രണ്ട് മതത്തിലുള്ളവരായതിനാൽ വിവാഹം നടക്കുമോയെന്ന് ആശങ്കയായിരുന്നു ; അമ്പലത്തിലും പള്ളിയിലുമല്ല കോട്ടയത്തെ സുമംഗലി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം : പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഗായകൻ സുദീപ് കുമാറും ഭാര്യ സോഫിയയും

10511

വ്യത്യസ്തമായ ഗാനങ്ങളിലൂടെയായി പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് സുദീപ് കുമാർ. തെന്നിന്ത്യൻ ഭാഷകളിലെല്ലാമായി ഒട്ടനവധി ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്. പ്ലേബാക്ക് സിംഗേഴ്സ് അസോസിയേഷനായ സമത്തിന്റെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. ക്ലാസിക്കൽ ഡാൻസറായ കലാമണ്ഡലം സോഫിയെയാണ് സുദീപ് വിവാഹം ചെയ്തത്. നീഹാരയും മിൻസാരയുമാണ് ഇവരുടെ മക്കൾ. പ്രണയവിവാഹമായിരുന്നു സുദീപിന്റേയും സോഫിയയുടേയും.

ഇപ്പോഴിതാ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പറഞ്ഞുള്ള ഇവരുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. പറയാം നേടാമിൽ അതിഥിയായി എത്തിയപ്പോഴാണ് സുദീപും സോഫിയയും വിശേഷങ്ങൾ പങ്കു വച്ചത്.

Advertisements

ALSO READ
വീട്ടിൽ അമ്മ കല്യാണ കാര്യത്തെക്കുറിച്ച് ഒക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്, ഒരാളെ കണ്ടുമുട്ടി ഇഷ്ടപ്പെട്ടു വിവാഹം ചെയ്യുന്നതാണ് താല്പര്യം; തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

നാല് വർഷം കലാമണ്ഡലത്തിൽ പഠിച്ചിരുന്നു സോഫിയ. സീരിയലുകളൊക്കെ ചെയ്തതിന് ശേഷമായാണ് സിനിമയിലും വന്നത്. കൂടുതലും ചെയ്തത് സീരിയലാണ്. ഏഷ്യാനെറ്റിലെ സ്വരരാഗത്തിലെ ഹീറോയിനായിരുന്നു. യുഎസ് പ്രോഗ്രാമിന് പോയപ്പോഴാണ് സുദീപിനെ കണ്ടതെന്നുമായിരുന്നു സോഫി പറഞ്ഞത്. ലൊക്കേഷനിൽ വെച്ച് സുദീപ് കണ്ടിരുന്നുവെന്ന് പറഞ്ഞെങ്കിലും അന്ന് ഞാൻ കണ്ടില്ലെന്നുമായിരുന്നു സോഫിയ പറഞ്ഞത്.

സിനിമാസെറ്റിൽ വെച്ചാണ് ഞാൻ ആദ്യം സോഫിയെ കണ്ടത്. നായകന്റെ സഹോദരിയെ പെണ്ണുകാണുന്ന രംഗമാണ്, ഇതാരാണ് ഈ കുട്ടിയെന്ന് ഞാൻ ചോദിച്ചിരുന്നു. ഡാൻസറാണ്, പുതിയ ആർടിസ്റ്റ് എന്നാണ് നിർമ്മാതാവ് എന്നോട് പറഞ്ഞത്. ഷൂട്ടിംഗാണ് നടന്നതെങ്കിലും അവിടെ പെണ്ണുകണ്ടത് ഞാനാണ്. രണ്ടോ മൂന്നോ വർഷം കഴിഞ്ഞാണ് അവൾ എന്നെ കാണുന്നത്.

യുഎസ് ട്രിപ്പിന് വേണ്ടി വിസ എടുക്കാനായി ചെന്നൈയിലേക്ക് പോയിരുന്നു. അന്നാണ് വീണ്ടും കണ്ടത്. അന്ന് കണ്ടപ്പോൾ സോഫിയാണ് അതെന്ന് എനിക്ക് മനസിലായില്ല. എല്ലാവർക്കും വിസ കിട്ടി. പരിപാടിക്ക് പോയി. ഒന്നരമാസത്തോളമുള്ള ഷോയായിരുന്നു. അന്നൊരുപാട് സംസാരിച്ചിരുന്നു. സിനിമാസെറ്റിൽ നടന്ന കാര്യത്തക്കുറിച്ചൊക്കെ പറഞ്ഞിരുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളായി. അന്ന് സോഫിക്കൊപ്പം അമ്മയുമുണ്ടായിരുന്നു.

നാട്ടിലെത്തിയതിന് ശേഷവും വിളിക്കാറുണ്ടായിരുന്നു. ഇടയ്ക്ക് മെസേജൊക്കെ അയയ്ക്കുമായിരുന്നു. ഇഷ്ടം തോന്നിയാലും രണ്ട് മതത്തിലുള്ളവരായതിനാൽ വിവാഹം നടക്കുമോയെന്നൊന്നും അറിയില്ലായിരുന്നു. ഒരുവർഷത്തോളമായി ഫോണിലൊക്കെ സംസാരിക്കുമായിരുന്നു. ആ സമയത്താണ് രണ്ടാൾക്കും ആ തോന്നലുണ്ടായത്. അന്ന് എസ്എംഎസാണല്ലോ, ഏതെങ്കിലും പാട്ടിന്റെ വരികളിലൂടെയായിരിക്കും മെസേജ്. ഉണരൂ ഉണരൂ ഉണ്ണിപ്പൂവേയെന്നായിരിക്കും രാവിലത്തെ മെസേജ്, ഉഷസേ നീയെന്നെ വിളിക്കുകില്ലെങ്കിൽ ഞാൻ ഒരിക്കലും ഉണരില്ലെന്നായിരുന്നു എന്റെ മറുപടി.

ALSO READ
എനിക്ക് അത് സ്ഥിരീകരിക്കുന്നത് രണ്ടു വർഷം മുൻപാണ്, കഠിനമായ വേദനകളുടെ കാലമായിരുന്നു പിന്നീട്; തന്റെ രോഗത്തെ കുറിച്ച് ലിയോണ ലിഷോയ്

ആ സമയത്ത് ഞങ്ങളുടെ വീട്ടുകാരും നല്ല സൗഹൃദത്തിലാണ്. എതിർപ്പായിരുന്നില്ല പ്രശ്നം, ആശങ്കയാണ്. കുടുംബാംഗങ്ങൾ എങ്ങനെയെടുക്കും, മറ്റ് ബന്ധുക്കൾ എങ്ങനെ കാണുമെന്നൊക്കെയായിരുന്നു ആശങ്ക. അമ്പലത്തിലും പള്ളിയിലുമല്ല കോട്ടയത്തെ സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹമെന്നുമായിരുന്നു സുദീപും സോഫിയും പറഞ്ഞത്.

 

Advertisement