പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് തിരിച്ചെത്തി ദിവ്യ ഉണ്ണി ; ആരാധകരെ ഏറെ സന്തോഷിപ്പിച്ച് മടങ്ങി വരവ്

139

മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക ഇടം നേടിയ നായികയാണ് ദിവ്യ ഉണ്ണി. സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും നടിയും സിനിമകളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. ഇന്നും ദിവ്യ ഉണ്ണിയുടെ പഴയ സിനിമകൾക്ക് പ്രേക്ഷകരുടെ ഇടയിൽ കാഴചക്കാർ ഏറെയാണ്. വിവാഹ ശേഷം സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്ത താരം നൃത്തത്തിൽ സജീവമായിരുന്നു. എന്നാൽ നല്ല അവസരം ലഭിച്ചാൽ സിനിമയിലേക്ക് എത്തും എന്ന് താരം വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ലളിതവും ഹൃദ്യവുമായി പ്രേക്ഷകരിലേക്ക് തിരികെ എത്തിയിരിക്കുകയാണ് ദിവ്യ. പൗർണമി മുകേഷ് സംവിധാനം ചെയ്ത ഉർവി (അഥവാ ഭൂമി) എന്ന ഫാഷൻ ഫിലിമിലൂടെ നടി വീണ്ടും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയാണ്. ഉർവിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രകൃതിയെയും അതിലെ ഓരോ കണികകളെയും ആസ്വദിക്കുന്ന ഒരു സ്ത്രീയെയാണ് ദിവ്യ അവതരിപ്പിക്കുന്നത്.

Advertisements

സംഗീതത്തിനൊപ്പം ഒഴുകിയാണ് ദിവ്യ ഉണ്ണി നൃത്ത ചുവടുകൾ വെക്കുന്നത്. രണ്ട് മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. എന്നാൽ പ്രേക്ഷകന് ഒരു ഹ്രസ്വചിത്രം കണ്ട അനുഭൂതിയാണ് ലഭിക്കുന്നത്. ദിവ്യ ഉണ്ണിയുടെ മടങ്ങി വരവ് ആരാധകരെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്. പ്രേക്ഷകർ കാത്തിരുന്ന മടങ്ങി വരവ് കൂടിയായിരുന്നു ഇത്. ഉർവിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒപ്പം തന്നെ ഇനിയും നടിയെ സിനിമയിൽ കാണാൻ സാധിക്കുമെന്നുള്ള ആഗ്രഹവും പ്രകടിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണം ഹരി കൃഷ്ണൻ, എഡിറ്റിംഗ് & ഡി.ഐ വിഷ്ണു ശങ്കർ വി എസ്, സംഗീതം അമൃതേഷ്, ലിറിക്സ് ഗോപീകൃഷ്ണൻ ആർ, ആലാപനം സൂര്യ ശ്യാം ഗോപാൽ, മിക്‌സ് ആൻഡ് മാസ്റ്ററിംഗ് പ്രതീഷ് കെ ആർ, വസ്ത്രാലങ്കാരം ജോബിന, മേക്കപ്പ് റിസ്വാൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ജിബിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ കൃഷ്ണ ജിത്ത്, ഫഹദ് എന്നിവരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. ഏറെക്കാലത്തിനു ശേഷം ക്യാമറക്കുമുന്നിൽ എത്തിയ ദിവ്യയുടെ ഈ വീഡിയോ ഇതിനോടകം തന്നെ ഏറെ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ടീം ജാങ്കോ സ്‌പേസ് എന്ന യൂട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

ALSO READ

കാവ്യയുടെ വാശിയ്ക്ക് മുന്നിൽ വഴങ്ങി ക്രൈംബ്രാഞ്ച് ; നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടിയെ നാളെ ദിലീപിന്റെ വീട്ടിൽ വച്ച് ചോദ്യം ചെയ്യും

ബാലതാരമായിട്ടാണ് ദിവ്യ ആദ്യമായി മലയാളത്തിൽ എത്തുന്നത്. എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായിട്ടായിരുന്നു തുടക്കം. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ നീ എത്ര ധന്യ എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലാണ് ആദ്യമായി നായികയാവുന്നത്.

പിന്നീട് നടിയെ തേടി നിരവധി ചിത്രങ്ങൾ എത്തുകയായിരുന്നു. പ്രണയവർണ്ണങ്ങൾ, ചുരം, ആകാശഗംഗ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളോടൊപ്പം വിവിധ ചിത്രങ്ങളിൽ അഭിനയിച്ചു. പ്രമുഖ സംവിധായകരായിരുന്ന ഭരതൻ, ഐ.വി. ശശി, സിബി മലയിൽ, ലോഹിതദാസ് എന്നീ സംവിധായകരുടെ ചിത്രങ്ങളിലും അഭിനിച്ചിട്ടുണ്ട്.

ALSO READ

ജീവിക്കാൻ അനുവദിക്കൂ, എല്ലാവർക്കും ഇവിടെ ജീവിക്കണം ; നിറത്തിന്റെ പേരിൽ കേൾക്കേണ്ടി വന്ന വിമർശനത്തിനെതിരെ പ്രതികരിച്ച് പ്രിയാമണി

മലയാളം കൂടാതെ , തമിഴ്,ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മറ്റ് നടിമാരേക്കാൾ ഉയരമുണ്ടായിരുന്ന ദിവ്യയ്ക്ക് അഭിനയമേഖലയിൽ അത് ഗുണവും ദോഷവും ചെയ്തു. ധാരാളം മിനിസ്‌ക്രീൻ സീരിയലുകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്. ഒരു നർത്തകി എന്ന നിലയിലും അവർ ജനശ്രദ്ധ നേടി.

ഒരു മികച്ച ക്ലാസിക്കൽ നർത്തകികൂടിയായ ദിവ്യ ഉണ്ണി, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾ പഠിപ്പിക്കുന്ന ഹ്യൂസ്റ്റണിലുള്ള ശ്രീപാദം സ്‌കൂൾ ഓഫ് ആർട്ട്സ് എന്ന സ്ഥാപനത്തിന്റെ മുഖ്യ സാരഥിയാണിപ്പോൾ, അമേരിക്കൻ ജാലകം എന്ന ഒരു മിനിസ്‌ക്രീൻ പരിപാടിയിൽ അവതാരികയായും പ്രവർത്തിച്ചു വരുന്നു.

Advertisement