സിനിമയില്‍ വേണ്ട രീതിയില്‍ പരിഗണിക്കപ്പെട്ടില്ല, ഞാനും ആ നടനെ പോലെ മരിച്ചുപോകുമോ എന്നായിരുന്നു പേടി, തുറന്നുപറഞ്ഞ് പ്രശാന്ത് അലക്‌സാണ്ടര്‍

91

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് പ്രശാന്ത് അലക്സാണ്ടര്‍. ടെലിവിഷന്‍ അവതാരകനായാണ് പ്രശാന്ത് തന്റെ കരിയര്‍ ആരംഭിച്ചതെങ്കിലും പിന്നീട് മലയാള സിനിമയില്‍ സജീവമായി മാറുകയായിരുന്നു.

Advertisements

ഏകദേശം 50തില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച താരം സഹതാരമായും വില്ലനായുമൊക്കെ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പുരുഷ പ്രേതം എന്ന ചിത്രത്തിലെ പ്രശാന്തിന്റെ കഥാപാത്രം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു.

Also Read: 2023ല്‍ വന്‍വിജയ ചിത്രങ്ങള്‍ സമ്മാനിച്ചിട്ടും മമ്മൂട്ടി മൂന്നാമത്, ബോക്‌സ് ഓഫീസില്‍ ഇപ്പോഴും മുന്നില്‍ ഈ യുവതാരം ചിത്രം

എസ് ഐ സെബാസ്റ്റ്യന്‍ എന്ന കഥാപാത്രത്തെയായിരുന്നു പ്രശാന്ത് അവതരിപ്പിച്ചത്. പ്രശാന്ത് ആദ്യമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കൂടിയായിരുന്നു ഇത്. കൃശാന്ത് ഒരുക്കിയ പുരുഷ പ്രേതത്തിലൂടെയാണ് തനിക്ക് ഐഡന്റിറ്റി ലഭിച്ചതെന്ന് പ്രശാന്ത് പറയുന്നു.

കഴിവുകളുണ്ടായിട്ടും സിനിമയില്‍ വേണ്ട രീതിയില്‍ പരിഗണിക്കപ്പെടാതെ പോകുന്ന ഒത്തിരി പേരുണ്ട്. അതില്‍ ഒരാളായിരുന്നു താനെന്നും അതില്‍ നിന്നെല്ലാം തനിക്ക് മോചനം തന്ന ചിത്രമാണ് പുരുഷ പ്രേതമെന്നും സിനിമയില്‍ സ്ട്രഗിള്‍ ചെയ്ത നടന്മാരില്‍ താന്‍ ശ്രദ്ധിച്ചിട്ടുള്ള ആളാണ് കലാഭവന്‍ ഹനീഫ്ക്ക എന്നും പ്രശാന്ത് പറയുന്നു.

Also Read: കുതിര പുറത്ത് കിടന്നുറങ്ങുന്ന ഈ താരത്തെ മനസിലായോ ?; സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ചിത്രങ്ങള്‍

അദ്ദേഹത്തിന്റെ മരണ ശേഷം പത്രങ്ങളിലെല്ലാം ഒത്തിരി വാര്‍ത്തകള്‍ വന്നു. ഗംഭീര വേഷങ്ങള്‍ ചെയ്തുവെന്നൊക്കെയാണ് വാര്‍ത്തളെന്നും എന്നാല്‍ അദ്ദേഹം സ്‌ക്രീന്‍ സ്‌പേസുള്ള ഒരു വേഷത്തിലേക്ക് എത്തിയിരുന്നില്ലെന്നും താനും അതുപോലെയാണെന്നും പ്രശാന്ത് പറയുന്നു.

Advertisement