മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫര്‍ റിലീസിന് ഒരുങ്ങുകയാണ്.
വര്‍ഷങ്ങളായുള്ള പൃഥ്വിയുടെ ആഗ്രഹമാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഒരു സിനിമ സംവിധാനം ചെയ്യണം എന്നു മാത്രമല്ല മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യണം എന്നതും പൃഥ്വിയുടെ സ്വപ്നമായിരുന്നു.
ലൂസിഫര്‍ പൃഥ്വിരാജിന് ഇരട്ടി മധുരമാണ്. മോഹന്‍ലാലിനോടുള്ള ആരാധന താരം പലവട്ടം തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ ലാലേട്ടനോടുള്ള ആരാധന എത്രത്തോളമുണ്ടെന്ന് കാണിച്ചു തരികയാണ് പൃഥ്വിരാജ്. മോഹന്‍ലാലിന് വേണ്ടി വഴിമാറിക്കൊടുക്കുന്ന പൃഥ്വിരാജിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ലൂസിഫറിന്റെ പ്രമോഷന്റെ ഭാഗമായി ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരങ്ങള്‍. റെഡ്കാര്‍പ്പറ്റിലൂടെ ചിത്രത്തിലെ താരങ്ങള്‍ നടന്നുവരികയാണ്.
ടൊവിനോ തോമസിന് പുറകിലായാണ് പൃഥ്വിരാജ് വരുന്നത്. കാണികളെ അഭിവാദ്യം ചെയ്ത് വരുന്നതിന് ഇടയില്‍ പെട്ടെന്ന് ചുറ്റും നിന്നിരുന്ന ആരാധകരുടെ ആരവം ഉയര്‍ന്നു.
തിരിഞ്ഞു നോക്കിയപ്പോഴാണ് തൊട്ടു പുറകില്‍ മോഹന്‍ലാല്‍ നടന്നുവരുന്നത് പൃഥ്വിരാജ് കണ്ടത്. നീങ്ങി നിന്ന് മോഹന്‍ലാലിന് വേണ്ടി വഴി മാറിക്കൊടുത്ത ശേഷം താരത്തിന് പിന്നാലെയാണ് പൃഥ്വിരാജ് നടന്നത്.