തന്റെ കുടുംബത്തിലേക്ക് വീണ്ടുമൊരു അതിഥി കൂടി വന്നെത്തിയതിനെ കുറിച്ച് നടി ഡിംപിൾ റോസ് അടുത്തിടെയായിരുന്നു തുറന്നുപറഞ്ഞത്. അഭിനയ രംഗത്ത് സജീവമല്ലെങ്കിലും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെച്ചെത്താറുണ്ട ഡിംപിൾ. പ്രഗ്‌നൻസി സ്റ്റോറിയുമായി ചില തുറന്നുപറച്ചിലുകളുമായി നടി എത്തിയിരുന്നു.
ഡിംപിൾ പങ്കിടുന്ന വീഡിയോകൾക്കെല്ലാം മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിയ്ക്കാറുള്ളത്. എന്നാൽ കുറേ നാളായി ഏകദേശം നാല് മാസത്തോളമായി ഡിംപിൾ വീഡിയോസിൽ നിന്നും വിട്ടു നിൽക്കുകയാണ്. താരം എവിടെ കുഞ്ഞു ജനിച്ചോ. യൂ ട്യൂബ് ചാനൽ പൂട്ടിയോ എന്ന് തുടങ്ങി നിരവധി സംശയങ്ങളും ആരാധകർ പങ്കിട്ടിരുന്നു. ഇപ്പോഴിതാ ആരാധകരുടെ നിരന്തരമായ ചോദ്യങ്ങൾക്കുള്ള മറുപടി നൽകുകയാണ് ഡിംപിൾ റോസ്.
ALSO READ
ബ്രെയ്ക്ക് എടുത്തപ്പോൾ ആണ് ഞാൻ മനസിലാക്കുന്നത് ഇ വീഡിയോ ഇടുന്നതിന്റെ ആ ഒരു വാല്യൂവിനെ കുറിച്ച്. എന്റെ വീഡിയോകൾ ഇഷ്ടപെടുന്ന കുറെ ആളുകൾ ഉണ്ട്. എന്നെ ഇഷ്ടപെടുന്ന കുറെ ആളുകൾ ഉണ്ട് എന്ന് ബ്രേക്ക് എടുത്തപ്പോൾ ആണ് മനസിലായത്. ദൈവം ഒരു കാര്യം പ്ലാൻ ചെയ്യുമ്പോൾ അതിന്റെ പുറകിൽ എന്തെങ്കിലും ഒരു കാരണം ഉണ്ട് എന്ന് എനിക്ക് തോന്നി. എന്ന് സംസാരിച്ചു തുടങ്ങുകയാണ് ഡിംപിൾ
എന്നെ കാണാതായതോടുകൂടി മമ്മിയുടെ ഫോൺ നമ്പറിലേക്ക് പലരും വിളിച്ചു ചോദിച്ചു. ഞാൻ എവിടെ എനിക്ക് സുഖമല്ലേ എന്നൊക്കെ. ഞാൻ ഫീൽഡിൽ ഇല്ലാഞ്ഞിട്ടും എന്നോട് ഇത്രയും സ്‌നേഹം കാണിച്ചതിന് നന്ദി. അതൊക്കെ കാണുമ്പോഴേക്കും ഒരുപാട് സന്തോഷം ഉണ്ട്. കുറച്ചുപേർക്കൊക്കെ അറിയാമായിരുന്നു കാരണം എന്താണ് എന്ന്. ലാസ്റ്റ് വീഡിയോ എന്ന് പറയുന്നത് അഞ്ചര മാസത്തിലായിരുന്നു. പിന്നീട് നാല് മാസത്തോളമായി വീഡിയോ നിർത്തിയിട്ട്.
ഡെലിവറി കഴിഞ്ഞു. ഇപ്പോൾ ഞാൻ സ്വസ്ഥമായി. സ്വസ്ഥമായി എന്ന് പറഞ്ഞാൽ ഒരാഴ്ച മാത്രമേ ആയിട്ടൊള്ളു എന്ന് വേണം പറയാൻ. പ്രസവം കഴിഞ്ഞിട്ട് നൂറു ദിവസമായി ഇന്നത്തേക്ക്. ഒറ്റയടിക്ക് എല്ലാം പറയാൻ ആകില്ല. നൂറു ദിവസം എന്ന് പറയുന്നത് നൂറു വർഷം പോലെ ആണ് അനുഭവിച്ചത്. ഈ ലോകത്തു ഇങ്ങനെയൊക്കെ ഉണ്ടോ എന്ന് പോലും എനിക്ക് മനസിലായത് അപ്പോഴാണ്. പ്രസവിക്കുന്ന സമയം വരെ എനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിവുണ്ടായിരുന്നില്ല.
ALSO READ
നൂറു ദിവസം കൊണ്ട് ഞാൻ പഠിച്ച പാഠം അത്രയും ആയിരുന്നു. പലർക്കും ഇതിനെകുറിച്ച് ഒന്നും അറിയില്ല. ഇതെങ്ങനെ ഞാൻ പറയണം എന്ന് എനിക്കറിയില്ല. പ്രെഗ്‌നൻസിയുടെ കളർഫുള്ളായ കാര്യങ്ങൾ മാത്രമേ നമ്മൾക്ക് അറിയൂ. എനിക്ക് അത്ര കളർഫുൾ ആയിരുന്നില്ല പ്രെഗ്‌നൻസിയും ഡെലിവറി കഴിഞ്ഞ സമയവും. അത്രയും ബ്രോക്കൺ ആയിരുന്നു ഞാൻ. ഒരാഴ്ച ആയുള്ളൂ കുഞ്ഞിനെ എന്റെ കൈയിലേക്ക് കിട്ടിയിട്ട്. കുഞ്ഞിനെ എന്റെ കൈയ്യിൽ കിട്ടി ആ കുഞ്ഞു ചിരിക്കുന്നത് കണ്ടപ്പോഴാണ് ഇത്രയും നാൾ ഞാൻ അനുഭവിച്ച വേദനയൊക്കെ മാറിയത്.
ഡെലിവറി കഴിഞ്ഞു ആൺകുഞ്ഞാണ്. ഞങ്ങൾ നിങ്ങളോട് പറയാത്ത കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു. മുൻപ് നിങ്ങൾ എന്നെ കാണുമ്പൊൾ ഞാൻ അമ്മ ആയിരുന്നില്ല. ഇപ്പോൾ അമ്മയാണ്. ഇപ്പോൾ കുഞ്ഞിനെ കാണിക്കുന്നില്ല. ക്രിസ്തുമസ് ഒക്കെ ആകുമ്പോൾ ഒരു ഗിഫ്റ്റായി ഞാൻ അവനും ഒന്നിച്ചുകൊണ്ട് നിങ്ങളുടെ അടുത്തേയ്ക്ക് വരാം. അങ്ങിനെയാണ് പ്ലാൻ ചെയ്തിരിക്കുന്നത്. എന്നാൽ നമ്മൾ പ്ലാൻ ചെയ്യുന്ന പോലെയല്ലല്ലോ കാര്യങ്ങൾ നടക്കുക.
പ്രെഗ്‌നന്റ് ആയപ്പോൾ പോലും ഞാൻ ഓവർ എക്‌സൈറ്റഡ് ആയിരുന്നു. ഒരുപാട് പ്ലാനിങ്ങും ഉണ്ടായിരുന്നു. ബേബി ഷവറിന്റെ മുൻപാണ് കാര്യങ്ങൾ തലകുത്തി മറിയുന്നത്. അതുകൊണ്ട് ഒരുപാട് സ്വപ്നങ്ങൾ നമ്മൾ കാണരുത് എന്നാണ് ഞാൻ പറയുന്നത്. ഞാൻ ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു നാല് മാസങ്ങൾ. കുഞ്ഞിനെ കാണാൻ പോലും സാധിക്കില്ല. ഇപ്പൊ ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ എത്തിയപ്പോൾ ഏതോ ലോകത്തേക്ക് വന്ന പ്രതീതി ആയിരുന്നു എനിക്ക്.
നാല് മാസം ഞാൻ ഇവനെ കണ്ടിട്ടില്ല. കാരണം കൊറോണ സിറ്റുവേഷൻ ഒക്കെ കാരണം അങ്ങോട്ടും ഇങ്ങോട്ടും പോകാനൊന്നും സാധിച്ചിരുന്നില്ല. വീഡിയോകോൾ ചെയ്യും എന്ന് പറഞ്ഞാലും കുഞ്ഞല്ലേ. അവനും വലുതായി. ലോകം മുഴുവനും മാറി. ഞാൻ മാറിയില്ല എന്ന പോലെ ആയിരുന്നു എനിക്ക്. ഈ അവസരത്തിൽ എനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് എന്റെ കുടുംബം ആണ്. എന്റെ ജീവിതത്തിൽ എനിക്ക് ഇതിനെക്കാളും വലിയ ബുദ്ധിമുട്ട് ഉണ്ടാകല്ലേ എന്നാണ് ഇപ്പോൾ പ്രാർത്ഥന എന്ന് തുടങ്ങി നിരവധി കാര്യങ്ങളാണ് ഡിംപിൾ പറയുന്നത്.