തൻറെ പ്രണയിനിയ്ക്ക് വിവാഹ വാർഷിക ആശംസകൾ അറിയിയ്ക്കുന്നതിനൊപ്പം മറ്റൊരു സന്തോഷവാർത്ത കൂടി അറിയിച്ച് പ്രണവ്

1256

പ്രണവും ഷഹാനയും വിവാഹിതരായത് മലയാളികൾക്കിടയിൽ വലിയ വാർത്തയായിരുന്നു. അങ്ങനെ ചുരുങ്ങിയ നാളുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെയും ജനങ്ങളുടെ സ്‌നേഹം പിടിച്ചു പറ്റിയവരാണ് പ്രണവും ഷഹാനയും. അതിന് കാരണം പ്രണവിന്റെ അവസ്ഥയാണ്. ജീവിതത്തെ മാറ്റിമറിച്ച ഒരു ബൈക്ക് അപകടത്തിൽ നെഞ്ചിനു താഴേക്ക് തളർന്നുപോയ പ്രണവിന് ഇന്നും കൂട്ടായി ഷഹാന കൂടെയുണ്ട്.

ഒപ്പം തന്നെ എന്നും, ഇവർ രണ്ടുപേരും എല്ലാ പ്രണയജോഡികൾക്കും മാതൃകയാണെന്ന് തന്നെ പറയാം. നെഞ്ചിനു താഴെ തളർന്നുപോയ പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ ഷഹാനയ്ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. പ്രണവിന്റെ ജീവിതകാലം മുഴുവൻ പ്രണവിന് താങ്ങായും തണലായും ഷഹാന കൂടെയുണ്ടാകുമെന്ന് ഉറപ്പാണ്. അതവൾ തെളിയിച്ചിട്ട് ഒരുപാട് നാളുകൾ തന്നെ ആയിരിക്കുന്നു.

Advertisements

ALSO READ

ആ അഭിമുഖത്തിൽ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല! അഭിപ്രായം പറയണോ വേണ്ടയോ എന്നത് എന്നത് എന്റെ തീരുമാനമാണ് ; അഭിപ്രായങ്ങൾ എവിടെയും തുറന്നുപറയുമെന്ന് നിഖില വിമൽ

ഇന്ന് ജാതിയും മതവും നോക്കാതെ ഒരുമിച്ച് ജീവിക്കുകയാണ് ഇവർ. പ്രണവ് ഇപ്പോഴും നെഞ്ചിനു താഴെക്ക് തളർന്നു അനങ്ങാനാവാതെ കിടക്കുകയാണ്. ഇവർ വിവാഹം കഴിച്ചാൽ എങ്ങനെ ഒരുമിച്ച് ജീവിക്കും എന്ന് ചോദിച്ചവർക്ക് ഉത്തരമാണ് ശരിക്കും ഇവരുടെ ജീവിതം. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ രണ്ടാം വിവാഹ വാർഷികം ആഘോഷിച്ചത്. വിവാഹ വാർഷിക ദിനത്തിൽ പ്രണവ് സോഷ്യൽ മീഡിയയിൽ തൻറെ പ്രണയിനിയെ കുറിച്ച് വിവരിച്ചിരുന്നത് ഇങ്ങനെയായിരുന്നു.

ഇണക്കത്തിന്റെയും, പിണക്കത്തിന്റെയും 2 വർഷങ്ങൾ. അവളെ ഞാൻ ഒരുപാട് സ്‌നേഹിക്കുന്നു അവൾ അതിലേറെ എന്നെ സ്‌നേഹിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം. കാരണം ഈ അവസ്ഥയിൽ എന്നെ പോലെ ഒരാളെ പരിചരിച്ചു കൂടെ നിന്ന് എൻറെ കാര്യങ്ങൾ നല്ല രീതിയിൽ ചെയ്തു തരുന്നത് അവൾക്ക് എന്നോടുള്ള അഗാധമായ സ്‌നേഹം കൊണ്ട് മാത്രമാണ് എന്ന് മനസിലാക്കുന്നു.

ALSO READ

ഞാൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്ന് പറയുമ്പോൾ ഞാൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിലെ കുറേ ഡോക്ടേഴ്സ് ഒന്നും വിശ്വസിക്കില്ല, അപ്പേൾ ചെയ്യുന്ന ഒരു കാര്യം ഇതാണ് : ഗൗതമി നായർ

സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും കഴിയുന്ന ഈ ജീവിതത്തിൽ എൻറെ പ്രണയം നെഞ്ചോട് ചേർത്ത് പിടിച്ച് പ്രിയസഖിക്ക് ഒരായിരം വിവാഹ വാർഷിക ആശംസകൾ എന്നാണ് പ്രണവ് സോഷ്യൽ മീഡിയയിൽ തന്റെ പ്രണയിനിക്ക് വേണ്ടി കുറച്ചത്. കൂടാതെ പ്രണവ് മറ്റൊരു സന്തോഷവാർത്ത കൂടി അറിയിച്ചിരിക്കുകയാണ് അപകടത്തെ തുടർന്ന് നാലു ചുമരിനുള്ളിൽ ജീവിക്കുന്ന പ്രണവിന് ജോലിക്ക് പോകാൻ സാധിക്കില്ല. സ്വന്തമായി വരുമാനം കണ്ടെത്താൻ ഈ ചെറുപ്പക്കാരൻ ആഗ്രഹിക്കുന്നു. ഇപ്പോൾ ഒരു സ്വയംതൊഴിൽ കണ്ടെത്തിയിരിക്കുകയാണ് പ്രണവ്. ഒരു ലക്കി സെൻറർ ആണ് പ്രണവ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

പുറത്തുപോയി ടിക്കറ്റ് വിൽക്കാൻ സാധിക്കാത്തത് കൊണ്ട് വീട്ടിൽ വെച്ച് തന്നെയാണ് അദ്ദേഹം കച്ചവടം നടത്തുന്നത്. തന്റെ ചെലവിന് ഉള്ളത് എങ്കിലും തനിക്ക് സമ്പാദിക്കാൻ സാധിച്ചാൽ വീട്ടുകാർക്ക് എങ്കിലും കുറച്ചു സഹായം ആകുമല്ലോ എന്നാണ് പ്രണവ് ഇപ്പോൾ പറയുന്നത്. പ്രണവിനൊപ്പം ഷഹാനയും എല്ലാത്തിനും കൂടെയുണ്ട്. വിവാഹ വാർഷിക ദിനത്തിൽ ആണ് പ്രണവ് ഇക്കാര്യം എല്ലാവരെയും അറിയിച്ചത്. തൻറെ പ്രണയിനിയ്ക്ക് വിവാഹ വാർഷിക ആശംസകൾ അറിയിച്ചും തൻറെ പുതിയ ജോലിയെക്കുറിച്ചും ആണ് പ്രണവ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ കുറിച്ചത്.

 

Advertisement