തമ്പുരാൻ അല്ല എമ്പുരാൻ; എന്താണ് എമ്പുരാൻ എന്ന വാക്കിന്റെ അർഥം, തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

544

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് ലൂസിഫര്‍. 50 ദിവസം കൊണ്ട് 200 കോടി രൂപമാണ് ചിത്രം തിയേറ്ററില്‍ നിന്നും വാരിയത്.

അവസാനം ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്തയും പുറത്തുവിട്ടു. ലൂസിഫറിന്റെ രണ്ടാം ഭാഗം വരുന്നു. കൊച്ചിയിലെ മോഹന്‍ലാലിന്റെ വീട്ടില്‍വച്ച്‌ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്.

Advertisements

മോഹന്‍ലാല്‍, തിരക്കഥാകൃത്ത് മുരളി ഗോപി, നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പൃഥ്വിരാജാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്.

ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ക്കഥ മാത്രമാകില്ല രണ്ടാം ഭാഗത്തില്‍ കാണുകയെന്നു സംവിധായകന്‍ പൃഥ്വിരാജ് അറിയിച്ചു. ആദ്യ ഭാഗത്തില്‍ ഒരു മഞ്ഞ് കട്ടയുടെ മുകള്‍ഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അതിലേറെ കാണാന്‍ കിടക്കുന്നുണ്ടെന്നും തിരക്കഥാകൃത്ത് മുരളി ഗോപി വ്യക്തമാക്കി.

എന്നാല്‍ എന്താണ് എമ്പുരാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം എന്ന് പൃഥ്വിരാജ് തന്നെ തുറന്ന് പറയുകയാണ്. ‘കുറച്ചുമാത്രം ഉപയോഗിക്കുന്നതുകൊണ്ട് ആരും തിരിച്ചറിയാത്ത ഒരു വാക്കാണ് അത്.

തമ്പുരാൻ അല്ല എമ്പുരാൻ. അത് തമ്പുരാന്റെയും ദൈവത്തിന്റെയും ഇടയിലുള്ള ഒരു അസ്തിത്വമാണ് (entity). മോര്‍ ദാന്‍ എ കിംഗ്, ലെസ് ദാന്‍ എ ഗോഡ്. the overlord എന്നതാണ് അതിന്റെ ശരിയായ അര്‍ഥം. പൃഥ്വി വ്യക്തമാക്കി.

ലൂസിഫറിലെ എമ്ബുരാനേ എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. മുരളി ഗോപി എഴുതി ദീപക് ദേവ് സംഗീതം നല്‍കിയ ഗാനം ഉഷ ഉതുപ്പാണ് ആലപിച്ചത്.

Advertisement