ക്ലാസിക് ഹൊറര്‍ സിനിമയുടെ ഏറ്റവും മികച്ച ഉദാഹരണം, പലതും ക്ലീഷേയായിട്ടും ചിത്രത്തില്‍ അഭിനയിക്കാന്‍ കാരണം ഇതായിരുന്നു, തുറന്നുപറഞ്ഞ് പൃഥ്വിരാജ്

136

നടനായും സംവിധായകനായും നിര്‍മ്മാതാവായും തന്റെ കഠിന പ്രയത്നം കൊണ്ട് ഇന്ത്യന്‍ സിനിമയിലുട നീളം അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍ ഇപ്പോള്‍. സിനിമയുടെ ഒട്ടുമിക്ക എല്ലാ മേഖലകളിലും സജീവം ആയതോടെ താരത്തിന് ലോകം എമ്പാടും നിന്നും ആരാധകരേയും ലിഭിച്ചിരിക്കുകയാണ്.

Advertisements

മലയാള സിനിമയിലെ മുന്‍കാല സൂപ്പര്‍ താരമായിരുന്ന സുകുമാരന്റെ മകന്‍ എന്ന ലേബലില്‍ ആണ് സിനിമയിലേക്ക് എത്തിയതെങ്കിലും പൃഥ്വിരാജ് സുകുമാരന്‍ എന്നത് ഇന്നൊരു ബ്രാന്‍ഡായി മാറിയിരിക്കുന്നു. പൃഥ്വിരാജിനെ പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്.

Also Read:‘മലൈക്കോട്ടെ വാലിബൻ പോസ്റ്ററിലെ ഏക നടി; ബെല്ലി ഡാൻസ് ചാംപ്യൻഷിപ്പ് വിന്നർ’; ആരാധകർ തേടിയ ദീപാലിയുടെ വിശേഷങ്ങൾ അറിയാം

സലാര്‍ ആണ് താരത്തിന്റെ ഏറ്റവും പുതുതായി തിയ്യേറ്ററുകളിലെത്തിയ ചിത്രം. പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകന്‍. ഇപ്പോഴിതാ തന്റെ ഹൊറര്‍ ചിത്രമായ എസ്രയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ക്ലാസിക് ഹൊറര്‍ സിനിമയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് എസ്ര. അതിലെ പല ഘടകങ്ങളും ക്ലീഷേ പോലെയായിരുന്നുവെന്നും ചിത്രത്തിന്റെ ഫ്‌ലാഷ് ബാക്കാണ് കുറച്ച് വ്യത്യസ്തമായതെന്നും തനിക്ക് അതിലാണ് താത്പര്യം തോന്നിയതെന്നും പൃഥ്വിരാജ് പറയുന്നു.

Also Read:‘രമേഷ് പിഷാരടിയുടെ സൗഹൃദമാണ് സിനിമയിലേക്ക് എത്തിച്ചത്’, റാമിലൂടെ ദൃശ്യത്തിലും എത്തി, പിന്നെ ലിയോയിലേക്ക്; സിനിമാ യാത്ര പറഞ്ഞ് ശാന്തി മായാദേവി

ഫ്‌ലാഷ്ബാക്കിലെ ലവ് സ്റ്റോറിയും ജൂതപശ്ചാത്തലവുമൊക്കെ പുതുമയുള്ളതായിരുന്നു. സ്ിനിമ സംവിധാനം ചെയ്ത ജയകൃഷ്ണനാണ് ഫുള്‍ മാര്‍ക്കെന്നും പിന്നെ സിനിമാറ്റോഗ്രാഫര്‍ സുജിത്തിനുമെന്നും താന്‍ സിനിമ വര്‍ക്കാവുമെന്ന് പറഞ്ഞപ്പോള്‍ നിര്‍മ്മാതാക്കള്‍ തന്റെ വാക്കുകളില്‍ വിശ്വസിച്ചുവെന്നും താരം പറയുന്നു.

Advertisement