നല്ല രീതിയിൽ തന്നെ തേച്ചിട്ട് പോയി! പുള്ളിക്കാരൻ നല്ല ഹാപ്പിയാണ്, ഞാൻ മാത്രം ഒന്നര വർഷമായി കരഞ്ഞ് തേങ്ങി നടക്കുന്നു ; ഇനി പെട്ടെന്നാന്നും പ്രണയിക്കാൻ താൽപര്യമില്ലെന്ന് ആര്യ

79

ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ രമേശേട്ടന്റെ ഭാര്യയായി ജനമനസുകളിൽ കയറികൂടിയതാണ് ആര്യ. ടിക് ടോക്കിലും റീൽസിലും അതിലെ ഡയലോഗുകൾ ഹിറ്റ് ആണ്. ആര്യയുടെ അവതരണ ശൈലിയേട് മലയാളിക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്. എന്നാൽ ബിഗ്ബോസ് എന്ന ഒറ്റ ഷോ കൊണ്ട് ആര്യയ്ക്ക് പ്രേക്ഷക മനസ്സിൽ ഉണ്ടായിരുന്ന സ്ഥാനം കുറച്ച് കുറഞ്ഞു എന്ന് വേണമെങ്കിൽ പറയാം.

Also read 

Advertisements

‘ചൊറിയാം.. പക്ഷേ മാന്തരുത്’ ; വിമർശനത്തിനെതിരെ വീണ്ടും സുബി സുരേഷ്!

അതിന് കാരണം ബിഗ് ബോസിൽ എത്തിയപ്പോൾ താരം ഗെയിമിന്റെ റൂളുകൾക്ക് അനുസരിച്ച് നിന്നതാണ്. എന്നാൽ ഇപ്പോൾ ജാൻ എന്ന് പറഞ്ഞ വ്യക്തി നല്ല രീതിയിൽ തന്നെ തേച്ചിട്ട് പോയെന്നും ഇത്രയും കാലം ആ ദുഃഖത്തിലായിരുന്നു താനെന്നും നടിയും അവതാരകയുമായ ആര്യ ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു സ്‌കാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് താരത്തിന്റെ ഈ തുറന്ന് പറച്ചിൽ.

ഇതിലും ഭംഗിയായി അതെങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ല. ഇക്കാര്യം ഞാനെവിടെയും വെളിപ്പെടുത്തിയിട്ടില്ല. ഇനി എനിക്ക് ധൈര്യമായി പറയാം. ഞാൻ അത്രയും ആത്മാർഥമായിട്ടാണ് പ്രണയത്തെ കുറിച്ച് ബിഗ് ബോസിൽ പറഞ്ഞത്. ഞാൻ ബിഗ് ബോസിൽ പോയപ്പോൾ കണ്ട ആളല്ല, തിരിച്ച് വന്നപ്പോൾ കണ്ടത്. ഞാൻ ആളെ പറയുന്നില്ല. പെട്ടെന്ന് ആളുടെ മനസ് മാറി. ഒരു കമ്മിറ്റ്‌മെന്റിന് താൽപര്യമില്ലെന്നും സിംഗിൾ ലൈഫിൽ മുന്നോട്ട് പോകാനാണ് ഇഷ്ടമെന്നും പറഞ്ഞു. ഫോഴ്‌സ് ചെയ്യാൻ എനിക്കും സാധിക്കില്ലല്ലോ. ഒന്നര രണ്ട് വർഷമായി ഞാൻ ഡിപ്രഷനിൽ ആയിരുന്നു. പിന്നെ വളരെ ഓപ്പൺ ആയി ഇത് പറ്റില്ലെന്ന് പുള്ളി എന്നോട് തുറന്ന് പറഞ്ഞു. മോളും പുള്ളിയുമായി ഭയങ്കര അറ്റാച്ചഡ് ആയിരുന്നു. അവൾക്കും അതൊരു ഷോക്കായി. ഇപ്പോൾ അവളെ എല്ലാം പറഞ്ഞ് മനസിലാക്കി. ഞങ്ങൾ രണ്ട് പേരും ഓക്കെയാണ്. പുള്ളിക്കാരൻ നല്ല ഹാപ്പിയായി ജീവിക്കുകയാണ്. ഞാൻ മാത്രം ഒന്നര വർഷമായി കരഞ്ഞ് തേങ്ങി നടക്കുന്നു. എല്ലാവരും എന്നെ പുച്ഛിക്കാൻ തുടങ്ങി. കുറേ കരഞ്ഞ് തീർത്തെങ്കിലും ഒരു സുപ്രഭാതത്തിൽ അതുൾക്കൊള്ളാൻ സാധിച്ചു.

ഞാനൊരു ഫീനിക്‌സ് പക്ഷിയാണെന്ന് പറയാൻ മടിയില്ല. കാരണം ആരൊക്കെ അടിച്ചിട്ടാലും ഉയിർത്തെഴുന്നേറ്റ് വരും. ഇനി പെട്ടെന്നാന്നും പ്രണയിക്കാൻ താൽപര്യമില്ല. സിംഗിളായി ഇരിക്കുന്നതാണ് ഏറ്റവും നല്ലത്. എന്ന് പറഞ്ഞ് നാളെ മറ്റൊരു റിലേഷനിലേക്ക് പോകില്ല എന്നല്ല. ചിലപ്പോൾ നാളെ തന്നെ ഒന്ന് ഉണ്ടായേക്കാമെന്ന് ചിരിച്ച് കൊണ്ട് ആര്യ പറയുന്നു. താരത്തിന് നേരെ ഉയർന്ന ഒരു ചോദ്യം ഇതുവരേയും നേടിയിട്ടില്ലാത്ത നിങ്ങളുടെ വലിയ സ്വപ്നം എന്താണ് എന്നായിരുന്നു. ഇതിന് ആര്യ നൽകിയ മറുപടിയെന്നു പറയുന്നത് സ്വന്തമായൊരു വീട് എന്ന സ്വപ്നമാണ് താൻ ഇതുവരേയും നേടാത്ത ആ വലിയ സ്വപ്നം എന്നായിരുന്നു. ഒരുനാൾ താൻ അത് നേടുമെന്നും ആര്യ പ്രതീക്ഷ അർപ്പിക്കുകയും ചെയ്തു.

Also read

ആരോടും എനിക്ക് മത്സരമില്ല, നമുക്കുള്ളത് എങ്ങനെയായാലും തേടിവരും: തുറന്നു പറഞ്ഞ് നമിതാ പ്രമോദ്

നിങ്ങളുടെ ജീവിതകഥ പറയാൻ ആരെയെങ്കിലും തിരഞ്ഞെടുത്താൽ അതാരായിരിക്കും എന്നായിരുന്നു അടുത്ത ചോദ്യം. രശ്മി വരുൺ, സനിദ സിദ്ധാർത്ഥ്, വരുൺ സോമരാജൻ എന്നായിരുന്നു ആര്യ നൽകിയ മറുപടി. എന്നാൽ ആര്യയോടുള്ള അടുത്തൊരു ചോദ്യം സുഹൃത്തുക്കൾക്കൊപ്പം മാത്രമായൊരു ഇടം സന്ദർശിക്കാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ അതേതായിരിക്കും എന്നായിരുന്നു.

തന്റെ സുഹൃത്തുക്കളുടെ കൂടെയാണെങ്കിൽ ലോകത്തിന്റെ ഏത് കോണിലേക്കും വേണമെങ്കിൽ പോകാമെന്നായിരുന്നു ആര്യ നൽകിയ ഉത്തരം. സ്ഥലത്തേക്കാൾ കൂടെയുള്ളവരാണ് പ്രധാനം എന്നും ആര്യ പറഞ്ഞു. നിങ്ങളൊരാളെ എങ്ങനെയാണ് വിധിക്കുക എന്നതായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത്. താനാരേയും ജഡ്ജ് ചെയ്യാറില്ലെന്നായിരുന്നു ഇതിന് ആര്യ നൽകിയ മറുപടി. മറ്റുള്ളവരെ ജഡ്ജ് ചെയ്യണമെങ്കിൽ താൻ ആദ്യം പെർഫെക്ട് ആയിരിക്കണമെന്നും എന്നാൽ താൻ അങ്ങനെയല്ലെന്നും ആര്യ പറയുന്നു. അല്ലാത്തപക്ഷം മറ്റൊരാളെ ജഡ്ജ് ചെയ്യാനുള്ള അവകാശം തനിക്കില്ലെന്നും ആര്യ പറയുന്നുണ്ട്.

Advertisement