ഒരു ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കി മുങ്ങിയ ആ സുന്ദരി ഇവിടെയുണ്ട്! വീണ്ടും അഭിനയ ലോകത്തേക്ക് തിരിച്ചെത്തുന്നെന്ന് താരം; ആരാധകർക്ക് ആഘോഷം

225

മലയാളത്തിൽ ഒറ്റചിത്രത്തിൽ മാത്രം പ്രത്യക്ഷപ്പെട്ട് ആരാധകരുടെ ഹൃദയം കവർന്ന താരമാണ് പ്രീതി ജാംഗിയാനി. 1999ൽ ആണ് പ്രീതി ആദ്യമായും അവസാനമായും ഒരു മലയാള ചിത്രത്തിൽ അഭിനയിച്ചത്. എന്നാൽ ഇന്നും താരത്തിന് ആരാധകരേറെയാണ് ഈ മലയാളമണ്ണിൽ.

മോഡലിംഗ് രംഗത്തുനിന്നും പ്രീതി നടൻ അബ്ബാസിനോടൊപ്പം ഒരു സംഗീത ആൽബത്തിൽ അഭിനയിച്ചു കൊണ്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ദിനേശ് ബാബു സംവിധാനം ചെയ്ത ”മഴവില്ല് ‘ എന്ന ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടു. ദിനേശ് ബാബുവിന്റെ കന്നഡ ചിത്രമായ അമൃത വർഷിനിയുടെ പുനരാവിഷ്‌കരണമായിരുന്നു മഴവില്ല്.

Advertisements

കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. വിനീത് , ലാലു അലക്‌സ്, പ്രവീണ എന്നിവരായിരുന്നു മഴവില്ലിലെ പ്രധാന കഥാപാത്രങ്ങൾ. ജർമ്മനിയിൽ ചിത്രീകരിച്ച സിനിമയ്ക്ക് ബോക്‌സ് ഓഫീസിൽ വലിയ വിജയം നേടാനായില്ലെങ്കിലും ചിത്ത്രതിലെ പാട്ടുകളും നായികയും പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി.

ALSO READ- അഹാദിഷിക കണ്ട ഒരു സ്വപ്നം ഇന്നിപ്പോൾ ഒരുപിടി സഹോദരിമാരുടെയും കൂടി സ്വപ്നസാക്ഷാത്കാരമായി; പാവപ്പെട്ടവർക്ക് കൈത്താങ്ങായി കൃഷ്ണ കുമാറും കുടുംബവും!

ഇതിനോടകം ബോളിവുഡിലും പരിചിതയായ താരത്തിന് 2000ൽ ഹിന്ദി സിനിമയിലേക്കും ക്ഷണം കിട്ടി. ഇതോടെ തെന്നിന്ത്യയിൽ നിന്നും താരം ബോളിവുഡിൽ ചേക്കേറുകയായിരുന്നു.

ഷാരൂഖ് ഖാനും ഐശ്വര്യ റായിയും അമിതാഭ് ബച്ചനും ഒരുമിച്ച ‘മൊഹബത്തേൻ’ എന്ന ചിത്രത്തിലാണ് പ്രീതി ബോളിവുഡ് അരങ്ങേറ്റം നടത്തിയത്.


താരത്തിനെ പിന്നെ കണ്ടത് ആവാര പാഗൽ ദീവാന എന്ന ചിത്രത്തിലായിരുന്നു. പിന്നീട് അധികം ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ പ്രീതിക്ക് സാധിച്ചില്ല. 2008 മാർച്ച് 23 നായിരുന്നു നടനായ പർവീൺ ഡബാസിനെ വിവാഹം ചെയ്ത് പ്രീതി അഭിനയലോകം വിട്ടത്.

ALSO READ- ഫഹദിന്റെ ജീവിതത്തിലേയ്ക്ക് കടന്ന് വന്ന നസ്രിയ അവന്റെ ജീവിതം തന്നെ മാറ്റി മറിച്ചു; മരുമകളല്ല, മകൾ തന്നെയാണ് നസ്രിയ; വീണ്ടും വൈറലായി ഫാസിലിന്റെ വാക്കുകൾ

ഇപ്പോൾ മുംബൈയിലെ ബാന്ദ്രയിലാണ് താരത്തിന്റെ താമസം. നാളികൾക്ക് ശേഷം ആരാധകരെ ത്രില്ലടിപ്പിക്കുന്ന വാർത്തയാണ് പ്രീതി ജാംഗിയാനി പങ്കിട്ടിരിക്കുന്നത്. സോണി ലൈവിലെ കഫാസ് എന്ന പരമ്പരയിലൂടെ പ്രീത വീണ്ടും സ്‌ക്രീനിൽ എത്തുകയാണെന്നാണ് ആ വാർത്ത.

താരത്തിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉടൻ എത്തുമെന്നാണ് റിപ്പോർട്ട്. ഈ വാർത്തയ്ക്കിടെ താരം ആദ്യമായി അഭിനയിച്ച ചുയി മുയി സി തും എന്ന ാൽബം സോംഗ് വീണ്ടും ട്വിറ്ററിൽ ഇപ്പോൾ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. നാളുകൾക്ക് ശേഷം വീഡിയോ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകരും.

Advertisement