നീ ഇത് കൊണ്ട് തന്നെ പ്രസിദ്ധി ആകുമെന്ന് പ്രേംനസീർ വരെ പറഞ്ഞിട്ടുള്ള താരം; മലയാളികളുടെ സ്വന്തം അമ്മായി പ്രസീത മേനോൻ യഥാർത്ഥത്തിൽ ആരാണെന്ന് അറിയാമോ?

657

മലയാളികൾക്ക് ഏറെ സുപരിചിതയാണ് പ്രസീത മേനോൻ. പെട്ടന്ന് മനസ്സിലാവാൻ ബഡായി ബംഗ്ലാവിലെ അമ്മായി എന്ന് പറഞ്ഞാൽ മതി. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഷോയാണ് ബഡായി ബംഗ്ലാവ്. സ്റ്റാൻഡ് അപ് കോമഡിയും സെലിബ്രിറ്റി ചിറ്റ് ചാറ്റും ഒരുമിച്ച് കോർത്തിണക്കി പ്രേക്ഷകരിലേക്കത്തിയ ഷോ വളരെ പെട്ടെന്നാണ് ജനപ്രീതി ആർജ്ജിച്ചത്.

മുകേഷും രമേഷ് പിഷാരടിയും ആര്യയും ധർമ്മജനും മനോജ് ഗിന്നസും പ്രസീത മേനോനും ഒക്കെ കൂടി ചേർന്നൊരുക്കിയ ചിരിവിരുന്നിൽ മലയാളി പ്രേക്ഷകർ കുടുകുടാ ചിരിച്ചിരുന്നു. ഷോയിൽ പ്രസീത മേനോൻ കൈകാര്യം ചെയ്ത അമ്മായി എന്ന കഥാപാത്രത്തെ മലയാളികൾ സ്വന്തം വീട്ടിലെ ഒരു കഥാപാത്രമായാണ് കണ്ടത്.

Advertisements

ALSO READ

നിന്നോട് ഞാൻ ഒരിയ്ക്കലും അങ്ങനെ ചെയ്യില്ല, കാരണം എനിക്ക് നിന്നെ ഇഷ്ടമാണെന്ന് റിയോസിനോട് ജാസ്മിൻ ; പൊട്ടിക്കരഞ്ഞ് റിയാസ് സമാധാനിപ്പിയ്ക്കാൻ പാട്‌പ്പെട്ട് ജാസ്മിൻ

പ്രസീതയ്ക്ക് കരിയർ ബ്രേക്ക് നൽകിയ ഒരു വേഷം കൂടിയായിരുന്നു ഇത്. നിരവധി സിനിമകളിലും സീരിയലുകളിലും പ്രസീത വേഷം ഇട്ടിട്ടുണ്ട് എങ്കിലും പ്രസീത ഇന്നും ബഡായി ബംഗ്ലാവിലെ അമ്മായി എന്ന് പറഞ്ഞാൽ കൂടുതൽ പേർക്കും പെട്ടെന്ന് മനസിലാക്കാനാകും. ബാലതാരമായാണ് പ്രസീത മേനോൻ തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. നിരവധി സിനിമകളിലും സീരിയലുകളിലും പ്രസീത അഭിനയിച്ചിട്ടുണ്ട്.

പണ്ട് ദീർഘകാല സുഹൃത്തായ ഡയാന വഴിയാണ് ബഡായി ബംഗ്ലാവ് അമ്മായി കഥാപാത്രം തന്നിലേക്ക് എത്തിയതെന്നും തന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായ കഥാപാത്രമാണ് ബഡായി ബംഗ്ലാവ് അമ്മായി എന്നും പ്രസീത മുൻപ് പറഞ്ഞിട്ടുണ്ട്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. കുട്ടികൾ മുതൽ ഏറെ പ്രായമായവരെ തന്നെ അമ്മായി എന്നാണ് വിളിക്കുന്നതെന്നും പ്രസീത പറഞ്ഞിരുന്നു. ഇത് കേൾക്കുമ്പോൾ തനിക്ക് ഏറെ സന്തോഷമാണെന്നും പ്രസീത പറഞ്ഞിരുന്നു.

പ്രസീത വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്നത് പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യ താരമായിട്ടാണ് എങ്കിലും യഥാർത്ഥ ജീവിതത്തിൽ ഇവർ ഒരു അഭിഭാഷകയാണ്. അധികമാർക്കും അറിയാത്ത കാര്യമാണിത്. പ്രസീതയുടെ അച്ഛനും ഒരു അഭിഭാഷകനാണ്. ഒരു കോർപ്പറേറ്റ് കമ്പനിയിലെ ലീഗൽ മാനേജർ കൂടിയാണ് പ്രസീത ഇപ്പോൾ. ഇതിനോടൊപ്പമാണ് തന്റെ പാഷൻ കൂടിയായ സിനിമകളിലും മറ്റ് സ്റ്റേജ് ഷോകളിലും തിളങ്ങുന്നത്.

മലയാള സിനിമാ ലോകത്തെ ചുരുക്കം ചില ഫീമെയിൽ മിമിക്രി ആർട്ടിസ്റ്റ് കളിൽ ഒരാൾ കൂടിയാണ് പ്രസീത, മലയാള സിനിമയുടെ എക്കാലത്തെയും മഹാനടൻ ആയ പ്രേംനസീറിന് മുൻപിൽ ഉൾപ്പെടെ മിമിക്രി അവതരിപ്പിക്കാൻ പ്രസീതയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. നീ ഈ കല കൊണ്ട് പ്രസിദ്ധി ആകുമെന്നാണ് പ്രസീതയുടെ മിമിക്രി കണ്ട് പ്രേംനസീർ അന്ന് പറഞ്ഞത്. മുൻകാല ചലച്ചിത്ര താരമായ കാർത്തികയുടെ ബന്ധുകൂടിയാണ് പ്രസീത.

ALSO READ

കല്യാണം കഴിഞ്ഞ് ചെന്നാൽ നമ്മൾ അടുക്കളയിൽ കയറുന്ന സമയത്ത് അയ്യോ വേണ്ടട്ടോ എന്ന് പറയുന്നത് സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ…മകൾക്ക് അഞ്ച് വയസായാൽ അവളുടെ കാര്യങ്ങളൊക്കെ നോക്കി കൂടെത്തന്നെ നിന്നോളാനാണ് അമ്മ പറഞ്ഞിട്ടുള്ളത് : മുക്ത


തൻറെ വണ്ണത്തിന്റെ പേരിൽ പലരും പരിഹസിച്ചിട്ടുണ്ടെന്നും എങ്കിലും ഇഷ്ടഭക്ഷണങ്ങൾ ഒഴിവാക്കാൻ താൻ തയ്യാറല്ലെന്നും പ്രസീത മുൻപൊരിക്കൽ പറഞ്ഞിരുന്നു. മിമിക്രി വേദികളിൽ നിന്ന് പോലും ഉൾപ്പെടെ പലരിൽ നിന്നും നിരവധി പരിഹാസങ്ങളും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. എങ്കിലും തന്റെ ഇച്ഛാശക്തി കൊണ്ടാണ് താൻ പിടിച്ചുനിന്നത് എന്ന് താരം പല അഭിമുഖങ്ങളിലായി വ്യക്തമാക്കിയിട്ടുണ്ട്.

അച്ഛൻ കപ്പൽ കമ്പനിയിലെ വക്കീലായിരുന്നു. അതിനാൽ 1976 ൽ നൈജീരിയയിൽ ആയിരുന്നു പ്രസീതയുടെ ജനനം. പഠനത്തിന്റെ തുടക്ക കാലവും നൈജീരിയയിൽ തന്നെ ആയിരുന്നു, ആറാം ക്ലാസ് കഴിഞ്ഞതോടെയാണ് പ്രസീദയും കുടുംബവും കൊച്ചിയിലേക്ക് താമസം മാറ്റിയത്. ചെന്നൈയിലുള്ള അമേരിക്ക ആസ്ഥാനമായിട്ടുള്ള ആർ ആർ ഡോണെല്ലി എന്ന കമ്പനിയിലെ മാനേജരുമാണ് പ്രസീത. വിവാഹമോചിതയായ ഇവർക്ക് ഒരു മകനുമുണ്ട്. അർണബ് എന്നാണ് മകന്റെ പേര്.

 

Advertisement