ദിലീപ് ഏതായാലും മിണ്ടാതിരിക്കാൻ പോവുന്നില്ല, സർക്കാർ തീരുമാനത്തിനെതിരെ അയാൾ കോടതികളിൽ ഹർജി നൽകും!

137

നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്ന പ്രിസൈഡിങ് ഓഫീസറെ ഇപ്പോൾ മാറ്റിയാൽ അത് സർക്കാരിനെ സംബന്ധിച്ച് വലിയ തലവേദനയായിരിക്കും ഉണ്ടാക്കുക എന്ന് പറയുതകയാണ് ധന്യാ രാജേന്ദ്രൻ. ഹൈക്കോടതിയുടെ മുന്നിൽ പ്രിസൈഡിങ് ഓഫീസറെ മാറ്റുന്നത് സംബന്ധിച്ച് രണ്ട് പരാതികൾ ആയിരുന്നു ഉണ്ടായിരുന്നത്. പ്രോസിക്യൂഷനും അതിജീവിതയായ നടിയുമാണ് പ്രിസൈഡിങ് ഓഫീസറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

പ്രിസൈഡിങ് ഓഫീസറെ മാറ്റാൻ പറ്റില്ലെന്ന നിലപാടായിരുന്നു രണ്ട് പരാതികളിലും കോടതി സ്വീകരിച്ചിരുന്നത്. ആ ഒരു ഹൈക്കോടതി ജഡ്ജ്മെന്റ് നിലവിലുള്ള സമയത്ത് പ്രിസൈഡിങ് ഓഫീസറെ മാറ്റിയാൽ ഒരുപാട് തലവേദനയാണ് കേരള സർക്കാറിന് മുന്നിൽ സൃഷ്ടിക്കുകയെന്നും ധന്യാ രാമചന്ദ്രൻ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു.

Advertisements

ധന്യ രമചന്ദ്രന്റെ വാക്കുകൾ ഇങ്ങനെ, അവസാന നിമിഷം പ്രിസൈഡിങ് ഓഫീസറെ മാറ്റിയാൽ കേസിലെ ഏട്ടാം പ്രതിയായ ദിലീപ് ഏതായാലും മിണ്ടാതിരിക്കാൻ പോവുന്നില്ല. സർക്കാർ തീരുമാനത്തിനെതിരെ അയാൾ കോടതികളിൽ ഹർജി നൽകും. പ്രിസൈഡിങ് ഓഫീസർ ഈ കേസ് എത്രയും പെട്ടെന്ന് തീർക്കണമെന്ന് ഒന്നോ രണ്ടോ പ്രാവശ്യം സുപ്രീംകോടതിയിൽ നിന്ന് നിർദേശം വന്നതുകൊണ്ടാണെന്ന് തോന്നുന്നു സർക്കാറിനും പ്രിസൈഡിങ് ഓഫീസറെ മാറ്റാൻ ഇപ്പോൾ താൽപര്യമില്ല.

തുടരന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ എന്തൊക്കെ കാര്യങ്ങളാണ് കോടതിയിലേക്ക് പോവുന്നത് എന്നായിരിക്കും അതിജീവിത ഇപ്പോൾ നോക്കുന്നത്. തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന ഒരു ആവശ്യം അന്വേഷണ സംഘം ആവശ്യപ്പെടുകയാണെങ്കിലും അത്തരമൊരു ആവശ്യം അതിജീവിതയായ നടിയും മുന്നോട്ട് വെച്ചേക്കുമെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. കേസിലെ വിചാരണ അവസാന ഘട്ടത്തിലാണ് എത്തി നിൽക്കുന്നത്. തുടരന്വേഷണത്തിലെ റിപ്പോർട്ടും അതിന്റെ മുകളിൽ ഒരു വിചാരണയും കൂടിയേ വേണ്ടതുള്ളുവെന്നാണ് കരുതുന്നത്. ഒരു രാഷ്ട്രീയ തീരുമാനമാണെങ്കിൽ കൂടി ഇത് രണ്ടുമായിരിക്കാം അതിന്റെ പിറകിൽ. അതായത് കേസ് വേഗം തീർക്കണമെന്ന നിർദേശവും പ്രിസൈഡിങ് ഓഫീസറെ മാറ്റാൻ പറ്റില്ലെന്ന ഹൈക്കോടതിയുടെ തീരുമാനവും.

ഒരു കേസിൽ പ്രിസൈഡിങ് ഓഫീസറെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അതിജീവിതയൊക്കെ കോടതയിൽ പോവുന്ന അപൂർവ്വത ഈ കേസിൽ നമ്മൾ കണ്ടു. എന്നിട്ടും പ്രിസൈഡിങ് ഓഫീസറിലുള്ള വിശ്വാസ്യത കോടതി തുടരുകയായിരുന്നു. അതുകൊണ്ട് തന്നെ പ്രിസൈഡിങ് ഓഫീസർക്ക് ഒരു ട്രാൻസ്ഫർ ഇപ്പോള് പ്രതീക്ഷിക്കാൻ സാധിക്കില്ല. പ്രിസൈഡിങ് ഓഫീസർക്കെതിരായി വിവിധ ആരോപണങ്ങൾ ഉന്നയിച്ചുള്ള പരാതിയാണ് നടി നൽകിയിരിക്കുന്നത്. അന്ന് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എ സുരേഷും കോടതിക്കെതിരെ ഗൗരവപരമായ പല ആരോപണങ്ങളും പരാതിയിലൂടെ ഉന്നയിച്ചിരുന്നു. ഇത് രണ്ടും കോടതിയുടെ മുമ്പിൽ ഉണ്ടായിട്ടും കോടതി അവർക്കെതിരെ നടപടിയെടുത്തില്ല.

അതായത് നാളെ ആർക്കും ജഡ്ജിയെ മാറ്റാൻ ആവശ്യപ്പെടാമെന്നുള്ള ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കാൻ പാടില്ലെന്നത് കൊണ്ടായിരിക്കാം ഹൈക്കോടതി അത്തരമൊരു തീരുമാനം എടുത്തത്. അത്തരമൊരു ഉത്തരവ് ഇരിക്കെ ട്രാൻസ്ഫർ നടക്കുമെന്ന് ഏതായാലും തോന്നുന്നില്ല. തുടരന്വേഷണത്തിൽ എന്തായിരിക്കും പ്രിസൈഡിങ് ഓഫീസറുടെ മനോഭാവം എന്നത് ആശ്രയിച്ചിരിക്കും തുടർ നടപടികൾ.

Advertisement