‘പ്രേമം സിനിമയിൽ ലാലേട്ടന് ഒരു വേഷമുണ്ടായിരുന്നു’; പിന്നീട് പ്രണയം കൂടിയപ്പോൾ ഒഴിവായി പോയതാണ്; വെളിപ്പെടുത്തി കൃഷ്ണശങ്കർ

170

അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തി മലയാളികൾക്ക് ഇടയിൽ വലിയ തരംഗമുണ്ടാക്കിയ ചിത്രമായിരുന്നു പ്രേമം. സംവിധാനത്തിന് പുറമെ സിനിമയുടെ എഡിറ്റിങ്ങും അൽഫോൺസ് പുത്രൻ തന്നെയാണ് നിർവ്വഹിച്ചത്.

അക്കാലത്ത് കോളേജ് കുട്ടികൾക്കിടിയിൽ വലിയ ട്രെൻഡ് തന്നെ പ്രേമം ഉണ്ടാക്കിയിരുന്നു. ചിത്രം റിലീസായി വർഷങ്ങൾ പലത് പിന്നിട്ടെങ്കിലും ഇന്നും ഹിറ്റ് പ്രേമം ചാർട്ടിൽ തന്നെയാണ്. നിവിൻ പോളി, അനുപമ പരമേശ്വരൻ, സായ് പല്ലവി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ആ ചിത്രം മൂവരുടെയും സിനിമാ കരിയറിൽ വലിയ വഴിത്തിരിവായി.

Advertisements

പ്രേമത്തിലെ കൂട്ടുകെട്ടും വലിയ ഹിറ്റായിരുന്നു. സായി പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നീ താരങ്ങൾക്കും മികച്ച തുടക്കമാണ് പ്രേമത്തിലൂടെ ലഭിച്ചത്. കൂടാതെ നിവിൻ പോളി, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ എന്നീ മൂവർ സംഘത്തിന്റെ കൂട്ടുകെട്ടും വലിയ ഓളമാണ് ഉണ്ടാക്കിയത്.

ALSO READ- സുഹാനയെന്ന ഭാര്യയെ കുറിച്ച് ഏറെ അഭിമാനമെന്ന് ബഷീർ ബഷി; നിങ്ങളാണ് എന്നെ ഇവിടം വരെ എത്തിച്ചതെന്ന് സന്തോഷത്തോടെ സുഹാനയും

ഇപ്പോഴിതാ പ്രേമം സിനിമയിൽ മലയാള സിനിമയുടെ നടന വിസ്മയം മോഹൻലാലും ഒരു ഭാഗമാവേണ്ടതായിരുന്നു എന്നു പറയുകയാണ് നടൻ കൃഷ്ണ ശങ്കർ. പ്രേമം സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതുമ്പോൾ അതിൽ മോഹൻലാലിന് ചെറിയൊരു വേഷമുണ്ടായിരുന്നുവെന്നാണ് കൃഷ്ണ ശങ്കർ പറഞ്ഞത്.

പിന്നീട്‌സ്‌ക്രിപ്റ്റ് എഴുതി വന്നപ്പോൾ മൂന്ന് പ്രണയങ്ങൾ എങ്ങനെ ഉൾക്കൊള്ളിക്കാമെന്ന് നോക്കിയപ്പോൾ അതിൽ നിന്നും ആ ഭാഗം പോയതാണെന്നും താരം പറഞ്ഞു. പ്രേമത്തിലെ ഫൈറ്റ് സീനിന് സ്ഫടികത്തിലെ ഫൈറ്റാണ് റെഫറൻസായി എടുത്തതെന്നും കൃഷ്ണ ശങ്കർ വെളിപ്പെടുത്തി.
ALSO READ- കുഞ്ഞിന്റെ മുഖം കാണിക്കുന്നതും കണ്ണെഴുതി കൊടുക്കുന്നതും ചിലർക്ക് പ്രശ്‌നമാണ്; എന്നാൽ താൻ ചെയ്യുന്നതിങ്ങനെ വെളിപ്പെടുത്തി ലിന്റു റോണി

ശരിക്കും ലാൽ സാർ (മോഹൻ ലാൽ) പ്രേമം സിനിമയിൽ ഉണ്ടായിരുന്നു. അതിന്റെ സ്‌ക്രിപ്‌റ്റെഴുതുമ്പോൾ അതിൽ ലാലേട്ടന് ചെറിയ ഒരു വേഷമുണ്ടായിരുന്നു. ഒരു പള്ളീലച്ചന്റെ വേഷമായിരുന്നു. പിന്നെ സ്‌ക്രിപ്റ്റ് എഴുതി വന്നപ്പോൾ മൂന്ന് പ്രണയങ്ങൾ എങ്ങനെ ഉൾക്കൊള്ളിക്കാമെന്ന് നോക്കിയപ്പോൾ അതിൽ നിന്നും പോയതാണെന്നാണ് കൃഷ്ണ ശങ്കർ പറഞ്ഞത്.

ലാലേട്ടനെ വെച്ച് അൽഫോൺസ് പുത്രൻ എന്തായാലുംസിനിമ ചെയ്യും. പ്രേമത്തിലെ ഫൈറ്റ് സീൻ ചെയ്യുമ്പോൾ സ്ഫടികത്തിലെ ഫൈറ്റാണ് കാണിച്ച് തന്നത്, റെഫെറൻസ് അതായിരുന്നു. പ്രേമം എഴുതുമ്പോൾ കോയ ആണെങ്കിലും ജോർജ് ആണെങ്കിലും ശംഭു ആണെങ്കിലും ഞങ്ങളൊക്കെ തന്നെയായിരുന്നുവത് എന്നും കൃഷ്ണ ശങ്കർ വെളിപ്പെടുത്തി.

എന്നെ കുറച്ചുകൂടി ആളുകൾ അറിയുന്ന സിനിമ പ്രേമമായിരിക്കും. ഞാൻ വളരെ കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂ. ഞാൻ വളരെ വ്യത്യസ്തമായി ചെയ്‌തെന്ന് എനിക്ക് തോന്നിയ സിനിമ കൊച്ചാൾ എന്ന സിനിമയായിരുന്നുവെന്നാണ് കൃഷ്ണ പറഞ്ഞത്.

Advertisement