നടനായും സംവിധായകനായും നിര്‍മ്മാതാവായും തന്റെ കഠിന പ്രയത്‌നം കൊണ്ട് ഇന്ത്യന്‍ സിനിമയിലുട നീളം അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍ ഇപ്പോള്‍. സിനിമയുടെ ഒട്ടുമിക്ക എല്ലാ മേഖലകളിലും സജീവം ആയതോടെ താരത്തിന് ലോകം എമ്പാടും നിന്നും ആരാധകരേയും ലിഭിച്ചിരിക്കുകയാണ്.
മലയാള സിനിമയിലെ മുന്‍കാല സൂപ്പര്‍ താരമായിരുന്ന സുകുമാരന്റെ മകന്‍ എന്ന ലേബലില്‍ ആണ് സിനിമയിലേക്ക് എത്തിയതെങ്കിലും പൃഥ്വിരാജ് സുകുമാരന്‍ എന്നത് ഇന്നൊരു ബ്രാന്‍ഡായി മാറിയിരിക്കുന്നു.
പൃഥ്വിരാജിനെ പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.
ഇന്ന് മലയാള സിനിമ എല്ലാ ഭാഷകളിലും ഇറങ്ങുന്നുണ്ട്. ഈ ട്രെന്‍ഡ് ആരംഭിച്ചത് താന്‍ അല്ലെന്നും ദുല്‍ഖര്‍ സല്‍മാനാണ് അതിന് തുടക്കമിട്ടതെന്നും പൃഥ്വിരാജ് പറയുന്നു.
കുറുപ്പിന്റെ പ്രൊമോഷനായി ദുല്‍ഖര്‍ എല്ലാ സിറ്റിയിലും എത്തിയിട്ടുണ്ട്. അതെല്ലാം വിജയിച്ചിട്ടുണ്ടെന്നും ഇനി എല്ലാ സിനിമകള്‍ക്കും ആ രീതി തുടരണമെന്നും രാജ്യത്തെ എല്ലാ സ്ഥലത്തെയും ജനങ്ങളോട് നമ്മള്‍ ഇറങ്ങിച്ചെന്ന് സിനിമയെ കുറിച്ച് പറയണമെന്നും പൃഥ്വിരാജ് പറയുന്നു.