എതിരാളികള്‍ വന്നിട്ടും പതറാതെ പ്രേമലു, 50ാം ദിവസത്തിലും പ്രദര്‍ശനം 381 തിയ്യേറ്ററുകളില്‍, നേടിയത് 130കോടി

47

അടുത്തിടെ തിയ്യേറ്ററുകളിലെത്തിയ ചിത്രങ്ങളിലൊന്നാണ് പ്രേമലു. തിയ്യേറ്ററില്‍ വമ്പന്‍ വിജയം കൊയ്ത യുവതാരങ്ങള്‍ അണിനിരന്ന ചിത്രം ഇന്നും തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഗിരീഷ് എഡിയാണ് പ്രേമലു സംവിധാനം ചെയ്തിരിക്കുന്നത്.

Advertisements

താന്‍ സംവിധാനം ചെയ്ത മൂന്ന് സിനിമകളും ഹിറ്റാക്കിയ സംവിധായകനാണ് ഗിരീഷ് എഡി. യുവതാരങ്ങളായ നസ്ലനും മമിത ബൈജുവും അഭിനയിച്ച് തകര്‍ത്ത ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിറഞ്ഞ കൈയ്യടിയാണ് ഇന്നും ലഭിക്കുന്നത്.

Also Read:ജയറാമിന് പകരം ആ സിനിമയില്‍ നായകനാവേണ്ടിയിരുന്നത് മോഹന്‍ലാല്‍, കഥയും മറ്റൊന്നായിരുന്നു, വെളിപ്പെടുത്തലുമായി കമല്‍

വിദേശ മാര്‍ക്കറ്റിലും വന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ഫെബ്രുവരി 9നായിരുന്നു പ്രേമലു തിയ്യേറ്ററുകളിലെത്തിയത്. ഇന്നേക്ക് അമ്പത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ചിത്രം ഇറങ്ങിയിതിന് ശേഷം സൂപ്പര്‍താര ചിത്രങ്ങള്‍ വന്നുവെങ്കിലും ഇന്നും കുതിച്ച് പായുകയാണ് പ്രേമലു തിയ്യേറ്ററുകളില്‍.

നിലവില്‍ 381 തിയ്യേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. ആദ്യം 140 തിയ്യേറ്ററുകളിലായിരുന്നു കേരളത്തില്‍ റിലീസ് ചെയ്തത്. ആദ്യ ദിവസം തന്നെ 90 ലക്ഷം കളക്ഷനാണ് ചിത്രം നേടിയത്. പിന്നീട് 50 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 130 കോടിയായി ഉയര്‍ന്നിരിക്കുകയാണ് ചിത്രത്തിന്റെ കളക്ഷന്‍.

Also Read;ആടുജീവിതത്തിന് ഭ്രമയുഗം ഭീഷണിയാവുമോ, നാഷണല്‍ അവാര്‍ഡിന് അര്‍ഹമായ ചിത്രം ഏത്, ചര്‍ച്ച

മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും വമ്പന്‍ ഹിറ്റാണ് ചിത്രം. പ്രേമലുവിന്റെ തെലുങ്ക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സംവിധായകന്‍ എസ്എസ് രാജമൗലിയുടെ മകന്‍ എസ്എസ് കാര്‍ത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിംഗ് ബിസിനസ് എന്ന വിതരണ കമ്പനിയാണ്.

Advertisement