മലയാളസിനിമയെയും പ്രേക്ഷകരെയും നാൽപ്പത് വർഷത്തിലധികം നീണ്ട അഭിനയസപര്യയിലൂടെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് മോഹൻലാൽ.
ഇപ്പോഴിതാ താൻ ഒരു സിനിമ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു അദ്ദേഹം. ഇന്ത്യയിലെ ആദ്യ ത്രീ ഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തനും, ആദ്യ 70 എംഎം ചിത്രം പടയോട്ടവും ഒരുക്കിയ ജിജോയുമായി ചേർന്നാണ് മഹാനടൻ തന്റെ സംവിധാന സംരംഭമൊരുക്കുന്നത്.
തന്റെ ബ്ലോഗിലൂടെ മോഹൻലാൽ തന്നെയാണ് പ്രേക്ഷകരുമായി ഇക്കാര്യം പങ്കുവച്ചത്. തുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
റെക്കോഡ് ചെയ്തു വച്ചോളൂ ലാലേട്ടൻ ഒരു സംവിധായകനാണ്’, കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പൃഥ്വി പറഞ്ഞ വാക്കുകളാണിത്.
വൻ വിജയമായി തീർന്ന ലൂസിഫറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം വ്യക്തമാക്കിയത്. അന്ന് ചെറുപുഞ്ചിരിയോടെയാണ് ലാൽ പൃഥ്വിയുടെ വാക്കുകൾ കേട്ടിരുന്നത്.
ബറോസ്സ് എന്നാണ് മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. പോർച്ചുഗീസ് പശ്ചാത്തലത്തിൽ ത്രീഡിയിലാണ് മെഗാ ബഡ്ജറ്റിൽ ചിത്രം ഒരുങ്ങുന്നത്. ഗോവയിലാണ് ചിത്രീകരണം. മോഹൻലാൽ തന്നെയാണ് കേന്ദ്രകഥാപാത്രമായ ബറോസ്സായി അഭിനയിക്കുന്നത്.