ടെലിവിഷൻ മിനിസ്ക്രീൻ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. പരമ്പരയിൽ നായിക കല്യാണിയായി എത്തുന്നത് തമിഴ് സീരിയൽ നായികയായ ഐശ്വര്യയും നായകൻ കിരൺ ആയി എത്തുന്നത് തമിഴിലെ മറ്റൊരു നായകനായ നലീഫും ആണ്.
എന്നാൽ ഇതിൽ മറ്റു കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നവരാണ് നടി പ്രതീക്ഷയും ശ്രിശ്വേതയും. മൗനരാഗത്തിൽ എത്തിയതോടെ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായി. സീരിയലിൽ ഇരുവരും തമ്മിൽ എപ്പോഴും വാക്ക് തർക്കവും അടിയും മത്സരവും ആണെങ്കിലും യഥാർത്ഥ ജീവിതത്തിൽ ഇരുവരും ഏറ്റവും അടുത്ത സുഹൃത്തക്കളാണ്.
Also read: പൃഥ്വിക്കൊപ്പം അന്നേ ഞാനുണ്ട്, പ്രണയകാലത്തെ ചിത്രങ്ങളുമായി സുപ്രിയ മേനോൻ, ഫോട്ടോ ഏറ്റെടുത്ത് ആരാധകർ
ഇപ്പോൾ, സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ശ്രിശ്വേതയും പ്രതീക്ഷയും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ്. ചിത്രത്തേക്കാൾ രസകരം, ഇരുവരും അതിന് നൽകിയ അടിക്കുറിപ്പാണ്. ”നീ ഒറ്റയ്ക്കല്ല, ഞാനും ഒറ്റയ്ക്കല്ല, നിനക്ക് ഞാനുണ്ട്, എനിക്ക് നീയുണ്ട്, നമ്മൾ നല്ല സഹോദരിമാരാണ്” താരങ്ങൾ കുറിക്കുന്നു.
പരസ്പരം കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ ആഴം ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. മൗനരാഗം സീരിയലിന്റെ ഷൂട്ടിങ് ലൊക്കേഷനിലെ ഒഴിവ് സമയങ്ങളിലെല്ലാം ഇരുവരും ഒന്നിച്ച് ഇൻസ്റ്റാഗ്രാം റീൽസ് ചെയ്യുകയാണ് പതിവ്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായി മുൻപന്തിയിൽ നിൽക്കുന്ന ഇരുവരും തങ്ങളുടെ ഓരോ പുതിയ വിശേഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും പങ്കുവെക്കാറു്ട്. ഇരുവരും വളരെ നല്ല സുഹൃത്തുക്കളാണ്. സീരിയലിൽ വന്നതിന് ശേഷമാണ് ഇരുവരുടെയും സൗഹൃദ ബന്ധം ഇത്രത്തോളം വളരുന്നത്. എന്നാൽ ഇപ്പോൾ സീരിയലിൽ വാഴക്കാളികളായ ഇരുവരുടെയും കെട്ടിപ്പിച്ചുള്ള ചിത്രങ്ങൾ ആരാധകർക്കും സന്തോഷം പകരുന്നതാണ്.