അന്ന് സര്‍ക്കാര്‍ എംപ്ലോയി ആയിരുന്നില്ല, ഇപ്പോള്‍ ജോലി ആയി; പരിമിതികളും ഉണ്ടെന്‌ന് പ്രവീണ്‍; എന്റെ ലോകം ഏട്ടനാണ് എന്ന് രഞ്ജിനിയും; വെറുതെ അല്ല ഭാര്യ ഫെയിം ദമ്പതികള്‍ ഇവിടെയുണ്ട്

382

റിയാലിറ്റി ഷോകളില്‍ ഏറെ വ്യത്യസ്തമായിരുന്നു വെറുതെ അല്ല ഭാര്യ എന്ന മഴവില്‍ മനോരമയിലെ ഷോ. ചാനല്‍ ആരംഭിച്ച കാലത്തെ ഈ റിയാലിറ്റി ഷോയാണ് പിന്നീട് മഴവില്‍ മനോരമയെ പ്രശസ്തമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത്.

ഈ ഷോയില്‍ പങ്കെടുത്ത ഓരോ ദമ്പതികളും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഓരോരുത്തരേയും ഇന്ന് ആളുകള്‍ ഓര്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ ഷോയില്‍ ശ്രദ്ദേയരായ കപ്പിള്‍ ആയിരുന്നു പ്രവീണും രഞ്ജിനിയും.

Advertisements

ഇരുവരും ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. ആത്മീയമായ യാത്രകള്‍ക്കായി പോകുന്ന ഇരുവരും മിക്കവാറും ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഇതൊക്കെ പ്രേക്ഷകര്‍ക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്. ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ കൂടിയായ പ്രവീണ്‍ ഇപ്പോള്‍ തിരുവനന്തപുരം ശ്രീകണ്ഡേശ്വരം ക്ഷേത്രത്തില്‍ പൂജാരിയുമാണ്.

രഞ്ജിനി സ്പിരിച്വല്‍ വ്ളോഗര്‍ ആയും പ്രേക്ഷരിലേക്ക് എത്തുകയാണ്. മഴവില്‍ മനോരമയിലെ വെരുതെ അല്ല ഭാര്യ സെക്കന്‍ഡ് സീസണില്‍ മത്സരാര്‍ത്ഥികളായത് ആദ്യ സീസണ്‍ കണ്ട് പ്രചോദനം കൊണ്ടാണെന്ന് ഇരുവരും പറയുന്നു.

ALSO READ- പാട്ട് ചെയ്ത് കേള്‍പ്പിച്ചു കൊടുത്താല്‍ നസ്രിയ അയ്യേ എന്ന് പറയും; ഉത്തരയാണ് ഏറ്റവും വലിയ വിമര്‍ശക എന്ന് സുഷിന്‍ ശ്യാം

ഓഡിഷന്‍ അറ്റന്‍ഡ് ചെയ്യാം എന്നുകരുതി എത്തിയതാണ് എങ്കിലും തെരഞ്ഞടെുക്കപ്പെടും എന്ന് പ്രതീക്ഷ ഇല്ലായിരുന്നു. എങ്കിലും ഏറെ ആഗ്രഹിച്ചിരുന്നു. ആദ്യത്തെ സെക്ഷനില്‍ ഞാന്‍ പങ്കെടുത്തപ്പോള്‍ തന്നെ പിന്നീടുള്ള സെക്ഷനിലേക്കുള്ള എന്‍ട്രിയും ഒപ്പം ഷോയിലേക്കുള്ള ചുവടുവയ്പ്പും സാധ്യമായെന്നും രഞ്ജിനി പറയുന്നു.

ആദ്യ സീസണ്‍ കണ്ടപ്പോള്‍ തന്നെ ഇതില്‍ നമുക്ക് സെലിബ്രേറ്റ് ചെയ്യാനുള്ള ഘടകങ്ങള്‍ ഉണ്ട് എന്ന് മനസ്സിലായിരുന്നു. ഞങ്ങള്‍ക്ക് ഒരുമിച്ചു സെലിബ്രേറ്റ് ചെയ്യാനുള്ള അവസരം ആകുമെന്ന തോന്നലുണ്ടായി എന്ന് പ്രവീണ്‍ പറയുന്നു.

ഏറ്റവുംവലിയ മാറ്റം എന്ന് പറയുന്നത് ഞങ്ങളെ ഒരുപാട് ആളുകള്‍ തിരിച്ചറിഞ്ഞു എന്നുള്ളതാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഞങ്ങളെ തിരിച്ചറിയുന്ന ഒരുപാട് ആളുകള്‍ ഉണ്ടെന്നും ഇരുവരും പറയുന്നു.

ALSO READ- എന്റെ കഥയും തിരക്കഥയും മാറ്റി, 22 തവണയോളം തിരുത്തി പുലിമുരുകനും ഒടിയനും ഒക്കെയാക്കി മാറ്റി;മോഹന്‍ലാലിന്റെ ബറോസിന് എതിരെ ജിജോ പുന്നൂസ്

അതേസമം, ഷോയ്ക്ക് ശേഷം പിന്നീട് ഇത്തരം വേദികളിലും സിനിമയിലും ഒന്നും ഇരുവരേയും കണ്ടിരുന്നില്ല. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ പ്രവചനാതീതമാണെന്നും നമ്മളുടെ ഒരു കാര്യങ്ങളും അങ്ങോട്ട് അന്വേഷിച്ചുപോയിട്ടുള്ളതല്ലെന്നും പ്രവീണ്‍ പറയുന്നു.

ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും അവസരം തരുന്ന ആള്‍ക്ക് ഒരു വിശ്വാസം ഉണ്ടാകണം അതെല്ലാം ഒത്തുവന്നാല്‍ നമ്മളത് ചെയ്യും. ആ ഷോയില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ ഒരു സര്‍ക്കാര്‍ എംപ്ലോയി ആയിരുന്നില്ല. ഇപ്പോള്‍ ഞാന്‍ സര്‍ക്കാര്‍ എംപ്ലോയി ആയിട്ടാണ് ജോലി ചെയ്യുന്നത്, അപ്പോള്‍ പരിമിതികളും നമുക്ക് ഉണ്ടല്ലോ എന്നാണ് പ്രവീണ്‍ പറയുന്നത്.

Advertisement