തന്റെ ഒരു പ്രവചനം അതുപോലെ ഫലിച്ചതിന്റെ സന്തോഷം പങ്കുവെച്ച് പ്രതാപ് പോത്തന്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തമിഴ് ചാനല്‍ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയായ ‘നാളയ ഇയക്കുണര്‍’ (നാളത്തെ സംവിധായകര്‍).
വിധികര്‍ത്താക്കളില്‍ ഒരാള്‍ പ്രതാപ് പോത്തന് ആയിരുന്നു. അന്ന് അദ്ദേഹം അഞ്ചുപേരടങ്ങുന്ന ചെറുപ്പക്കാരുടെ ഒരു സംഘത്തെ ശ്രദ്ധിച്ചിരുന്നു. സിനിമയില്‍ അവര്‍ക്ക് ഒരു ഭാവിയുണ്ടെന്ന് അ്ന്ന് അദ്ദേഹം കണ്ടെത്തുകയും ചെയ്തു.
അന്നത്തെ തന്റെ തീരുമാനം ഒട്ടും തെറ്റിയില്ലെന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് പ്രതാപ് പോത്തന്. ആ സംഘത്തിലെ എല്ലാവരും ഇന്നു സിനിമാലോകത്തെ മുന്‍നിരയിലാണ്.
കാര്‍ത്തിക് സുബ്ബരാജ്, ബോബി സിംഹ, വിജയ് സേതുപതി, രാജേഷ് മുരുഗേശന്‍, അല്‍ഫോണ്‍സ് പുത്രന്. എന്നിവരാണ് ആ അഞ്ചു ചെറുപ്പക്കാര്‍.
കാര്‍ത്തിക് സുബ്ബരാജിന്റെ േനതൃത്വത്തിലുള്ള സംഘമായിരുന്നു അന്ന് ആ റിയാലിറ്റി ഷോയില്‍ വിജയികളായത്. പ്രതാപ് പോത്തനാണ് ഈ ടീമിനെ തിരഞ്ഞെടുത്തതും.
രജനികാന്തിനെ നായകനാക്കി കാര്‍ത്തിക് സംവിധാനം ചെയ്ത പേട്ട വലിയ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ പ്രതാപ് പോത്തന്റെ ഈ കുറിപ്പും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.