ഇവരൊന്നും എനിക്ക് സഹതാരങ്ങളല്ല എന്റെ കുടുംബം തന്നെയാണ് ; ഡിപ്രഷൻ പിടിച്ച് ഏതെലും ഒരു മുറിയിൽ കഴിയേണ്ടി വരുന്ന അവസ്ഥയെ അതിജീവിച്ചത് ഇവരുടെ പിന്തുണയിലൂടെയാണ് : ജൂഹി റുസ്തഗി

94

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായിരുന്നു ഉപ്പും മുളകും. പരമ്പരയിലെ താരങ്ങളെല്ലാം ചുരുങ്ങിയ കാലംകൊണ്ട് തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയിരുന്നു. ഇടയ്ക്ക് വെച്ച് പിൻമാറിയെങ്കിലും ജൂഹി റുസ്തഗി എന്ന പ്രേക്ഷകരുടെ സ്വന്തം ലച്ചു എന്നാണ് വരുന്നതെന്നായിരുന്നു ആരാധകർ ചോദിച്ചിരുന്നത്. ഗംഭീര വിജയമായി മുന്നേറി കൊണ്ടിരിയ്ക്കുന്ന സമയത്താണ് ഉപ്പും മുളകും നിർത്തിയത്.

Advertisements

ALSO READ

മുടി സ്ട്രെയിറ്റ് ചെയ്യുന്നതിന് രണ്ടായിരം രൂപ, പേളി മാണി- 2 ലക്ഷം രൂപ ; പേളി മുടി സ്ട്രെയിറ്റ് ചെയ്തതിനെ പറ്റി പിഷാരടി പറയുന്നത് കേട്ടോ

ഇപ്പോഴിതാ അതേ കുടുംബത്തെ തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയായിരുന്നു എരിവും പുളിയിലൂടെ. പ്രതിസന്ധി ഘട്ടത്തിൽ തനിക്ക് താങ്ങായത് ഈ കുടുംബമാണെന്ന് ജൂഹി പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ജൂഹി തന്റെ ഓൺസ്‌ക്രീൻ കുടുംബത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കിട്ടത്.

ഉപ്പും മുളകും അവസാനിച്ചപ്പോൾ പ്രേക്ഷകർ മാത്രമല്ല ഞങ്ങൾക്കും സങ്കടമാണെന്നായിരുന്നു താരങ്ങളെല്ലാം പറഞ്ഞത്. തികച്ചും വ്യത്യസ്തമായ രൂപഭാവത്തിൽ എരിവും പുളിയുമായെത്തുന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു താരങ്ങളെല്ലാം പറഞ്ഞത്. മക്കളെല്ലാം ഞങ്ങളുടെ കൺമുന്നിൽ വളർന്നവരാണ്, വിഷമാവസ്ഥയിൽ ജൂഹിയോടൊപ്പമുണ്ടായിരുന്നു എല്ലാവരും. സെറ്റിലേക്ക് വന്നപ്പോൾ അവൾ കുറേക്കൂടി റിലാക്സായെന്നായിരുന്നു ബിജു സോപാനവും നിഷ സാരംഗും പറഞ്ഞത്. ജൂഹിയും അത് തന്നെയായിരുന്നു ആവർത്തിച്ചത്.

അപ്രതീക്ഷിതമായി അമ്മയെ നഷ്ടപ്പെട്ടപ്പോൾ ആകെ തകർന്നുപോയ ജൂഹിയെ ആശ്വസിപ്പിക്കാനായി ഓൺസ്‌ക്രീൻ കുടുംബമുണ്ടായിരുന്നു. ഡിപ്രഷൻ പിടിച്ച് ഏതെലും ഒരു മുറിയിൽ കഴിയേണ്ടി വരുന്ന അവസ്ഥയെ അതിജീവിച്ചത് ഇവരുടെ പിന്തുണയിലൂടെയാണ്. വിഷമഘട്ടം നേരിടാനും എന്നെ സന്തോഷവതിയാക്കാനും ഇവരൊപ്പമുണ്ടായിരുന്നു. ഇവിടെ എനിക്ക് അച്ഛനും അമ്മയും സഹോദരനും സഹോദരിയുമെല്ലാമുണ്ട്.

ALSO READ

തന്റെ മുൻ കാമുകന്മാർ എല്ലാം ഒന്നിനും കൊള്ളില്ലാത്തവർ ആയിരുന്നു, കാരണവും വെളിപ്പെടുത്തി നടി തപ്സി പന്നു

ഇവരൊന്നും എനിക്ക് സഹതാരങ്ങളല്ല എന്റെ കുടുംബം തന്നെയാണ്. സ്വന്തം പേരൻസിനെ വിളിച്ചതിനേക്കാളും കൂടുതൽ അച്ഛാ, അമ്മേയെന്ന് വിളിച്ചത് ഇവരെയാണ്. ഞാൻ മാത്രമല്ല എല്ലാവരും അങ്ങനെയാണ്. സ്വന്തം കുടുംബമായിത്തന്നെയാണ് ഇവരെ കാണുന്നത്. 5 വർഷം മുൻപ് ഞങ്ങളൊക്കെ എങ്ങനെയാണോ തുടങ്ങിയത് ഇന്നും അതേ പോലെ തന്നെയുള്ള അടുപ്പമുണ്ട്. ഇടയ്ക്ക് വെച്ച് പോയിട്ടും ഞാൻ തിരിച്ചുവന്നത് ആ ബന്ധമുള്ളതുകൊണ്ടാണെന്നും ജൂഹി പറയുന്നു.

ഉപ്പും മുളകിൽ ലച്ചുവെന്ന ലക്ഷ്മി ബാലചന്ദ്രനായാണ് ജൂഹി എത്തിയത്. ജൂഹി എന്ന പേരിനേക്കാളും കൂടുതൽ ആളുകൾ വിളിക്കുന്നതും ലച്ചുവെന്നാണ്. എരിവും പുളിയിൽ ജാനിയെയാണ് ജൂഹി അവതരിപ്പിക്കുന്നത്. പ്രേക്ഷകർക്ക് ഇഷ്ടമാവുന്ന തരത്തിലുള്ള കുറേ കാര്യങ്ങൾ എരിവും പുളിയിലുണ്ടെന്നും ജൂഹി കൂട്ടിച്ചേർത്തു.

Advertisement