മലയാളത്തിൽ അടക്കം നിരവധി ആരാധകരുള്ള താര ദമ്പതികൾ ആണ് സ്‌നേഹയും പ്രസന്നയും. 2012 ലായിരുന്നു ഇവരുടെ പ്രണയവിവാഹം നടന്നത്. താരങ്ങൾ തന്നെയാണ് പത്രസമ്മേളനത്തിലൂടെ തങ്ങൾ പ്രണയത്തിലാണെന്നും വിവാഹിതരാവാൻ പോവുകയാണെന്നും അറിയിച്ചത്. ഇന്ന് നല്ലൊരു ദാമ്പത്യ ജീവിതം നയിച്ച് മുന്നോട്ടുപോകുന്നു ഇവർ. രണ്ടു മക്കളുണ്ട് ഇവർക്ക്. ഇപ്പോഴിതാ മുമ്പ് ഒരു അഭിമുഖത്തിൽ തന്റെ ഭാര്യ സ്‌നേഹയെക്കുറിച്ച് പ്രസന്ന പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറൽ ആവുന്നത്.
ഇതിൽ സ്‌നേഹയെ പോലൊരു ഭാര്യ കൂടെ ഉണ്ടെങ്കിൽ പരാജയങ്ങളും തളർച്ചയും വന്നാലും അതിനെ അതിജീവിക്കാൻ കഴിയും എന്ന് പ്രസന്ന പറഞ്ഞിരുന്നു. എനിക്ക് കിട്ടിയ ഭാഗ്യമാണ് അവൾ എന്ന് പ്രസന്ന പറഞ്ഞു. ജീവിതത്തിൽ എല്ലാവർക്കും ഇനിയെന്ത് എന്ന ചോദ്യം ഉണ്ടാവും.
ആ ഒരു ഘട്ടത്തിൽ നന്നായി ചിന്തിച്ചു തീരുമാനമെടുക്കണം. മനസ്സ് അലങ്കോലപ്പെട്ടിരിക്കുമ്പോൾ ഒന്നും തീരുമാനിക്കരുത്. ഞാൻ ഇൻഡസ്ട്രിയിൽ നിന്നും മൂന്നുവർഷത്തോളം ഗ്യാപ് എടുത്തു. എല്ലാ ബന്ധങ്ങളും പൂർണമായി കട്ട് ചെയ്ത് ജിം വീട് എന്ന അവസ്ഥയിലേക്ക് എത്തി. ഈ സമയത്ത് സപ്പോർട്ട് ചെയ്തിരുന്നത് സ്‌നേഹം മാത്രമാണ്.
നീ എന്താ ഒന്നും ചെയ്യാത്തത് സിനിമ ചെയ്യുന്നില്ലേ വേറെ ജോലിക്ക് പോകുന്നില്ല എന്ന് അച്ഛൻ പോലും ചോദിച്ചുകൊണ്ടിരുന്നു . എന്നാൽ സ്‌നേഹ എന്നിൽ ഒരു തരത്തിലുള്ള പ്രഷറും തന്നില്ല. എന്തോ ചെയ്യും അതിന് സമയം വേണം എന്ന് അവൾക്ക് അറിയാമായിരുന്നു പ്രസന്ന പറഞ്ഞു.