പൃഥ്വിരാജിന്റെ കൈപിടിച്ച് അല്ലിമോൾ, അല്ലിക്ക് ആഭരണം വാങ്ങാൻ പോകുകയാണോയെന്ന് ആരാധകർ

5

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജും സുപ്രിയയും മാത്രമല്ല മകളായ അലംകൃതയും പ്രേക്ഷകരുടെ പ്രിയതാരമാണ്.

മകളെക്കുറിച്ച് വാചാലരായി ഇരുവരും എത്താറുണ്ട്. പ്ലേ സ്‌കൂളിൽ പോവുന്നതിന്റെ വിശേഷങ്ങൾ പങ്കുവെച്ചായിരുന്നു നേരത്തെ പൃഥ്വിരാജ് എത്തിയത്.

Advertisements

ലൂസിഫർ സെറ്റിൽ ഇവർക്കൊപ്പം സജീവമായി അല്ലിയുമുണ്ടായിരുന്നു. മകളുടെ എല്ലാ കുസൃതികളും ഇരുവരും ഇൻസ്റ്റാ ഗ്രാമിൽ പങ്കുവെക്കാറുണ്ട്.

എന്നാൽ അല്ലിമോളുടെ മുഖം കാണിച്ചു കൊണ്ടുള്ള ചിത്രങ്ങൾ മാത്രം സുപ്രിയയോ പൃഥ്വിയോ പങ്കുവയ്ക്കാറില്ല.

ഇത്തവണ പൃഥ്വിയുടെ കൈപിടിച്ചുകൊണ്ട് എയർപോർട്ടിലൂടെ അല്ലിമോൾ നടന്നു പോകുന്ന ചിത്രമാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്.

ദാദയും അല്ലിയും എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ പതിവ് പോലെ ഇത്തവണയും മുഖമില്ല. പുറകിൽ നിന്നുള്ള ചിത്രമാണ്.

ഇതുകണ്ട് പലരും ചോദിക്കുന്നുമുണ്ട് മുഖം കാണിച്ചുകൊണ്ടൊരു ചിത്രം പങ്കുവച്ചുകൂടെ എന്ന്. എന്നാൽ രസകരമായൊരു കമന്റ് അല്ലിമോൾക്ക് ആഭരണം വാങ്ങാൻ പോകുകയാണോ എന്നാണ്.

മണിച്ചിത്രത്താഴിലെ പ്രശസ്തമായ ഡയലോഗ് പലരും ചിരിക്കുകയാണ്. അലംകൃത എന്ന അല്ലിയുടെ മുഖം ആദ്യമായി ആരാധകർ കണ്ടത് ഒന്നാം പിറന്നാളിനായിരുന്നു.

പിന്നീട് മുഖം കാണിക്കാത്ത ചിത്രങ്ങൾ മാത്രമാണ് പൃഥ്വിരാജ് പങ്കുവച്ചത്.

Advertisement