പരിക്ക് പൂര്‍ണ്ണമായും ഭേദമായില്ല, ആക്ഷന്‍ രംഗങ്ങളൊന്നും ചെയ്യാന്‍ കഴിയില്ല, എമ്പുരാനിലെ സയിദിനെ കുറിച്ച് പൃഥ്വിരാജ് പറയുന്നു, ആശങ്കയിലായി ആരാധകര്‍

119

മലയാളം സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ലൂസിഫര്‍ എന്ന സര്‍വ്വകാല ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി ആണ് എംപുരാന്‍ എത്തുന്നത്.

Advertisements

സിനിമയുടെ അനൗണ്‍സ്മെന്റ് വീഡിയോ വലിയ രീതിയില്‍ വൈറലായിരുന്നു. ആദ്യ ഭാഗത്തിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എമ്പുരാന്റെ ദൈര്‍ഘ്യമേറിയ അനൗണ്‍സ്മെന്റ് വീഡിയോ പുറത്തുവിട്ടത്. ചിത്രത്തിന്‌റെ അപ്‌ഡേറ്റുകള്‍ക്കായി ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Also Read:നെഞ്ചുവേദനയെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ കാര്യമാക്കിയില്ല, ചിരിച്ചോണ്ടാണ് ഇസിജി എടുക്കാന്‍ പോയത്, പിന്നീട് ഡോക്ടര്‍മാര്‍ വന്ന് ജീവന്‍ രക്ഷിക്കാനായില്ലെന്ന് പറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി, കോട്ടയം പ്രദീപിന്റെ മരണത്തെ കുറിച്ച് കുടുംബം പറയുന്നു

ഇപ്പോഴിതാ എമ്പുരാന്റെ ചിത്രീകരത്തെ കുറിച്ച് അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. തനിക്ക് നിലവില്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ സാധിക്കില്ലെന്നും അത് ചെയ്യണമെങ്കില്‍ 2024 ജൂണ്‍ വരെ കാത്തിരിക്കേണ്ടി വരുമെന്നും പൃഥ്വിരാജ് പറയുന്നു.

തന്റെ ഭാഗങ്ങളെല്ലാം അപ്പോഴേ ചിത്രീകരിക്കുയുള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു. നേരത്തെ വിലായത്ത ബുദ്ധ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരിക്കേറ്റിരുന്നു.

Also Read:എന്റെ ശബ്ദം കേട്ടാലെ ദുബായിയിലുള്ളവര്‍ എഴുന്നേല്‍ക്കൂ എന്ന് നൈല ഉഷ, വിജയരാഘവന്‍ കൊടുത്ത തഗ്ഗ് മറുപടി കേട്ടോ, ചിരിച്ചുമറിഞ്ഞ് ആന്റണി താരങ്ങള്‍

മൂന്നുമാസം വിശ്രമത്തിലായിരുന്നു അദ്ദേഹം. ആ പരിക്ക് പൂര്‍ണ്ണമായും ഭേദമാകാത്തതിനാലാണ് ഇപ്പോള്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ കഴിയാത്തതെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. ലൂസിഫറില്‍ സയിദ് മസൂദായിട്ടാണ് പൃഥ്വിരാജ് എത്തുക

Advertisement