ഒരുപിടി മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമസുന്ദരിയാണ് നടി പ്രയാഗ മാർട്ടിൻ. ക്യാമറമാനും സംവിധായകനുമായ മാർട്ടിൻ പ്രക്കാട്ടിന്റെ മകളായ പ്രയാഗ ബാലതാരം ആയിട്ടാണ് സിനിമയിൽ എത്തിയത്.
ഉണ്ണി മുകുന്ദൻ നായകൻ ആയ ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെ ആണ് നായികയായി പ്രയാഗ മാർട്ടിൻ വെള്ളിത്തിരയിൽ എത്തിയത്. പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട ശേഷമാണ് മലയാളത്തിൽ പ്രയാഗ നായികയായി അരങ്ങേറിയത്. പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സിനിമയിലൂടെ കൂടുതൽ സുപരിചിതയായി.
സൂപ്പർതാരം സൂര്യയുടെ നായികയായി തമിഴിലും ശ്രദ്ധനേടി. നെറ്റ്ഫ്‌ലിക്സ് ആന്തോളജി ചിത്രം നവരസയിലെ ഗിത്താർ കമ്പി മേലെ നിൻഡ്ര് എന്ന ചിത്രത്തിലാണ് സൂര്യയ്ക്ക് ഒപ്പം താരം തിളങ്ങിയത്. പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, പോക്കിരി സൈമൺ, രാമലീല, ബ്രദേഴ്സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ പേരെടുത്ത താരം ഇപ്പോൾ സിനിമകളിൽ നിന്നും ബ്രേക്കെടുത്ത് ഫോട്ടോഷൂട്ടും ഉദ്ഘാടനങ്ങളും ഒക്കെയായി തിരക്കിലാണ്. എന്താടാ സജി എന്ന കുഞ്ചാക്കോ ബോബൻ-ജയസൂര്യ ചിത്രത്തിലാണ് പ്രയാഗ ഒടുവിലായി വേഷമിട്ടത്.
ALSO READ- സിപിഎം താലോലിക്കുന്ന വ്യക്തിയാണ്, ബിജെപി ഫണ്ട് ചെയ്യുന്ന ഒരാളാണ്; തുറന്നടിച്ച് നിഖില വിമൽ
പ്രയാഗയുടെ പുതിയൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒറ്റനോട്ടത്തിൽ കണ്ടാൽ ടോപ്പ് ലെസ് ചിത്രമാണെന്ന് ഇതെന്നേ ആരും പറയൂ.
എന്നാൽ ഇതൊരു ആഭരണത്തിന്റെ പരസ്യമാണ്. പ്രയാഗ തന്നെ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഇക്കാര്യം വിശദമാക്കിയിട്ടുണ്ട്. തിളങ്ങുന്ന ലോഗ് ഗൗൺ ആണ് ശരിക്കുമുള്ള വേഷം. ഓഫ് ഷോൾഡർ ഗൗണാണിതെന്നും വിശദമാക്കുന്നുണ്ട് ചിത്രം.
ഏതായാലും പ്രയാഗയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇതിന് മുൻപ് കുറച്ച് ദിവസങ്ങളിൽ പ്രയാഗയുടെ പുത്തൻ മേക്കോവർ ചിത്രങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നത്.
തലമുടിയ്ക്ക് അബദ്ധത്തിൽ വെളുത്ത നിറം നൽകിയതും, അതിന് ശേഷം വ്യത്യസ്തമായ ടാറ്റൂ നൽകിയും താരം വൈറലായിരുന്നു.