കറുത്ത മുത്ത് എന്ന സീരിയലിൽ നിന്നും ഒഴിവാക്കപ്പെട്ട നടി പ്രേമി വിശ്വനാഥിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

1514

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖമാണ് പ്രേമി വിശ്വനാഥ്. 2014 – 15 ഘട്ടങ്ങളിൽ മലയാള സീരിയലിൽ പെട്ടന്ന് ഉദിച്ച് വന്ന നായികയായിരുന്നു പ്രേമി വിശ്വനാഥ്. കാർമുകിലിന്റെ അഴകുമായി എത്തി നായികാ സങ്കൽപങ്ങളെ തന്നെ തിരുത്തി എഴുതിയ പ്രേമി ആ കാലഘട്ടത്തിൽ മലയാള ടെലിവിഷൻ ചർച്ചകളിൽ പ്രധാന വിഷയമായിരുന്നു. അന്ന് അല്പം പരിഹസിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ ചർച്ചകളോട് ശക്തമായി പ്രേമി പ്രതികരിച്ചിട്ടുണ്ട്.

ഇന്നും പ്രേമി നായികാ സങ്കൽപങ്ങളെ തിരുത്തിക്കുറിച്ച മുൻനിര നായിക തന്നെയാണ്, പക്ഷെ ഇങ്ങ് മലയാളത്തിലല്ല, അങ്ങ് തെലുങ്ക് ദേശത്ത്. കറുത്ത മുത്ത് എന്ന സീരിയലിൽ നിന്നും മനപൂർവ്വം ഒഴിവാക്കപ്പെട്ട നടിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ,

Advertisements

ALSO READ 

വാവ സുരേഷിന്റെ ജീവൻ രക്ഷിച്ചത് 65 കുപ്പി ആന്റി സ്‌നേക് വെനം ; വാവ സുരേഷിന്റെ ജീവൻ രക്ഷിക്കുന്നതിനായി ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി തമിഴ്‌നാട് പൊലീസ്

2015 കാലഘട്ടത്തിലെ പ്രധാന ചർച്ചയായിരുന്നു കറുത്ത മുത്തിന്റെ ‘തനിനിറം’ ശരിക്കും പ്രേമി കറുത്തിട്ട് തന്നെയാണോ, അതോ സീരിയലിന് വേണ്ടി വെളുപ്പിച്ചതാണോ എന്നായിരുന്നു സംശയം. അതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ക്രൂശിക്കപ്പെട്ടപ്പോൾ ശക്തമായി പ്രേമി പ്രതികരിച്ചതും വാർത്തയായിരുന്നു. കറുത്തമുത്തിന്റെ നിറത്തെ സംബന്ധിച്ച് അന്വേഷിക്കാൻ സിബിഐ യെ വിടണം എന്ന തരത്തിൽ വരെ സീരിയൽ വിരോധികൾ സംസാരിച്ചു.

പെട്ടന്ന് ആണ് കറുത്ത മുത്ത് എന്ന സീരിയലിൽ നിന്നും പ്രേമി വിശ്വനാഥിനെ പുറത്താക്കി എന്ന വാർത്ത വന്നത്. പ്രേമി മനപൂർവ്വം പിന്മാറിയതാണെന്നും, അല്ല പുറത്താക്കിയതാണ് എന്നും ഗോസിപ്പുകൾ വന്നു. അതിനിടയിൽ തന്നെ മനപൂർവ്വം പുറത്താക്കിയതാണ് എന്ന് പറഞ്ഞ് പ്രേമി തന്നെ രംഗത്തെത്തി. പ്രേമിയ്ക്ക് പകരം പുതിയ കറുത്തമുത്ത് വന്നപ്പോൾ പ്രേക്ഷകർക്കും അത് പെട്ടന്ന് സ്വീകാര്യമായിരുന്നില്ല. ചായം തേച്ച പുതിയ കറുത്ത മുത്ത് പതിയെ റേറ്റിങിൽ പിന്നോട്ട് പോയി.

എന്നാൽ തഴയപ്പെട്ടപ്പോൾ മടിച്ച് പിന്മാറുകയായിരുന്നില്ല പ്രേമി വിശ്വനാഥ്. അത് ഒരു ഊർജ്ജമാക്കി എടുത്തു. മൂന്ന് മണി എന്ന സീരിയലിലെ മയിലമ്മ എന്ന കഥാപാത്രത്തിലൂടെയായിരുന്നു പ്രേമിയുടെ രണ്ടാം വരവ്. തുടർന്ന് കായം കുളം കൊച്ചുണ്ണിയുടെ മകൻ എന്ന സീരിയലിലെ താമര എന്ന കഥാപാത്ര ചെയ്തു. സീരിയൽ ലോകത്തെ ആക്ഷൻ ലേഡിയായി മാറുകയായിരുന്നു പ്രേമി. അതിനിടെ കത്തിരിക്ക വെണ്ടക്ക എന്ന തമിഴ് സിനിമയിലും പ്രേമി നായിയായി എത്തി.

പതിയെ പ്രേമി തെലുങ്കിലേക്ക് ചുവടുമാറി. കറുത്ത മുത്ത് എന്ന സീരിയലിന്റെ റീമേക്ക് ആയ കാർത്തിക ദീപത്തിലൂടെയായിരുന്നു തെലുങ്കിലേക്കുള്ള അരങ്ങേറ്റം. വളരെ പെട്ടന്നാണ് തെലുങ്ക് പ്രേക്ഷകർ പ്രേമിയെ സ്വീകരിച്ചത്. കാർത്തിക ദീപം തെലുങ്ക് സീരിയൽ ലോകത്ത് റേറ്റിങിൽ ഒന്നാം സ്ഥാനത്ത് എത്തിയതോടെ പ്രേമിയ്ക്കും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടർച്ചയായി തെലുങ്ക് സീരിയലിന്റെ ഭാഗമായി മാറിയിരിയ്ക്കുകയാണ് പ്രേമി. പച്ച മലയാളം പോലെ ഇപ്പോൾ തെലുങ്കും സംസാരിക്കും താരം ഇപ്പോൾ.

ALSO READ

സിംഗിൾ ആണ് എന്ന് അറിയാവുന്നത് കൊണ്ട് പലരും പ്രപ്പോസ് ചെയ്യാറുണ്ട്, വരുന്നതിൽ നിന്ന് എനിക്ക് ഇണങ്ങുന്ന ഒരാളെ കണ്ടാൽ മുന്നോട്ട് പോകാം : സജിൻ ജോൺ

അതിനിടയിൽ പ്രേമിയുടെ വിവാഹവും കഴിഞ്ഞു. 2018 ൽ ആയിരുന്നു വിനീത് ഭട്ട് എന്ന അസ്ട്രോളജറുമായുള്ള പ്രേമിയുടെ വിവാഹം. വിവാഹ ശേഷവും പ്രേമി അഭിനയ ലോകത്ത് സജീവമാണ്. തന്റെ വിജയത്തിന് ദൈവത്തോട് കടപ്പെട്ടിരിക്കുന്നത് പോലെ തന്നെ ശത്രുക്കളോടും കടപ്പെട്ടിരിയ്ക്കുന്നു എന്നാണ് പ്രേമി പറയുന്നത്. അവർ തന്ന ഇകഴ്ത്തലുകാണ് മുന്നേട്ടോക്ക് പായാൻ പ്രേമിക്ക് ഊർജ്ജം നൽകിയതെന്നാണ് പ്രേമിയുടെ ഭാഷ്യം.

 

 

Advertisement