്. അദ്ദേഹം മികച്ച സംവിധായകനാണെന്നും ഗായകനാണെന്നും കൂടി തെളിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്നെ സിനിമയിലേക്ക് പാടാന്‍ വിളിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് താരം. ദീപക് ദേവ് സംഗീത സംവിധാനം ചെയ്ത പുതിയ മുഖം എന്ന പാട്ടായിരുന്നു പൃഥ്വിരാജ് പാടിയത്. തന്നെ ആദ്യം പാടാന് വിളിച്ചത് വിദ്യാസാഗറാണെന്ന് പറയുകയാണ് പൃഥ്വിരാജ്.

Also Read:മോദിയെ കുറിച്ചും പിണറായിയെ കുറിച്ചും രാഹുല്‍ ഗാന്ധിയെ കുറിച്ചും എഴുതിക്കൊടുക്കുന്നത് അവര്‍ പറയും; ശോഭനയെ കുറിച്ച് എസ് ശാരദക്കുട്ടി

റോക്ക് ആന്‍ഡ് റോള്‍ എന്ന ചിത്രത്തിലെ പാട്ടുപാടാനായിരുന്നു തന്നെ വിളിച്ചത്. മോഹന്‍ലാലായിരുന്നു നായകന്‍ എന്നും എന്നാല്‍ സമയ പ്രശ്‌നം കാരണം തനിക്ക് പോകാന്‍ പറ്റിയില്ലെന്നും തനിക്ക് പാട്ടുപാടുന്നത് അത്ര ഇഷ്ടമുള്ള കാര്യമല്ലെന്നും പൃഥ്വിരാജ് പറയുന്നു.

ഇപ്പോഴും തന്നെ പാടാന്‍ വിളിക്കുമ്പോള്‍ പോകാന്‍ മടിയാണ്. താന്‍ വളരെ താത്പര്യത്തോടെ പാടിയ പാട്ട് ആകെ ഹൃദയത്തിലെ പാട്ട് മാത്രമാണെന്നും അത് നല്ല ഇന്ററെസ്റ്റിങ്ങായി തോന്നിയെന്നും പൃഥ്വിരാജ് പറയുന്നു.

Advertisement