മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന് പരമ്പരയാണ് ചക്കപ്പഴം. പരമ്പരയിലെ ഓരോ താരങ്ങളും ഒന്നിനൊന്നു മികച്ചത് ആണ്. നമുടെ സുമ ആയെത്തുന്ന റാഫി ഒരൽപം സ്‌പെഷ്യൽ ആണ് മലയാളികൾക്ക് എന്നു വേണമെങ്കിൽ പറയാം.
കാരണം ഇന്ന് മലയാളികൾ അംഗീകരിച്ച സുമയായി വളരാൻ ഒരുപാട് കഷ്ടപാടിന്റെ കഥകളുണ്ട് റാഫിയ്ക്ക് പരയാൻ. ഈ വിജയത്തിന് പിന്നിൽ. അടുത്തിടെ സംസ്ഥാന സർക്കാരിന്റെ അവാർഡും റാഫി സ്വന്തമാക്കിയിരുന്നു.
ALSO READ
ടിക് ടോക്കിലൂടെയാണ് റാഫിയെ ആദ്യ ആളുകൾ അറിഞ്ഞു തുടങ്ങിയത്. താരത്തിന്റെ വിവാഹനിശ്ചയും അടുത്തിടെയാണ് നടന്നത്. ടിക് ടോക് വീഡിയോകളിലൂടെ പ്രേക്ഷകർക്ക് പരിചിതയായ മഹീനയെ ആണ് റാഫി വിവാഹം കഴിയ്ക്കുന്നത്. ഇപ്പോഴിതാ ആരാധകരുടെ സംശയത്തിന് മഹീന നൽകിയ മറുപടിയാണ് വൈറലാകുന്നത്.
ഞാൻ എന്താണെന്നും, എങ്ങനെ ആണെന്നും മനസിലാക്കാൻ കഴിയുന്നുണ്ട്. എത്ര തിരക്ക് ആണേലും എന്നോട് മിണ്ടാതെ ഒരു ദിവസം പോലും ഇരിക്കില്ല. എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് എന്റെ ഇക്ക. എന്നാണ് റാഫിയുടെ പ്രത്യേകതയെ കുറിച്ച് ചോദിച്ച ആരാധകർക്ക് മഹീന നൽകിയ മറുപടി.
ചക്കപ്പഴം ലൊക്കേഷനിൽ പോയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇത് വരെ ഇല്ല എന്ന മറുപടിയും പ്രിയപ്പെട്ട നടൻ ആരാണ് എന്ന് ചോദ്യത്തിന് തന്റെ ഇക്ക ആണെന്നും മഹീന മറുപടി നൽകി. അതേസമയം ആരാണ് പ്രൊപ്പോസ് ചെയ്തതെന്ന ചോദ്യത്തിന് അത് മാർക് ചെയ്തു വയ്ക്കാം പിന്നീട് നൽകിയ പോരെ എന്നും മഹീന ചോദിക്കുന്നുണ്ട്.
ALSO READ
എന്റെ സുനിക്ക് പിറന്നാൾ ആശംസകൾ ; ഷാജുവിന്റേയും ചാന്ദ്‌നിയുടേയും ചിത്രം ഏറ്റെടുത്ത് ആരാധകർ
നിങ്ങൾ തമ്മിലുള്ള ബന്ധം വീട്ടിൽ അറിഞ്ഞപ്പോൾ എന്തായിരുന്നു റിയാക്ഷൻ എന്നു ആരാധകർ ചോദിച്ചിരുന്നു, അതിനും മഹീന മറുപടി നൽകുന്നുണ്ട്. അങ്ങനെ പ്രത്യേകിച്ച് ഒരു റിയാക്ഷനും വീട്ടിൽ ഉണ്ടായില്ല. കാരണം ഞങ്ങൾ ആയി വീട്ടിൽ പറഞ്ഞതാണ്. പിന്നെ എന്റെ സന്തോഷം ആണ് അവരുടെയും സന്തോഷം. അതുകൊണ്ടുതന്നെ വലിയ പ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് മഹീന പറഞ്ഞത്.
ഞാൻ അല്ലെ ജീവിക്കേണ്ടത്. ലൈഫ് പാർട്ണർ എന്നൊക്കെ പറയുന്നത് നമ്മുടെ ചോയിസ് അല്ലെ. ആ ചോയിസ് എന്റെ ജീവിതത്തിൽ നൂറു ശതമാനം ശരി തന്നെയാണ്. മഹീന ആരാധകർക്ക് മറുപടി നൽകി. എത്ര നാളായി ബന്ധം തുടങ്ങിയിട്ട് എന്നും ആരാധകർ ചോദിക്കുന്നുണ്ട്. ഒരു വർഷം ആകാനുള്ള തയ്യാറെടുപ്പിലണെന്നാണ് റാഫിയുടെ പ്രിയതമ കൊടുത്ത മറുപടി.