അയ്യപ്പനും കോശിയുമായി പൃഥ്വിരാജും ബിജു മേനോനും; സച്ചിയുടെ രണ്ടാം ചിത്രം ആരംഭിക്കുന്നു

32

സൂപ്പർ ഹിറ്റായ അനാർക്കലി എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സച്ചിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ്.

അയ്യപ്പനും കോശിയും എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം പാലക്കാട് നടന്നു. പൃഥ്വിരാജും ബിജുമേനോനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. അയ്യപ്പനായി ബിജുമേനോനും കോശിയായി പൃഥ്വിരാജും എത്തുന്നു. മറ്റ് താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ല.

Advertisements

രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്. സച്ചി സംവിധായകനായി അരങ്ങേറ്റം കുറിച്ച അനാർക്കലിയിൽ പൃഥ്വിരാജും ബിജുമേനോനുമായിരുന്നു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. പൃഥ്വിരാജ് ഇപ്പോൾ സച്ചി തിരക്കഥ എഴുതി ജീൻപോൾ ലാൽ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

​ക​ലാ​ഭ​വ​ന്‍​ ​ഷാ​ജോ​ണ്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബ്ര​ദേ​ഴ്സ് ​ഡേ​യ്ക്ക് ​ശേ​ഷ​മാ​യി​രി​ക്കും​ ​പൃ​ഥ്വി​രാ​ജ് ​സ​ച്ചി​യു​ടെ​ ​ചി​ത്ര​ത്തി​ല്‍​ ​ജോ​യി​ന്‍​ ​ചെ​യ്യു​ക.​ ​

മാജി​ക് ഫ്രെയിംസി​ന്റെ ബാനറി​ല്‍ ലി​സ്റ്റി​ന്‍ സ്റ്റീഫര്‍ നി​ര്‍മ്മി​ക്കുന്ന ബ്രദേഴ്സ് ഡേയുടെ രണ്ടാംഘട്ട ചിത്രീകരണം എറണാകുളത്ത് പുരോഗമി​ച്ചുവരി​കയാണ് ഇപ്പോള്‍.

അ​നാ​ര്‍​ക്ക​ലി​ ​റി​ലീസ് ചെയ്ത് ​നാ​ലു​ ​വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ​ശേ​ഷ​മാ​ണ് ​സ​ച്ചി​യും​ ​പൃ​ഥ്വി​രാ​ജും​ ​ഒ​ന്നി​ക്കു​ന്ന​ത്. ​ഗോ​ള്‍​ഡ് ​കോ​യി​ന്‍​ ​മോ​ഷ​ന്‍​ ​പി​ക്ച്ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ല്‍​ ​സം​വി​ധാ​യ​ക​ന്‍​ ​ര​ഞ്ജി​ത്ത് ​ആ​ണ് ​അ​യ്യ​പ്പ​നും​ ​കോ​ശി​യും​ ​നി​ര്‍​മ്മി​ക്കു​ന്ന​ത്.​ ​കൊ​ച്ചി​യും​ ​കോ​ഴി​ക്കോ​ടു​മാ​ണ് ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ന്‍.

​മി​യ​ ​ഉ​ള്‍​പ്പെ​ടെ​ ​ചി​ത്ര​ത്തി​ല്‍​ ​ര​ണ്ടു​ ​നാ​യി​ക​മാ​രു​ണ്ട്.​ ​സു​രേ​ഷ് ​കൃ​ഷ്ണ​യാ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ഇ​തി​ന്റെ​ ​പൂ​ജ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ന്നു.

Advertisement