സിനിമയിൽ പിന്നണിയിലോ ക്യാമറയ്ക്ക് മുന്നിലോ എത്തിപ്പെടുക എന്നത് യുവാക്കളിൽ മിക്കവരുടേയും ആഗ്രഹമായിരിക്കും. സിനിമാ മോഹങ്ങളുമായി എത്ര നടന്നാലും ചിലപ്പോൾ സിനിമയിലേക്കുള്ള വഴി തുറന്നുകിട്ടിയെന്നുവരില്ല.
ചിലപ്പോഴാകട്ടെ അപ്രതീക്ഷിതമായി താരപദവിയിലേക്ക് എത്തപ്പെടുകയും ചെയ്യും. ഇത്തരത്തിൽ വർഷങ്ങളോളം സിനിമാ മോഹവുമായി നടന്നിട്ടും സ്ട്രഗിൾ ചെയ്യുകയാണ് ഇന്നും എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടൻ പ്രവീൺ പ്രേം.
കഥ തുടരുന്നു, ടൂർണമെന്റ് എന്നീ സിനിമകളിലൂടെയാണ് പ്രവീൺ പ്രേക്ഷകർക്ക് സുപരിചിതനായത്. സത്യൻ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന സിനിമയിൽ നല്ലൊരു വേഷം ചെയ്തു കൊണ്ട് അരങ്ങേറ്റം കുറിച്ചെങ്കിലും പിന്നീട് പ്രതീക്ഷിച്ച ഉയരത്തിലെത്താൻ പ്രവീണിന് സാധിച്ചില്ല. പിന്നീട് ക്രോക്കോഡൈൽ ലൗവ്‌സ്റ്റോറി എന്ന സിനിമയിൽ നായകനായി എത്തിയെങ്കിലും പടം വലിയ വിജയമായില്ല. പിന്നീട് 2014-ൽ ഇറങ്ങിയ സെവൻത് ഡെ എന്ന പൃഥ്വിരാജ് ചിത്രത്തിലെ പ്രവീൺ പ്രേമിന്റെ അഭിനയം നിരൂപക പ്രശംസ നേടിയിരുന്നു. ഇരുപതോളം സിനിമകളിൽ തിളങ്ങിയ പ്രവീൺ തമിഴിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ തന്റെ സിനിമാ യാത്ര അത്ര എളുപ്പമായിരുന്നില്ല എന്നാണ് പ്രവീൺ പറയുന്നത്.
മിഡിൽ ക്ലാസ് ഫാമിലിയിൽ ജനിച്ചു വളർന്ന ആളാണ് തന്നെ പോലെയുള്ള ഒരാൾക്ക് ഫേസ് ചെയ്യുന്ന ഏറ്റവും വലിയ കടമ്പ ജീവിതത്തിൽ എന്താകണം എന്ന തീരുമാനം എടുക്കലാണ്. പഠിക്കുക, ജോലി വാങ്ങുക, വിവാഹം കഴിക്കുക എന്ന ബേസിക്ക് പ്ലാൻ തന്നെ ആയിരുന്നു തൻരേത്. എന്നാൽ പത്താംക്ലാസിൽ വെച്ചാണ് സിനിമ ആഗ്രഹം ഉടലെടുത്തത്.
നാട്ടിൽ സിനിമ കോഴ്സുകൾ ഇല്ലായിരുന്നു. പുറത്തുപോകണം എങ്കിൽ നല്ല പൈസയും ആകും. ഇതോടെ പഠനം നിർത്തി.വീട്ടുകാർ അംഗീകരിച്ചെങ്കിലും നാട്ടുകാർക്ക് വലിയ വിഷയം ആയിരുന്നു. വീട്ടുകാർ ആ പ്രെഷർ ഒന്നും അറിയിച്ചില്ല. മുൻപോട്ട് എങ്ങനെ എന്ന് അറിയില്ലായിരുന്നു. പിന്നീട് സെയിൽസിലേക്ക് കടന്നു. അപ്പോഴും സ്വപ്നം സിനിമ ആയിരുന്നു.
തന്റെ അമ്മയും സെയിൽസ് ആയിരുന്നെന്നും അങ്ങനെ അമ്മയാണ് തനിക്ക് കമൽ സാറിന്റെ അസിസ്റ്റന്റിനെ പരിചയപ്പെടുത്തിയതെന്നും പ്രവീൺ പറയുന്നു. പിന്നെ എഡിറ്റിങ് പഠിക്കാൻ പോയി. എഡിറ്റിങ് പഠിച്ചു, മഹേഷ് നാരായണന്റെ അസിസ്റ്റന്റ് ആയി നിന്നു. പുള്ളിയാണ് പറഞ്ഞത് തനിക്ക് എഡിറ്റിങ് പറ്റിയ പണി അല്ല എന്നു. അതോടെ ആ പണി നിർത്തി. പിന്നെയാണ് കഥ തുടരുന്നു സിനിമയിൽ എത്തിയത്. ഇത്രവരെ എത്താൻ തനിക്ക് 12 വർഷം കഷ്ടപ്പെടേണ്ടി വന്നെന്നും അത് ഒട്ടും ചെറിയ സംഭവം അല്ലെന്നും പ്രവീൺ പറയുന്നു.
സീറോയിൽ നിന്നും തുടങ്ങി ആദ്യ സിനിമയിൽ എത്തുമ്പോൾ കിട്ടുന്ന സുഖം എന്നത്് പറഞ്ഞറിയിക്കാൻ ആകില്ല. ഒരു സിനിമ കഴിയുമ്പോൾ നമ്മളുടെ വിചാരം നമ്മളെ എല്ലാവരും അറിയുന്നു അടുത്ത സിനിമ വരുന്നു എന്നാണ്. എന്നാൽ എന്നെ ആരും അറിഞ്ഞില്ല. അടുത്ത പടത്തിനു ആരും വിളിച്ചതും ഇല്ല. അങ്ങനെ ആകെ തകർന്നു തരിപ്പണമായി നിൽക്കേണ്ടി വന്നു- പ്രവീൺ പ്രേം തുറന്നുപറയുന്നു.
സൂപ്പർ സ്റ്റാർ ആകുന്നതിനേക്കാളും എനിക്ക് ഒരു സിനിമയിൽ അഭിനയിക്കണം എന്നെ ഉണ്ടായിരുന്നുള്ളൂ. ഒരു വർഷം കഴിഞ്ഞു, ടൂർണമെന്റ് എന്ന സിനിമ കിട്ടി. അതോടെ സിനിമ നടൻ എന്ന പേര് എനിക്ക് കിട്ടി. എന്നാൽ ആ പേര് മാത്രമേ ഉണ്ടായിരുന്നൂള്ളൂ. കൈയ്യിൽ അഞ്ചിന്റെ പൈസയും ഇല്ല- എന്നും താരം വെളിപ്പെടുത്തുന്നു. ഇപ്പോൾ 12 വർഷമായി ഈ ഫീൽഡിൽ എത്തിയിട്ട്. ഇപ്പോഴും സ്ട്രഗ്ലിങ് പിരീഡ് ഒക്കെ തന്നെയാണ്. ഇന്നും തനിക്ക് ബാക്ക് ബോണായി രണ്ടുപേർ ഉണ്ടായിരുന്നു. 1 എന്റെ അമ്മ- പുള്ളിക്കാരിക്ക് തന്നെ വലിയ വിശ്വാസം ആണ്. രണ്ടാമത്തെ പില്ലർ തന്റെ ഭാര്യ ആണ്. ഇവർ രണ്ടുപേർ ആണ് തന്നെ ജീവിതത്തിൽ ഇപ്പോഴും പിടിച്ചു നിർത്തുന്നതെന്നും പ്രവീൺ പറയുന്നു.