അമ്മയേക്കാൾ കംഫർട്ടബിൾ ആയൊരു പങ്കാളിയെ എനിക്ക് കിട്ടില്ലെന്ന് തോന്നി; പ്രേക്ഷകരെ പെട്ടി ചിരിപ്പിച്ച അശ്വിന്റേയും അമ്മ ശ്രീരജനിയുടേയും കഥ

606

അശ്വിനും അമ്മ ശ്രീരജനിയും കൂടി ചേർന്നാൽ പിന്നെ ചിരിയുടെ പൊടി പൂരമാണ്. മഴവിൽ മനോരയിലെ ‘ഒരു ചിരി ഇരു ചിരി ബംബർ ചിരി’ കോമഡി ഷോയിൽ ഇവർ അവതരിപ്പിച്ച സടൻ പണം എന്ന സ്‌കിറ്റ് ഒരാഴ്ചയോളമാണ് യൂട്യൂബ് ട്രെൻഡിങ്ങിൽ തുടർന്നത്. സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ ഉടൻ പണം 3.0 മാതൃകയാക്കി ഒരുക്കിയ സ്‌കിറ്റിന് യൂട്യൂബിൽ ഇതുവരെ 30 ലക്ഷം കാഴ്ചക്കാർ കടന്ന് കഴിഞ്ഞു.

ബംബർ ചിരിയിൽ ശക്തമായ തിരിച്ചു വരവിന് മാത്രമല്ല, അശ്വിന്റെയും ശ്രീരജനിയുടെയും ജീവിതത്തിൽ അഭിനന്ദനങ്ങളുടെയും അംഗീകാരങ്ങളുടെയും പ്രവാഹത്തിനാണ് സ്‌കിറ്റ് വഴിയൊരുക്കിയത്. ഷോയിൽ ബംബർ സമ്മാനം നേടിയ ഈ അമ്മമകൻ കോമ്പിനേഷൻ മലയാളി പ്രേക്ഷകർ രണ്ട് കയ്യും നീട്ടിയാണ് സ്വീകരിച്ചത്. കോഴിക്കോട് നിന്ന് ബംബർ ചിരിയിലേക്കുള്ള യാത്ര അശ്വിൻ വിജയൻ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പരയുകയാണ്.

Advertisements

ALSO READ

അന്ന് നിന്ന നിൽപ്പിൽ അനൂപ് മലർന്നടിച്ച് താഴെ വീണിട്ടും കാവ്യ മൈൻഡ് പോലും ചെയ്യാതെ നടന്നുപ്പോയി; ഇതിനു മറുപടിയായി കാവ്യ പറഞ്ഞത് കേട്ടോ : വൈറലായി വീഡിയോ

കോഴിക്കോട് നടക്കാവ് ആണ് സ്വദേശം. അമ്മ അമച്വർ നാടകത്തിൽ അഭിനയിക്കാറുണ്ടായിരുന്നു. അന്നെല്ലാം ഞാനാണ് ഒപ്പം പോയിരുന്നത്. അതുകൊണ്ട് തന്നെ ചെറുപ്പം മുതലേ കലാരംഗത്തോട് പ്രത്യേക അഭിനിവേശമായിരുന്നു. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്തു ഞാൻ തെരുവു നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. കലോത്സവത്തിൽ പങ്കെടുക്കാൻ വേണ്ടി മാത്രമായിരുന്നു അന്നൊക്കെ സ്‌കൂളിൽ പോയിരുന്നതെന്നു പറയാം. നാടകവും മോണോആക്ടുമൊക്കെയായി കലോത്സവ ദിവസങ്ങൾ ആഘോഷമാക്കും.

ആറാം ക്ലാസിൽ പഠിക്കുമ്പോൾ ജില്ലാ കലോത്സവത്തിൽ എന്നെ മികച്ച നടനായി തിരഞ്ഞെടുത്തിരുന്നു. കുറച്ചു കൂടി മുതിർന്ന ക്ലാസിലേക്ക് എത്തിയപ്പോൾ നാടകം എഴുതാനും സംവിധാനം ചെയ്യാനുമൊക്കെ തുടങ്ങി. പ്രൈവറ്റ് സ്‌കൂളുകൾ വലിയ തുക മുടക്കിയാണ് കലോത്സവത്തിൽ പങ്കെടുക്കാൻ എത്തുക. നാടകത്തിനു വേണ്ടി മാത്രം അവർ ലക്ഷങ്ങൾ മുടക്കും. ഞാൻ സർക്കാർ സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. അവിടെ അതൊന്നും സ്വപ്നം പോലും കാണാനാവില്ല. അത്തരം ഒരു സാഹചര്യത്തിലാണ് കുട്ടികളെ സംഘടിപ്പിക്കാനും നാടകം എഴുതി, സംവിധാനം ചെയ്യാനും തുടങ്ങുന്നത്. പണമില്ല എന്നതുകൊണ്ട് ഒരു വേദിയും വേണ്ടെന്നു വച്ചില്ല.

മഴവിൽ മനോരയിലെ കോമഡി ഫെസ്റ്റിവലിലൂടെ ആണ് മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. അന്ന് എനിക്ക് 1617 വയസ്സുണ്ട്. കോമഡി ഫെസ്റ്റിവലിൽ ഒരു വനിതാ ടീം ഉണ്ടായിരുന്നു. അമ്മയായിരുന്നു അതിന്റെ ലീഡർ. അന്ന് ആ ടീമിന്റെ സഹായി ആയാണു ഞാൻ എത്തുന്നത്. തുടർന്ന് ഷോയുടെ രണ്ടു സീസണുകളിലും സജീവമായി ഉണ്ടായിരുന്നു. മികച്ച സപ്പോർട്ടിങ് ആർട്ടിസ്റ്റിനുള്ള നോമിനേഷൻ നേടാനും അന്ന് എനിക്ക് സാധിച്ചു.

ALSO READ

രഞ്ജിത് ശങ്കറിന്റെ കരവിരുതിൽ കൂടുതൽ സൂര്യശോഭയോടെ ജയസൂര്യ: സണ്ണി സിനിമയെ കുറിച്ച് ഈപ്പൻ തോമസ് എഴുതുന്നു

ബംബർ ചിരിയിൽ പങ്കെടുക്കാനായി ഞാൻ വിഡിയോ അയച്ചു കൊടുത്തു. എനിക്ക് സെലക്ഷൻ കിട്ടി. പെയർ ആയി ഇഷ്ടമുള്ള ആളെ തിരിഞ്ഞെടുക്കാമെന്ന് അവർ പറഞ്ഞു. അപ്പോൾ അമ്മയാണ് എന്റെ മനസ്സിലേക്ക് വന്നത്. കോമഡി ഫെസ്റ്റിവലിലും അല്ലാതെയും ഞാനും അമ്മയും ഒരുമിച്ച് സ്‌കിറ്റുകൾ ചെയ്തിട്ടുണ്ട്. വീട്ടിൽ ഞങ്ങൾ ധാരാളം തമാശകൾ പറയാറുണ്ട്. നല്ലൊരു കെമിസ്ട്രിയും കോംബിനേഷനും ഞങ്ങൾക്കിടയിലുണ്ട്. അതുകൊണ്ട് അമ്മയേക്കാൾ കംഫർട്ടബിൾ ആയൊരു പങ്കാളിയെ എനിക്ക് കിട്ടില്ലെന്ന് തോന്നി. കാര്യം പറഞ്ഞപ്പോൾ അമ്മ ഡബിൾ ഓക്കെ പരയുകയും ചെയ്തു. അങ്ങനെയാണ് ഞങ്ങളുടെ ബംബർ ചിരിയിലേക്കുള്ള യാത്ര ആരംഭിച്ചത്.

Advertisement