തെന്നിന്ത്യന്‍ സിനിമയില്‍ വളരെ കുറഞ്ഞ സമയം കൊണ്ട് തന്റേതായ സ്ഥാനം നേടിയെതുത്ത മലയാളി നടിയാണ് അന്‍സിബ ഹസന്. ജീത്തു ജോസഫ് മോഹന്‍ലാല്‍ ടീമിന്റെ സൂപ്പര്‍ഹിറ്റായ ദൃശ്യം എന്ന ചിത്രത്തില്‍ കൂടെയാണ് അന്‍സിബ മലയാളികളുടെ പ്രിയ താരമായി മാറിയത്.
മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമായ താരത്തിന് കരിയറില്‍ ബ്രേക്ക് നല്‍കുന്നത് ദൃശ്യം തന്നെ ആയിരുന്നു. മമ്മൂട്ടി നായകനായ സിബിഐ ദി ബ്രെയിന്‍ ആണ് അന്സിബയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഒരു റിയാലിറ്റി ഷോയിലൂടെയാണ് അന്‍സിബ ബിഗ്സ്ക്രീനിലേക്ക് എത്തുന്നത്. തമിഴ് സിനിമ ആയിരുന്നു അഭിനേത്രി എന്ന നിലയില്‍ അന്‍സിബയെ ആദ്യം ഉപയോഗപ്പെടുത്തിയത്. ഏകാദശി സംവിധാനം ചെയ്ത കൊഞ്ചം വെയില് കൊഞ്ചം മഴൈ ആണ് അന്‍സിബയുടെ ആദ്യ സിനിമ.
തുടര്‍ന്ന്, മണിവണ്ണന് സംവിധാനം ചെയ്ത അവസാനത്തെ ചിത്രമായ നാഗരാജ ചോളന് എംഎ എം എല്‍ എ തുടങ്ങി മൂന്നോളം തമിഴ് സിനിമകളില്‍ അന്‍സിബ അഭിനയിച്ചിരുന്നു. തമിഴ് സിനിമയില്‍ താരം ഗ്ലാമറസ്സ് റോളുകലിലായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്. ഇടയ്ക്ക് സിനിമയില്‍ ബ്രേക്ക് സംഭവിച്ചെങ്കിലും വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് അന്‍സിബ.
അതേസമയം, താരത്തിന് ഇപ്പോള്‍ സംഭവിച്ച ഒരു അബദ്ധമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ചെലിവിഷന്‍-ഓണ്‍ലൈന്‍ മീഡിയകളില്‍ നിരന്തരം കാണുന്ന ഒന്നാണ് പ്രാങ്ക് വീഡിയോകള്‍. ഇപ്പോള്‍ അഭിമുഖങ്ങളിലും പ്രാങ്ക് വീഡിയോകളും സംഭവങ്ങളും ഒക്കെ ഉണ്ടാകാറുണ്ട്. നടിയും അവതാരകയും ഒക്കെയായ അന്‍സിബ ഹസനും ഇപ്പോള്‍ പ്രാങ്കിന് ഇരയായിരിക്കുകയാണ്.
ഇന്ത്യഗ്ലിഡ്സിന് അഭിമുഖം നല്‍കുന്നതിന് ഇടയിലെ സംഭവം കാരണം അന്‍സിബയുടെ കണ്ണുപോലും നിറഞ്ഞു പോയി. മമ്മൂട്ടിയാണ് എന്ന് പറഞ്ഞ് വിളിച്ച് താരത്തെ പറ്റിക്കുന്നതാണ് സംഭവം.
തന്റെ ഒടുവിലത്തെ ചിത്രമായ സിബിഐ ഫൈവില്‍ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ച അനുഭവങ്ങളെ കുറിച്ച് സംസാരിക്കവെയാണ് അന്‍സിബയ്ക്ക് സര്‍പ്രൈസായി കോള്‍ വന്നത്. ഷൂട്ടിങ് സെറ്റില്‍ മമ്മൂട്ടി മട്ടന്‍ ബിരിയാണി കൊണ്ടു വന്നതും, മമ്മൂട്ടി വിളമ്പിയത് കൊണ്ട് മാത്രം ആദ്യമായി മട്ടന്‍ കഴിച്ചതും എല്ലാം അന്‍സിബ പറയുകയായിരുന്നു. ഇതിനിടയിലാണ് ചാനല്‍ ഒരു സര്‍പ്രൈസ് കോള്‍ ഉണ്ട് എന്ന് പറഞ്ഞ് അന്‍സിബയ്ക്ക് ഫോണ്‍ കൈമാറിയത്.
മമ്മൂട്ടിയുടെ ശബ്ദമാണ് ഫോണില്‍ കേള്‍ക്കുന്നത്. ഇതോടെ ആരാണ്, എനിക്ക് മനസ്സിലായില്ല എന്നൊക്കെ ആദ്യം അന്‍സിബ പറയുന്നുണ്ട്. ഞാനാണ്, മമ്മൂട്ടി എന്ന് പറഞ്ഞപ്പോള്‍ അന്‍സിബ ശരിക്കും സര്‍പ്രൈസ് ആവുകയായിരുന്നു. കുറച്ച് നിമിഷം ഒന്നും സംസാരിക്കാന്‍ കഴിയാതെ, അള്ളാ, അള്ളാ എന്ന് വിളിക്കുകയായിരുന്നു താരം. തുടക്കത്തില്‍ ഒന്ന് പതറി എങ്കിലും, പിന്നീട് ഫോണിലൂടെ മമ്മൂട്ടിയാണ് എന്ന് കരുതി വാ തോരാതെ സംസാരിക്കാനും താരം ആരംഭിച്ചു.
എന്നാല്‍ അന്‍സിബയുടെ എക്സൈറ്റ്മെന്റും, സന്തോഷവും എല്ലാം കണ്ടപ്പോള്‍ വിളിച്ചത് യഥാര്‍ത്ഥ മമ്മൂട്ടി അല്ല എന്ന് പറയാന്‍ അവതാരകയും ഒന്നുമടിച്ചു. എങ്ങിനെയോ പറഞ്ഞൊപ്പിച്ചപ്പോഴാകട്ടെ അന്‍സിബയുടെ ശബ്ദം വീണ്ടും ഇടറി. ദേഷ്യം വന്നോ എന്ന് ചോദിച്ചപ്പോള്‍, ദേഷ്യമല്ല ശരിയ്ക്കും സങ്കടമാണ് വരുന്നത്. മമ്മൂട്ടിയാണ് എന്ന് കരുതി ആ എക്സൈറ്റ്മെന്റില് എന്റെ കണ്ണ് പോലും നിറഞ്ഞു. ഈ പ്രാങ്കിന് നിങ്ങള്‍ക്ക് നല്ല തല്ലാണ് ഞാന്‍ തരേണ്ടതെന്നും താരംപ്രതികരിക്കുകയായിരുന്നു.
താന്‍ വളരെ അധികം ബഹുമാനിക്കുന്ന ഒരാള്‍ നമ്മളെ ഇങ്ങോട്ട് വിളിച്ച് സംസാരിക്കുക എന്ന് പറഞ്ഞാല്‍ അതില്‍ പരം ഒരു അഭിമാന നിമിഷമില്ല. സന്തോഷവും ആകാംക്ഷയും എല്ലാം നിറഞ്ഞ ഒരു അവസ്ഥയിലായിരുന്നു ഞാന്‍. പക്ഷെ അത് പ്രാങ്ക് ആണ് എന്ന് അറിഞ്ഞപ്പോള്‍ ഒരു ചെറിയ വിഷമം. ചിലപ്പോള്‍ ഈ പ്രാങ്ക് മമ്മൂക്ക തന്നെ കണ്ടേക്കും, കണ്ട് കഴിഞ്ഞാല്‍ വിളിച്ച് ശരിയ്ക്കും കളിയാക്കുമെന്നാണ് അന്‍സിബ പറയുന്നത്.