മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ഈ ചിത്രത്തില്‍ തമിഴ് സിനിമാതാരം സ്‌നേഹയും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചും സ്‌നേഹ പറഞ്ഞ കാര്യത്തെ കുറിച്ചും തുറന്നുപറയുകയാണ് സ്‌നേഹയുടെ ഭര്‍ത്താവും നടനുമായ പ്രസന്ന.
ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം സ്‌നേഹ അഭിനയിച്ചതോടെ തനിക്കാണ് പണി കിട്ടിയതെന്ന് പ്രസന്ന പറയുന്നു. ഈ സിനിമയില്‍ മമ്മൂട്ടി ചെയ്തത് താനും ചെയ്യണമെന്ന പറഞ്ഞ് ചലഞ്ചുമായാണ് സ്‌നേഹ എത്തിയതെന്ന് പ്രസന്ന പറയുന്നു.
സിനിമയില്‍ സ്‌നേഹയുടെ കഥാപാത്രം മരിച്ചുകിടക്കുന്ന ഒരു സീനുണ്ട്. അപ്പോള്‍ സ്‌നേഹയെ ബെഡ്ഡില്‍ നിന്നും പൊക്കി കൊണ്ട് വന്ന് മമ്മൂക്ക ലിവിംഗ് റൂമിലെ സോഫയില്‍ കിടത്തി കരയുകയും ചെയ്യുന്നുണ്ട്. ഈ സീന്‍ കട്ട് കട്ട് ചെയ്ത് ചെയ്യാമെന്നായിരുന്നു സംവിധായകന്‍ മമ്മൂക്കയോട് പറഞ്ഞത്.
എന്നാല്‍ അത് വേണ്ടെന്ന് പറഞ്ഞ് ഒറ്റ ഷോട്ടില്‍ സ്‌നേഹയെ എടുത്ത് കൊണ്ടുപോയി സോഫയില്‍ കിടത്തുകയായിരുന്നു മമ്മൂക്കയെന്നും അദ്ദേഹത്തിന് 70 വയസ്സോളമുണ്ട് സ്‌നേഹക്കാണെങ്കില്‍ 68 കിലോ ഭാരവുമെന്നും പ്രസന്ന പറയുന്നു.
ഈ പടം കണ്ടപ്പോള്‍ സ്‌നേഹ തന്നോട് പറഞ്ഞ് തനിക്കുള്ള ചലഞ്ച് ഇതാണെന്നും അതുപോലെ തന്നെ പൊക്കിയെടുത്ത് അത്ര ദൂരം നടക്കണമെന്നും പറഞ്ഞുവെന്നും എന്നാല്‍ തനിക്ക് ഇന്നേവരെ അത് ചെയ്യാന്‍ പറ്റിയിട്ടില്ലെന്നും പ്രസന്ന പറയുന്നു.